ആനുകാലിക വിഷയങ്ങൾ-ഖുർആൻ & ഹദീസ് ألأشياء اليومية Current Subjects QURAN & HADITH

بسم الله الرحمن الرحيم الحمد لله والصلاة والسلام على رسول الله ، وعلى آله وصحبه ومن اتبع هداه ، أما بعد :السلام عليكم ورحمة الله وبركاته ഒരു മുസ്ലിമിന്റെ ഓരോ ദിവസവും കഴിഞ്ഞു പോകുമ്പോൾ അവന്റെ ഇസ്ലാമിക ജീവിതവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ കഴിഞ്ഞു പോകുന്നുണ്ട്. അവൻ ജീവിക്കുന്ന ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളിലും ഇസ്ലാമിന് പറയാൻ പല കാര്യങ്ങളുമുണ്ട് .പലപ്പോഴും അവനതു അറിയുന്നില്ല.ഖുർആൻ, ഹദീസ് എന്നിവ അടിസ്ഥാനമാക്കി നമുക്ക് നമ്മുടെ ദൈനംദിന ജീവിതത്തെ മുന്നോട്ടു നയിക്കാം.ഇന്ഷാ അല്ലാഹു .ഇതിലെ പോസ്റ്റുകൾ ആധികാരിക ഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്.

Tuesday, 13 October 2015

മുഹറം പഠന പരമ്പര 1 - വർഷത്തിൽ 12 മാസങ്ങൾ സൂറ അത്തൗബ 36 തഫ്സീർ ഇബ്നു കസീർ...

മുഹറം പഠന പരമ്പര 1 - വർഷത്തിൽ 12 മാസങ്ങൾ -സൂറ അത്തൗബ 36 തഫ്സീർ ഇബ്നു കസീർ സഹിതം

 إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْم خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلَا تَظْلِمُوا فِيهِنَّ أَنْفُسَكُمْ وَقَاتِلُوا الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً وَاعْلَمُوا 
أَنَّ اللَّهَ مَعَ الْمُتَّقِينَ
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച്‌ അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം യുദ്ധം നിഷിദ്ധമായ മാസങ്ങളാകുന്നു. അതാണ്‌ വക്രതയില്ലാത്ത മതം. അതിനാല്‍ ആ  മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട്‌ തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌. ബഹുദൈവവിശ്വാസികള്‍ നിങ്ങളോട്‌ ആകമാനം യുദ്ധം ചെയ്യുന്നത്‌ പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
Thafsir Ibnu Kathir Malayalam
ഇനി തഫ്സീർ ഇബ്നു കസീറിൽ ഈ ആയത്തിനു നല്കിയ വ്യാഖ്യാനം കാണുക.അറബി മൂലവും മലയാളത്തിൽ ആശയ സാരവും നല്കിയിട്ടുണ്ട്.
قَالَ الْإِمَام أَحْمَد : حَدَّثَنَا إِسْمَاعِيل أَخْبَرَنَا أَيُّوب أَخْبَرَنَا مُحَمَّد بْن سِيرِين عَنْ أَبِي بَكْرَة أَنَّ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ خَطَبَ فِي حَجَّته فَقَالَ " أَلَا إِنَّ الزَّمَان قَدْ اِسْتَدَارَ كَهَيْئَتِهِ يَوْم خَلَقَ اللَّه السَّمَوَات وَالْأَرْض السَّنَة اِثْنَا عَشَر شَهْرًا مِنْهَا أَرْبَعَة حُرُم ثَلَاثَة مُتَوَالِيَات ذُو الْقَعْدَة وَذُو الْحِجَّة وَالْمُحَرَّم وَرَجَب مُضَر الَّذِي بَيْن جُمَادَى وَشَعْبَان " ثُمَّ قَالَ " أَيّ يَوْم هَذَا ؟ " قُلْنَا اللَّه وَرَسُوله أَعْلَم فَسَكَتَ حَتَّى ظَنَنَّا أَنَّهُ سَيُسَمِّيهِ بِغَيْرِ اِسْمه قَالَ " أَلَيْسَ يَوْم النَّحْر ؟ " قُلْنَا بَلَى ثُمَّ قَالَ " أَيّ شَهْر هَذَا ؟ " قُلْنَا اللَّه وَرَسُوله أَعْلَم فَسَكَتَ حَتَّى ظَنَنَّا أَنَّهُ سَيُسَمِّيهِ بِغَيْرِ اِسْمه قَالَ " أَلَيْسَ ذَا الْحَجَّة ؟ " قُلْنَا بَلَى ثُمَّ قَالَ " أَيّ بَلَد هَذَا . ؟ " قُلْنَا اللَّه وَرَسُوله أَعْلَم فَسَكَتَ حَتَّى ظَنَنَّا أَنَّهُ سَيُسَمِّيهِ بِغَيْرِ اِسْمه قَالَ " أَلَيْسَتْ الْبَلْدَة ؟ " قُلْنَا بَلَى قَالَ " فَإِنَّ دِمَاءَكُمْ وَأَمْوَالكُمْ - وَأَحْسِبهُ قَالَ - وَأَعْرَاضكُمْ عَلَيْكُمْ حَرَام كَحُرْمَةِ يَوْمكُمْ هَذَا فِي شَهْركُمْ هَذَا فِي بَلَدكُمْ هَذَا . وَسَتَلْقَوْنَ رَبّكُمْ فَيَسْأَلكُمْ عَنْ أَعْمَالكُمْ أَلَا لَا تَرْجِعُوا بَعْدِي ضُلَّالًا يَضْرِب بَعْضكُمْ رِقَاب بَعْض أَلَا هَلْ بَلَّغْت ؟ أَلَا لِيُبَلِّغْ الشَّاهِد مِنْكُمْ الْغَائِب فَلَعَلَّ مَنْ يَبْلُغهُ يَكُون أَوْعَى لَهُ مِنْ بَعْض مَنْ سَمِعَهُ " رَوَاهُ الْبُخَارِيّ فِي التَّفْسِير وَغَيْره . وَمُسْلِم مِنْ حَدِيث أَيُّوب عَنْ مُحَمَّد وَهُوَ اِبْن سِيرِين عَنْ عَبْد الرَّحْمَن بْن أَبِي بَكْرَة عَنْ أَبِيهِ بِهِ
ഇമാം അഹ്മദ് റഹ്മതുല്ലാഹി അലൈഹി രേഖപ്പെടുത്തുന്നു:അബൂ ബക്ര റിപ്പോർട്ട് ചെയ്യുന്നു:നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഹജ്ജു വേളയിൽ പറഞ്ഞു:ആകാശ ഭൂമികളെ അല്ലാഹു സ്ര്ഷ്ട്ടിച്ച നാൾ മുതൽ കാലം അതിന്റേതായ രൂപത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്നു.ഒരു വർഷത്തിൽ 12 മാസങ്ങളാണ്;അതിൽ നാല് മാസങ്ങൾ യുദ്ധം നിഷിദ്ധമായ മാസങ്ങളാണ്.ദുൽ ഖഅദ, ദുൽ ഹിജ്ജ ,മുഹറം എന്നിങ്ങനെ തുടർച്ചയായി വരുന്ന 3 മാസങ്ങളും ജുമാദയുടെയും ശഅബാനിന്റെയും ഇടയിൽ വരുന്ന  മുദർ ഗോത്രത്തിന്റെ റജബു മാസവും ആണവ.തുടർന്ന് നബി ചോദിച്ചു:ഇതേതു ദിവസമാണ്?ഞങ്ങൾ പറഞ്ഞു:അല്ലാഹുവ  റസൂലുഹു അഅലം /അല്ലാഹുവിനും അവന്റെ റസൂലിനും കൂടുതൽ അറിയാം
നബി അൽപ സമയം മൗനം പാലിച്ചു 
 ;നബി മറ്റേതെങ്കിലും പേര് പറയുമോ എന്ന് ഞങ്ങൾ വിചാരിച്ചു .നബി ചോദിച്ചു:ഇത് ബലി ദിനം /ബലി പെരുന്നാൾ ദിനം അല്ലെ?ഞങ്ങൾ പറഞ്ഞു:അതെ 
തുടർന്ന് നബി ചോദിച്ചു:ഇതേതു മാസമാണ് ?ഞങ്ങൾ പറഞ്ഞു:അല്ലാഹു വ  റസൂലുഹു അഅലം /അല്ലാഹുവിനും അവന്റെ റസൂലിനും കൂടുതൽ അറിയാം നബി അൽപ സമയം മൗനം പാലിച്ചു 
 ;നബി മറ്റേതെങ്കിലും പേര് പറയുമോ എന്ന് ഞങ്ങൾ വിചാരിച്ചു .നബി ചോദിച്ചു:ഇത് ദുൽ ഹിജ്ജ മാസം  അല്ലെ?ഞങ്ങൾ പറഞ്ഞു:അതെ 
തുടർന്ന് നബി ചോദിച്ചു:ഇതേതു നാട് ആണ്  ?ഞങ്ങൾ പറഞ്ഞു:അല്ലാഹു വ റസൂലുഹു അഅലം /അല്ലാഹുവിനും അവന്റെ റസൂലിനും കൂടുതൽ അറിയാം നബി അൽപ സമയം മൗനം പാലിച്ചു 
 ;നബി മറ്റേതെങ്കിലും പേര് പറയുമോ എന്ന് ഞങ്ങൾ വിചാരിച്ചു.നബി ചോദിച്ചു:ഇത് അൽ ബൽദതു/നമ്മുടെ നാടായ മക്ക  അല്ലെ?ഞങ്ങൾ പറഞ്ഞു:അതെ 
അപ്പോൾ നബി പറഞ്ഞു:
'ഈ മാസവും ഈ സ്ഥലവും ഈ ദിവസവും എപ്രകാരം പവിത്രമാണോ,അത് പോലെ നിങ്ങളുടെ രക്തവും ധനവും എന്നും പവിത്രമാണ് ! ( 'നിങ്ങളുടെ അഭിമാനവും ' എന്ന് കൂടി നബി പറഞ്ഞുവെന്നു അബൂ ബക്ര
റിപ്പോർട്ട് ചെയ്തതായി അഭിപ്രായമുണ്ട്)
ശേഷം നിങ്ങളുടെ നാഥനെ നിങ്ങൾ കണ്ടു മുട്ടും ,അപ്പോൾ അവൻ നിങ്ങളോട് നിങ്ങളുടെ കർമ്മങ്ങളെ സംബന്ധിച്ചു ചോദിക്കും.അറിയുക എന്റെ കാല ശേഷം നിങ്ങൾ പരസ്പരം കൊല നടത്തി കൊണ്ട്  വഴി പിഴക്കരുതേ.അറിയുക ഞാൻ നിങ്ങൾക്കു സത്യസന്ദേശം എത്തിച്ചു തന്നില്ലയോ?ഇവിടെ സന്നിഹിതരായവർ ഇവിടെ ഹാജരില്ലാത്തവർക്ക്‌ ഈ സന്ദേശം എത്തിക്കുക.ഒരു പക്ഷെ എന്നിൽ നിന്ന് നേരിട്ട് കേട്ട നിങ്ങളിൽ ചിലരെക്കാൾ നിങ്ങളാൽ സന്ദേശം ലഭിക്കുന്നവർ സൂക്ഷ്മമായി കാര്യങ്ങൾ ഗ്രഹിച്ചേക്കാം.
ബുഖാരിയും മുസ്ലിമും ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട് 
 وَقَدْ قَالَ اِبْن جَرِير : حَدَّثَنَا مَعْمَر حَدَّثَنَا رَوْح حَدَّثَنَا أَشْعَث عَنْ مُحَمَّد بْن سِيرِين عَنْ أَبِي هُرَيْرَة قَالَ : قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " إِنَّ الزَّمَان قَدْ اِسْتَدَارَ كَهَيْئَتِهِ يَوْم خَلَقَ اللَّه السَّمَاوَات وَالْأَرْض وَإِنَّ عِدَّة الشُّهُور عِنْد اللَّه اِثْنَا عَشَر شَهْرًا فِي كِتَاب اللَّه يَوْم خَلَقَ السَّمَاوَات وَالْأَرْض مِنْهَا أَرْبَعَة حُرُم ثَلَاثَة مُتَوَالِيَات - ذُو الْقَعْدَة وَذُو الْحَجَّة وَالْمُحَرَّم - وَرَجَب مُضَر الَّذِي بَيْن جُمَادَى وَشَعْبَان " وَرَوَاهُ الْبَزَّار عَنْ مُحَمَّد بْن مَعْمَر بِهِ . ثُمَّ قَالَ لَا يُرْوَى عَنْ أَبِي هُرَيْرَة إِلَّا مِنْ هَذَا الْوَجْه وَقَدْ رَوَاهُ اِبْن عَوْن وَقُرَّة عَنْ اِبْن سِيرِين عَنْ عَبْد الرَّحْمَن بْن أَبِي بَكْرَة عَنْ أَبِيهِ وَقَالَ اِبْن جَرِير أَيْضًا : حَدَّثَنِي مُوسَى بْن عَبْد الرَّحْمَن الْمَسْرُوقِيّ حَدَّثَنَا زَيْد بْن حَبَّاب حَدَّثَنَا مُوسَى بْن عُبَيْدَة الرَّبَذِيّ حَدَّثَنِي صَدَقَة بْن يَسَار عَنْ اِبْن عُمَر قَالَ : خَطَبَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ فِي حَجَّة الْوَدَاع بِمِنًى فِي أَوْسَط أَيَّام التَّشْرِيق فَقَالَ " أَيّهَا النَّاس إِنَّ الزَّمَان قَدْ اِسْتَدَارَ فَهُوَ الْيَوْم كَهَيْئَتِهِ يَوْم خَلَقَ اللَّه السَّمَاوَات وَالْأَرْض وَإِنَّ عِدَّة الشُّهُور عِنْد اللَّه اِثْنَا عَشَر شَهْرًا مِنْهَا أَرْبَعَة حُرُم أَوَّلهنَّ رَجَب مُضَر بَيْن جُمَادَى وَشَعْبَان وَذُو الْقَعْدَة وَذُو الْحَجَّة وَالْمُحَرَّم " وَرَوَى اِبْن مَرْدَوَيْهِ مِنْ حَدِيث مُوسَى بْن عُبَيْدَة عَنْ عَبْد اللَّه بْن دِينَار عَنْ اِبْن عُمَر مِثْله أَوْ نَحْوه وَقَالَ حَمَّاد بْن سَلَمَة حَدَّثَنِي عَلِيّ بْن زَيْد عَنْ أَبِي حَمْزَة الرَّقَاشِيّ عَنْ عَمّه وَكَانَتْ لَهُ صُحْبَة قَالَ : كُنْت آخِذًا بِزِمَامِ نَاقَة رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ فِي أَوْسَط أَيَّام التَّشْرِيق أَذُود النَّاس عَنْهُ فَقَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " أَلَا إِنَّ الزَّمَان قَدْ اِسْتَدَارَ كَهَيْئَتِهِ يَوْم خَلَقَ اللَّه السَّمَاوَات وَالْأَرْض وَإِنَّ عِدَّة الشُّهُور عِنْد اللَّه اِثْنَا عَشَر شَهْرًا فِي كِتَاب اللَّه يَوْم خَلَقَ السَّمَاوَات وَالْأَرْض مِنْهَا أَرْبَعَة حُرُم فَلَا تَظْلِمُوا فِيهِنَّ أَنْفُسكُمْ "
സമാനമായ മറ്റു റിപ്പോർട്ടുകളാണ് മുകളിൽ .ഒരു റിപ്പോർട്ടിൽ അതിൽ നാല് മാസങ്ങൾ പവിത്രങ്ങളാണ് /യുദ്ധം നിഷിദ്ധമായ മാസങ്ങളാണ് എന്നതിന് ശേഷം ,
فَلَا تَظْلِمُوا فِيهِنَّ أَنْفُسكُمْ 
ആ മാസങ്ങളിൽ നിങ്ങൾ നിങ്ങളുടെ നഫ്സുകളോട് അതിക്രമം ചെയ്യരുത് എന്ന് കൂടിയുണ്ട്.
 وَقَالَ سَعِيد بْن مَنْصُور حَدَّثَنَا أَبُو مُعَاوِيَة عَنْ الْكَلْبِيّ عَنْ أَبِي صَالِح عَنْ اِبْن عَبَّاس فِي قَوْله " مِنْهَا أَرْبَعَة حُرُم "
قَالَ مُحَرَّم وَرَجَب وَذُو الْقَعْدَة وَذُو الْحَجَّة وَقَوْله صَلَّى اللَّه عَلَيْهِ وَسَلَّمَ فِي الْحَدِيث " إِنَّ الزَّمَان قَدْ اِسْتَدَارَ كَهَيْئَتِهِ يَوْم خَلَقَ اللَّه السَّمَاوَات وَالْأَرْض " تَقْرِير مِنْهُ صَلَوَات اللَّه وَسَلَامه عَلَيْهِ وَتَثْبِيت لِلْأَمْرِ عَلَى مَا جَعَلَهُ اللَّه فِي أَوَّل الْأَمْر مِنْ غَيْر تَقْدِيم وَلَا تَأْخِير وَلَا زِيَادَة وَلَا نَقْص وَلَا نَسِيء وَلَا تَبْدِيل كَمَا قَالَ فِي تَحْرِيم مَكَّة " إِنَّ هَذَا الْبَلَد حَرَّمَهُ اللَّه يَوْم خَلَقَ السَّمَاوَات وَالْأَرْض فَهُوَ حَرَام بِحُرْمَة اللَّه تَعَالَى إِلَى يَوْم الْقِيَامَة وَهَكَذَا قَالَ هَهُنَا " إِنَّ الزَّمَان قَدْ اِسْتَدَارَ كَهَيْئَتِهِ يَوْم خَلَقَ اللَّه السَّمَاوَات وَالْأَرْض " أَيْ الْأَمْر الْيَوْم شَرْعًا كَمَا اِبْتَدَعَ اللَّه ذَلِكَ فِي كِتَابه يَوْم خَلَقَ السَّمَاوَات وَالْأَرْض
മുഹറം , റജബു, ദുൽ ഖഅദ, ദുൽ ഹിജ്ജ എന്നിവയാണ് 
مِنْهَا أَرْبَعَة حُرُم
അതിൽ നാല് മാസങ്ങൾ പവിത്രങ്ങളാണ് /യുദ്ധം നിഷിദ്ധമായ മാസങ്ങളാണ്  എന്ന് അല്ലാഹു പറഞ്ഞ നാല് മാസങ്ങൾ എന്ന് ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു വിശദീകരിക്കുന്നു.
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ 'ആകാശ ഭൂമികളെ അല്ലാഹു സ്ര്ഷ്ട്ടിച്ച നാൾ മുതൽ കാലം അതിന്റേതായ രൂപത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്നു' എന്ന് ആദ്യം പറയുന്നതിൽ നിന്നും ,നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ മക്കയെ കുറിച്ച് 
إِنَّ هَذَا الْبَلَد حَرَّمَهُ اللَّه يَوْم خَلَقَ السَّمَاوَات وَالْأَرْض فَهُوَ حَرَام بِحُرْمَة اللَّه تَعَالَى إِلَى يَوْم الْقِيَامَة
ഈ നാടിനെആകാശ ഭൂമികളെ പടച്ച നാൾ മുതൽ തന്നെ  അല്ലാഹു പവിത്രമാക്കിയിരിക്കുന്നു.അന്ത്യനാൾ വരെ അല്ലാഹു നല്കിയ ഹുർമതിനാൽ ഈ നാട് പവിത്രമാണ് 'എന്ന് പറഞ്ഞത് പോലെ മനസ്സിലാക്കാവുന്നതാണ്.
 وَقَدْ قَالَ بَعْض الْمُفَسِّرِينَ وَالْمُتَكَلِّمِينَ عَلَى هَذَا الْحَدِيث إِنَّ الْمُرَاد بِقَوْلِهِ " قَدْ اِسْتَدَارَ كَهَيْئَتِهِ يَوْم خَلَقَ اللَّه السَّمَاوَات وَالْأَرْض " أَنَّهُ اِتَّفَقَ أَنَّ حَجّ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ فِي تِلْكَ السَّنَة فِي ذِي الْحَجَّة وَأَنَّ الْعَرَب قَدْ كَانَتْ نَسَأَتْ النَّسِيء يَحُجُّونَ فِي كَثِير مِنْ السِّنِينَ بَلْ أَكْثَرهَا فِي غَيْر ذِي الْحَجَّة وَزَعَمُوا أَنَّ حَجَّة التَّصْدِيق فِي سَنَة تِسْع كَانَتْ فِي ذِي الْقَعْدَة وَفِي هَذَا نَظَر كَمَا سَنُبَيِّنُهُ إِذَا تَكَلَّمْنَا عَنْ النَّسِيء وَأَغْرَب مِنْهُ مَا رَوَاهُ الطَّبَرَانِيّ عَنْ بَعْض السَّلَف فِي جُمْلَة حَدِيث أَنَّهُ اِتَّفَقَ حَجّ الْمُسْلِمِينَ وَالْيَهُود وَالنَّصَارَى فِي يَوْم وَاحِد وَهُوَ يَوْم النَّحْر عَام حَجَّة الْوَدَاع وَاَللَّه أَعْلَم
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹജ്ജു ദുൽ ഹജ്ജു മാസത്തിൽ ആയിരുന്നുവെന്നും എന്നാൽ ബഹു ദൈവ വിശ്വാസികൾ നസീഉ എന്ന ഒരു രീതി പിന്തുടർന്ന് കൊണ്ട് വര്ഷത്തിലെ പല മാസങ്ങളിലായി ഹജ്ജു ചെയ്തിരുന്നെന്നും എന്നാൽ അവർ കൂടുതലും ദുൽ ഹജ്ജു മാസത്തിൽ അല്ലാതെ ദുൽ ഖഅദു മാസത്തിലാണ് ഹജ്ജു ചെയ്തിരുന്നതെന്നും ഉലമാക്കൾ വിശദീകരിക്കുന്നു.എന്നാൽ മുസ്ലിംകളുടെയും യഹൂദി-നസാറാക്കളുടെയും ഹജ്ജു ഒരേ ദിവസം /ബലിദിനം ആയിരുന്നു എന്ന് ചില സലഫുകളിൽ നിന്ന് റിപ്പോർട്ട് ഉള്ളതായി തബ്രാനി  ഗരീബു ആയ ഒരു റിപ്പോർട്ട് രേഖപ്പെടുത്തിയിരിക്കുന്നു.അല്ലാഹു ഏറ്റവും അറിയുന്നവൻ
 . " فَصْل " ذَكَرَ الشَّيْخ عَلَم الدِّين السَّخَاوِيّ فِي جُزْء جَمَعَهُ سَمَّاهُ " الْمَشْهُور فِي أَسْمَاء الْأَيَّام وَالشُّهُور " أَنَّ الْمُحَرَّم سُمِّيَ بِذَلِكَ لِكَوْنِهِ شَهْرًا مُحَرَّمًا وَعِنْدِي أَنَّهُ سُمِّيَ بِذَلِكَ تَأْكِيدًا لِتَحْرِيمِهِ لِأَنَّ الْعَرَب كَانَتْ تَتَقَلَّب بِهِ فَتُحِلّهُ عَامًا وَتُحَرِّمهُ عَامًا قَالَ وَيُجْمَع عَلَى مُحَرَّمَات وَمَحَارِم وَمَحَارِيم
ഷെയ്ഖ്‌ ആലമുദ്ദീൻ അസ്സഖാവി തന്റെ 
الْمَشْهُور فِي أَسْمَاء الْأَيَّام وَالشُّهُور
അൽ മഷ്‌ഹൂർ ഫീ അസ്മാഇൽ അയ്യാമി വ ശുഹൂർ എന്ന ചെറു  ഗ്രന്ഥത്തിൽ പറയുന്നു:
മുഹറം മാസം പവിത്രം/യുദ്ധം നിഷിദ്ധമാക്കപ്പെട്ടത്‌  ആയതിനാൽ ആണ് ആ പേര് വന്നത് എന്ന് ഇമാം സഖാവി പറയുന്നു.മുഹറം മാസത്തിന്റെ പവിത്രത കൂടുതൽ ശക്തിയുള്ളതാണ് എന്നതാണ് ആ പേര് വരാൻ  കാരണം എന്നതാണ് എന്റെ -ഇമാം ഇബ്നു കസീറിന്റെ-പക്ഷം.കാരണം അറബികൾ പണ്ട് മുഹറം മാസം ഒരു വർഷം യുദ്ധം നിഷിദ്ധമാക്കപ്പെട്ടതും അടുത്ത വർഷം യുദ്ധം അനുവദനീയമായതും എന്നിങ്ങനെ കണക്കാക്കിയിരുന്നു.
مُحَرَّمَات   مَحَارِم   مَحَارِيم
എന്നിവ മുഹറം എന്നതിന്റെ ബഹുവചന രൂപങ്ങളാണ്.
 وَصَفَر سُمِّيَ بِذَلِكَ لِخُلُوِّ بُيُوتهمْ مِنْهُمْ حِين يَخْرُجُونَ لِلْقِتَالِ وَالْأَسْفَار يُقَال صَفِرَ الْمَكَان إِذَا خَلَا وَيُجْمَع عَلَى أَصْفَار كَجَمَلٍ وَأَجْمَال 
صَفَر
രണ്ടാമത്തെ മാസമായ സ്വഫർ എന്ന വാക്കിന്റെ അർത്ഥം ശൂന്യം എന്നാണു .അറബികൾ യുദ്ധത്തിനും യാത്രകൾക്കും വേണ്ടി ഈ മാസത്തിൽ വീട് കാലിയാക്കി പോയിരുന്നത് കൊണ്ടാവാം ഈ പേര് വന്നത് .ഒരു സ്ഥലം കാലിയാവുന്നതിനു /വിജനമാവുന്നതിനു 
صَفِرَ الْمَكَان
എന്ന ഒരു പ്രയോഗമുണ്ട് .
صَفَر
എന്ന പദത്തിന്റെ ബഹുവചന രൂപം 
أَصْفَار
എന്നാണു.ഒട്ടകം എന്നർത്ഥമുള്ള ജമൽ എന്ന പദത്തിന്റെ ബഹുവചന രൂപം  അജ്മാൽ ആണ് എന്നത് പോലെ.
وَشَهْر رَبِيع الْأَوَّل سُمِّيَ بِذَلِكَ
 لِارْتِبَاعِهِمْ فِيهِ وَالِارْتِبَاع الْإِقَامَة فِي عِمَارَة الرَّبْع وَيُجْمَع عَلَى أَرْبِعَاء كَنَصِيبِ وَأَنْصِبَاء وَعَلَى أَرْبِعَة كَرَغِيفٍ وَأَرْغِفَة وَرَبِيع الْآخِر كَالْأَوَّلِ
മൂന്നാമത്തെ മാസം റബീഉൽ അവ്വൽ 
 رَبِيع الْأَوَّل
നാലാമത്തെ മാസം 
 സമ്പത്ത് പരിപാലിക്കുക എന്ന അർത്ഥത്തിൽ 
ارْتِبَاع
എന്ന വാക്കിൽ നിന്നാണ് ഉത്ഭവം 
رَبِيع الْأَوَّل
ഇതിനു 
أَرْبِعَاء ,أَرْبِعَة
എന്നിങ്ങനെ ബഹുവചന രൂപം  ഉണ്ട് .
نَصِيبِ وَأَنْصِبَاء,رَغِيفٍ وَأَرْغِفَة എന്നൊക്കെ പറയുന്നത് പോലെ.
 وَجُمَادَى سُمِّيَ بِذَلِكَ لِجُمُودِ الْمَاء فِيهِ 
قَالَ : وَكَانَتْ الشُّهُور فِي حِسَابهمْ لَا تَدُور وَفِي هَذَا نَظَر إِذْ كَانَتْ شُهُورهمْ مَنُوطَة بِالْأَهِلَّةِ فَلَا بُدّ مِنْ دَوَرَانهَا فَلَعَلَّهُمْ سَمَّوْهُ بِذَلِكَ أَوَّل مَا سُمِّيَ عِنْد جُمُود الْمَاء فِي الْبَرْد كَمَا قَالَ الشَّاعِر : وَلَيْلَة مِنْ جُمَادَى ذَات أَنْدِيَة لَا يُبْصِر الْعَبْد فِي ظَلْمَائِهَا الطُّنُبَا لَا يَنْبَح الْكَلْب فِيهَا غَيْر وَاحِدَة حَتَّى يَلُفّ عَلَى خُرْطُومه الذَّنَبَا وَيُجْمَع عَلَى جُمَادَيَات كَحُبَارَى وَحُبَارَيَات وَقَدْ يُذَكَّر وَيُؤَنَّث فَيُقَال جُمَادَى الْأُولَى وَالْأَوَّل وَجُمَادَى الْآخِر وَالْآخِرَة
ജമാദുൽ അവ്വൽ , ജമാദുൽ ആഖിർ എന്നിവയാണ് അഞ്ചാമത്തെയും ആറാമത്തെയും മാസങ്ങൾ .വെള്ളം തണുത്തു ഉറയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ജുമാദു എന്ന പേര്.ജുമാദാ
جُمَادَى
എന്ന് സ്ത്രീ ലിംഗ രൂപത്തിലും ഉപയോഗിക്കും.അപ്പോൾ 
جُمَادَى الْأُولَى  ,جُمَادَى  لْآخِرَة
ജുമാദൽ ഊലാ , ജുമാദൽ ആഖിറ എന്നിങ്ങനെ പറയും.
حُبَارَى -حُبَارَيَات
 ഹുബാറാ, ഹുബാറയാത്  എന്ന് പറയുന്നത് പോലെ ജുമാദയാതു എന്ന് ഇതിന്റെ ബഹുവചന രൂപം  പറയാം.
 وَرَجَب مِنْ التَّرْجِيب وَهُوَ التَّعْظِيم وَيُجْمَع عَلَى أَرْجَاب وَرِجَاب وَرُجُبَات
മഹത്ത്വംഎന്ന അർത്ഥത്തിലുള്ള തർജീബു എന്ന  പദവുമായി ബന്ധപ്പെട്ടതാണ് റജബു 
أَرْجَاب -رِجَاب -رُجُبَات
എന്നിങ്ങനെ ബഹുവചന രൂപങ്ങളുണ്ട്.
 وَشَعْبَان مِنْ تَشَعُّب الْقَبَائِل وَتَفَرُّقهَا لِلْغَارَةِ وَيُجْمَع عَلَى شَعَابِين وَشَعَابَات 
ഒമ്പതാം മാസം ശഅബാൻ 
شَعْبَان
ഗോത്രങ്ങൾ വേർപിരിഞ്ഞു വീടുകളിലേക്ക് തിരിച്ചു പോകുന്ന മാസമാണ്.
ബഹു വചനരൂപങ്ങൾ 
شَعَابِين -شَعَابَات
എന്നിവയാണ്.
وَرَمَضَان مِنْ شِدَّة الرَّمْضَاء وَهُوَ الْحَرّ يُقَال رَمِضَتْ الْفِصَال إِذَا عَطِشَتْ وَيُجْمَع عَلَى رَمَضَانَات وَرَمَاضِين وَأَرْمِضَة قَالَ : وَقَوْل مَنْ قَالَ إنَّهُ اِسْم مِنْ أَسْمَاء اللَّه خَطَأ لَا يُعَرَّج عَلَيْهِ وَلَا يُلْتَفَت إِلَيْهِ قُلْت : قَدْ وَرَدَ فِي حَدِيث وَلَكِنَّهُ ضَعِيف وَبَيَّنْته فِي أَوَّل كِتَاب الصِّيَام
ചൂട് എന്ന അർത്ഥമുള്ള
الرَّمْضَاء
എന്ന പദത്തിൽ നിന്ന് നിഷ്പന്നമാണ് 
رَمَضَان 
റമദാൻ.
അത് അല്ലാഹുവിന്റെ ഒരു നാമമാണ് എന്ന ഒരു അഭിപ്രായമുണ്ടെങ്കിലും ആ അഭിപ്രായം ശരിയല്ല.ഇക്കാര്യത്തിൽ ഒരു ഹദീസ് വന്നിട്ടുണ്ടെങ്കിലും അത് ദഈഫു /ബലഹീനം ആണ്.
 وَشَوَّال مِنْ شَالَتْ الْإِبِل بِأَذْنَابِهَا لِلطِّرَاقِ قَالَ : وَيُجْمَع عَلَى പത്താം മാസമാണ്  ശവ്വാൽ 
شَوَاوِل وَشَوَاوِيل وَشَوَّالَات .
എന്നിങ്ങനെ ബഹുവചന രൂപങ്ങൾ ഉണ്ട്.
 الْقَعْدَة بِفَتْحِ الْقَاف - قُلْت وَكَسْرهَا - لِقُعُودِهِمْ فِيهِ عَنْ الْقِتَال وَالتَّرْحَال وَيُجْمَع عَلَى ذَوَات الْقَعْدَة
യുദ്ധം ചെയ്യാതെ ഇരിക്കുന്ന മാസമാണ് ദുൽ ഖഅദ.ദുൽ ഖിഅദ എന്നും പറയും.
ذَوَات الْقَعْدَة
എന്ന് ബഹുവചന രൂപം.
 الْحِجَّة بِكَسْرِ الْحَاء - قُلْت وَفَتْحهَا - سُمِّيَ بِذَلِكَ لِإِيقَاعِهِمْ الْحَجّ فِيهِ وَيُجْمَع عَلَى ذَوَات الْحِجَّة
പന്ത്രണ്ടാം മാസം ദുൽ ഹിജ്ജ .ദുൽ ഹജ്ജ എന്നും പറയും.ഹജ്ജിന്റെ മാസമാണ് ഇത്.
ذَوَات الْحِجَّة
എന്ന് ബഹുവചന രൂപം.
 أَسْمَاء الْأَيَّام أَوَّلهَا الْأَحَد وَيُجْمَع عَلَى آحَاد وَأَوْحَاد وَوُحُود 
ദിവസങ്ങളുടെ നാമങ്ങൾ- ആദ്യ ദിവസം യൗമുൽ അഹദ് -ഞായർ.
آحَاد وَأَوْحَاد وَوُحُود
എന്നിങ്ങനെ ബഹു വചന രൂപം.
ثُمَّ يَوْم الِاثْنَيْن وَيُجْمَع عَلَى أَثَانِينَ 
രണ്ടാം  ദിവസം യൗമുൽ   ഇസ്നൈൻ -തിങ്കൾ 
يَوْم الِاثْنَيْن
അസാനീൻ എന്ന്  ബഹു വചന രൂപം.
الثُّلَاثَاء يُمَدّ وَيُذَكَّر وَيُؤَنَّث وَيُجْمَع عَلَى ثَلَاثَاوَات وَأَثَالِث 
അസ്സുലസാഉ 
الثُّلَاثَاء
ചൊവ്വ ആണ് മൂന്നാം ദിവസം.
ثَلَاثَاوَات وَأَثَالِث
എന്നിങ്ങനെ ബഹുവചന രൂപം.
ثُمَّ الْأَرْبِعَاء بِالْمَدِّ وَيُجْمَع عَلَى أَرْبِعَاوَات وَأَرَابِيع
അൽ അർബിആഉ 
الْأَرْبِعَاء
ബുധൻ ആണ് അഞ്ചാം ദിവസം.
أَرْبِعَاوَات وَأَرَابِيع
എന്നിങ്ങനെ ബഹുവചന രൂപം.
 وَالْخَمِيس يُجْمَع عَلَى أَخْمِسَة وَأَخَامِس 
അൽ ഖമീസ് 
الْخَمِيس
വ്യാഴം.ബഹുവചന രൂപം
أَخْمِسَة وَأَخَامِس
എന്നൊക്കെയാണ്.
ثُمَّ الْجُمُعَة بِضَمِّ الْمِيم وَإِسْكَانهَا وَفَتْحهَا أَيْضًا وَيُجْمَع عَلَى جُمَع وَجُمَاعَات .
അൽ ജുമുഅ വെള്ളി അൽ ജുംഅ എന്നും പറയും .
الْجُمُعَة
യുടെ ബഹു വചന രൂപം ജൂമഉ , ജുമാആത് 
جُمَع وَجُمَاعَات
എന്നിങ്ങനെയാണ്.
 السَّبْت مَأْخُوذ مِنْ السَّبْت وَهُوَ الْقَطْع لِانْتِهَاءِ الْعَدَد عِنْده
ആഴ്ചയിലെ അവസാന ദിവസം 
السَّبْت
അസ്സബ്ത്/ ശനി ആണ് 
 وَكَانَتْ الْعَرَب تُسَمِّي الْأَيَّام أَوَّل ثُمَّ أَهْوَن ثُمَّ جُبَار ثُمَّ دُبَار ثُمَّ مُؤْنِس ثُمَّ الْعَرُوبَة ثُمَّ شِيَار قَالَ الشَّاعِر مِنْ الْعَرَب الْعَرْبَاء الْعَارِبَة الْمُتَقَدِّمِينَ : أُرَجِّي أَنْ أَعِيش وَإِنَّ يَوْمِي بِأَوَّل أَوْ بِأَهْوَن أَوْ جُبَار أَوْ التَّالِي دُبَار فَإِنْ أَفُتْهُ فَمُؤْنِس أَوْ عَرُوبَة أَوْ شِيَار
...................................
 وَقَوْله تَعَالَى " مِنْهَا أَرْبَعَة حُرُم " فَهَذَا مِمَّا كَانَتْ الْعَرَب أَيْضًا فِي الْجَاهِلِيَّة تُحَرِّمهُ وَهُوَ الَّذِي كَانَ عَلَيْهِ جُمْهُورهمْ إِلَّا طَائِفَة مِنْهُمْ يُقَال لَهُمْ الْبَسْل كَانُوا يُحَرِّمُونَ مِنْ السَّنَة ثَمَانِيَة أَشْهُر تَعَمُّقًا وَتَشْدِيدًا
അറബികൾ ഇസ്ലാമിന്റെ ആഗമനത്തിനു മുമ്പ് ജാഹിലിയ്യാ /അജ്ഞാന കാലഘട്ടത്തിൽ തന്നെ ഈ നാല് മാസങ്ങളെ യുദ്ധം നിഷിദ്ധമായി/പവിത്രമായി കണക്കാക്കിയിരുന്നു.അല്പം തീവ്രത പുലർത്തിയിരുന്ന അൽ ബസല് എന്ന വിഭാഗക്കാർ വർഷത്തിൽ 8 മാസങ്ങളെ അങ്ങിനെ ഗണിച്ചിരുന്നു.
 وَأَمَّا قَوْله " ثَلَاثَة مُتَوَالِيَات ذُو الْقَعْدَة وَذُو الْحَجَّة وَالْمُحَرَّم وَرَجَب مُضَر الَّذِي بَيْن جُمَادَى وَشَعْبَان " فَإِنَّمَا أَضَافَهُ إِلَى مُضَر لِيُبَيِّن صِحَّة قَوْلهمْ فِي رَجَب أَنَّهُ الشَّهْر الَّذِي بَيْن جُمَادَى وَشَعْبَان لَا كَمَا تَظُنّهُ رَبِيعَة مِنْ أَنَّ رَجَب الْمُحَرَّم هُوَ الشَّهْر الَّذِي بَيْن شَعْبَان وَشَوَّال وَهُوَ رَمَضَان الْيَوْم فَبَيَّنَ صَلَّى اللَّه عَلَيْهِ وَسَلَّمَ أَنَّهُ رَجَب مُضَر لَا رَجَب رَبِيعَة 
''അതിൽ നാല് മാസങ്ങൾ യുദ്ധം നിഷിദ്ധമായ മാസങ്ങളാണ്.ദുൽ ഖഅദ, ദുൽ ഹിജ്ജ ,മുഹറം എന്നിങ്ങനെ തുടർച്ചയായി വരുന്ന 3 മാസങ്ങളും ജുമാദയുടെയും ശഅബാനിന്റെയും ഇടയിൽ വരുന്ന  മുദർ ഗോത്രത്തിന്റെ റജബു മാസവും ആണവ'' എന്ന് നബി പറഞ്ഞതിൽ നിന്നും  ജുമാദയുടെയും ശഅബാനിന്റെയും ഇടയിൽ വരുന്ന   മുദർ ഗോത്രത്തിന്റെ റജബു മാസം ആണ് യുദ്ധം നിഷിദ്ധമായ മാസം എന്ന് വ്യക്തമാക്കുകയാണ് നബി ചെയ്തത്.റബീഅ  ഗോത്രക്കാർ ശഅബാനിന്റെയും ശവ്വാലിന്റെയും ഇടയിലായിരുന്നു റജബു മാസം കണക്കാക്കിയിരുന്നത്.എന്നാൽ ഇത്  റബീഅയുടെ റജബു മാസം അല്ല ,മറിച്ച് മുദർ ഗോത്രത്തിന്റെ റജബു ആണ് എന്ന് നബി വ്യക്തമാക്കി.റബീഅയുടെ റജബു മാസം പുതിയ കലണ്ടറിൽ റമദാൻ മാസമാണ്.
وَإِنَّمَا كَانَتْ الْأَشْهُر الْمُحَرَّمَة أَرْبَعَة ثَلَاثَة سَرْد وَوَاحِد فَرْد لِأَجْلِ أَدَاء مَنَاسِك الْحَجّ وَالْعُمْرَة فَحَرَّمَ قَبْل أَشْهُر الْحَجّ شَهْرًا وَهُوَ ذُو الْقَعْدَة لِأَنَّهُمْ يَقْعُدُونَ فِيهِ عَنْ الْقِتَال وَحَرَّمَ شَهْر ذِي الْحَجَّة لِأَنَّهُمْ يُوقِعُونَ فِيهِ الْحَجّ وَيَشْتَغِلُونَ بِأَدَاءِ الْمَنَاسِك وَحَرَّمَ بَعْده شَهْرًا آخَر وَهُوَ الْمُحَرَّم لِيَرْجِعُوا فِيهِ إِلَى أَقْصَى بِلَادهمْ آمِنِينَ وَحَرَّمَ رَجَب فِي وَسَط الْحَوْل لِأَجْلِ زِيَارَة الْبَيْت وَالِاعْتِمَار بِهِ لِمَنْ يَقْدَم إِلَيْهِ مِنْ أَقْصَى جَزِيرَة الْعَرَب فَيَزُورهُ ثُمَّ يَعُود إِلَى وَطَنه فِيهِ آمِنًا
യുദ്ധം നിഷിദ്ധമായ മാസങ്ങളിൽ 3 മാസങ്ങൾ തുടർന്ന് വരുന്നതുംദുൽ ഖഅദ, ദുൽ ഹിജ്ജ ,മുഹറം-- ഒരു മാസം-റജബു മാസം-ഒറ്റയുമാണ്.ഹജ്ജു -ഉമ്ര കർമ്മങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ഹുർമതു.ഹജ്ജിന്റെ ഒരു മാസം മുമ്പ് യുദ്ധങ്ങളിൽ നിന്നൊക്കെ ഒഴിയായി ഇരിക്കുന്നു-ദുൽ ഖഅദയിൽ.ദുൽ ഹിജ്ജ മാസത്തിൽ ഹജ്ജിന്റെ കർമ്മങ്ങളിൽ മുഴുകുന്നു.ഹജ്ജു മാസം കഴിഞ്ഞു വരുന്ന മുഹറം മാസത്തിൽ ഹാജിമാർ സുരക്ഷിതരായി സ്വന്തം നാടുകളിലേക്ക് മടങ്ങുന്നു.അറേബ്യൻ ഉപദ്വീപിന്റെ വിദൂര ദിക്കുകളിൽ നിന്ന് അല്ലാഹുവിന്റെ ഭവനം സന്ദർശിക്കുകയും ഉമ്ര നിർവഹിക്കുകയും ചെയ്യാൻ ധാരാളമായി ആളുകൾ റജബു മാസം വന്നിരുന്നതിനാൽ അവർക്ക് സുരക്ഷിതമായി വരികയും പോവുകയും ചെയ്യാനാണ്  റജബു മാസം യുദ്ധം നിഷിദ്ധമാക്കിയത്‌.
 وَقَوْله " ذَلِكَ الدِّين الْقَيِّم " أَيْ هَذَا هُوَ الشَّرْع الْمُسْتَقِيم مِنْ اِمْتِثَال أَمْر اللَّه فِيمَا جَعَلَ مِنْ الْأَشْهُر الْحُرُم وَالْحَذْو بِهَا عَلَى مَا سَبَقَ مِنْ كِتَاب اللَّه الْأَوَّل
ذَلِكَ الدِّين الْقَيِّم
' അതാണ്‌ വക്രതയില്ലാത്ത മതം' എന്ന് പറഞ്ഞത് അല്ലാഹു രേഖപ്പെടുത്തിയ 12 മാസങ്ങളും അതിൽ അവൻ യുദ്ധം നിഷിദ്ധമാക്കിയ 4 മാസങ്ങൾ സംബന്ധിച്ചും മറ്റുമുള്ള അല്ലാഹുവിന്റെ വിധി നിർദേശങ്ങൾ പാലിക്കലാണ്.
 قَالَ تَعَالَى " فَلَا تَظْلِمُوا فِيهِنَّ أَنْفُسكُمْ " أَيْ فِي هَذِهِ الْأَشْهُر الْمُحَرَّمَة لِأَنَّهَا آكَد وَأَبْلَغ فِي الْإِثْم مِنْ غَيْرهَا كَمَا أَنَّ الْمَعَاصِي فِي الْبَلَد الْحَرَام تُضَاعَف لِقَوْلِهِ تَعَالَى " وَمَنْ يُرِدْ فِيهِ بِإِلْحَادٍ بِظُلْمٍ نُذِقْهُ مِنْ عَذَاب أَلِيم " وَكَذَا الشَّهْر الْحَرَام تَغْلُظ فِيهِ الْآثَام وَلِهَذَا تَغْلُظ فِيهِ الدِّيَة فِي مَذْهَب الشَّافِعِيّ وَطَائِفَة كَثِيرَة مِنْ الْعُلَمَاء وَكَذَا فِي حَقّ مَنْ قَتَلَ فِي الْحَرَم أَوْ قَتَلَ ذَا مَحْرَم
فَلَا تَظْلِمُوا فِيهِنَّ أَنْفُسكُمْ 
''അതിനാല്‍ ആ  മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട്‌ തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌'' എന്ന് അള്ളാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം  യുദ്ധം നിഷിദ്ധമായ നാല് മാസങ്ങളിൽ സ്വന്തത്തോട്‌ അതിക്രമം പ്രവര്ത്തിക്കുന്നതും തെറ്റുകൾ ചെയ്യുന്നതും കൂടുതൽ ഗൌരവമുള്ളതും കുറ്റകരവും ആണ് എന്നതാണ്.ഹറം പ്രദേശത്ത്-മക്കയിൽ വച്ച്-പാപം ചെയ്യുന്നതിന് ഇരട്ടി കുറ്റം ഉണ്ട് എന്നത് പോലെയാണിത്‌.സൂറ അൽ ഹജ്ജു 25-ആം സൂക്തം കാണുക.
إِنَّ الَّذِينَ كَفَرُوا وَيَصُدُّونَ عَن سَبِيلِ اللَّهِ وَالْمَسْجِدِ الْحَرَامِ الَّذِي جَعَلْنَاهُ لِلنَّاسِ سَوَاء الْعَاكِفُ فِيهِ وَالْبَادِ وَمَن يُرِدْ فِيهِ بِإِلْحَادٍ بِظُلْمٍ نُذِقْهُ مِنْ عَذَابٍ أَلِيمٍ
തീര്‍ച്ചയായും സത്യത്തെ നിഷേധിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും, മനുഷ്യര്‍ക്ക്‌ -സ്ഥിരവാസിക്കും പരദേശിക്കും - സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്നും ജനങ്ങളെ തടഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ ( കരുതിയിരിക്കട്ടെ ). അവിടെ വെച്ച്‌ വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്ന്‌ വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്‌.
ഇത് പോലെ പവിത്ര മാസങ്ങളിൽ പാപങ്ങൾ ചെയ്യുന്നത് വഴി കുറ്റം  ഇരട്ടിക്കുന്നതാണ്.ഷാഫിഈ ഇമാമിന്റെ മദഹബിലും മറ്റു ധാരാളം ഉലമാക്കളുടെ അഭിപ്രായ പ്രകാരവും ദിയതും -കൊല്ലപ്പെട്ടവന്റെ കുടുംബത്തിനു/അനന്തരാവകാശിയ്ക്ക് നല്കുന്ന ബ്ലഡ്‌ മണി-   ഈ മാസങ്ങളിൽ ഇരട്ടിക്കുന്നതാണ്.ഹറമിലെ വധം,മഹ്രമിന്റെ-പരസ്പരം വിവാഹ ബന്ധം നിഷിദ്ധമായവർ-വധം എന്നീ സാഹചര്യങ്ങളിലും  ഇതേ വിധി തന്നെ.  
 وَقَالَ حَمَّاد بْن سَلَمَة عَنْ عَلِيّ بْن زَيْد عَنْ يُوسُف بْن مَهْرَان عَنْ اِبْن عَبَّاس فِي قَوْله " فَلَا تَظْلِمُوا فِيهِنَّ أَنْفُسكُمْ " قَالَ فِي الشُّهُور كُلّهَا وَقَالَ عَلِيّ بْن أَبِي طَلْحَة عَنْ اِبْن عَبَّاس قَوْله " إِنَّ عِدَّة الشُّهُور عِنْد اللَّه " الْآيَة فَلَا تَظْلِمُوا فِيهِنَّ أَنْفُسكُمْ فِي كُلّهنَّ ثُمَّ اِخْتَصَّ مِنْ ذَلِكَ أَرْبَعَة أَشْهُر فَجَعَلَهُنَّ حَرَامًا وَعَظَّمَ حُرُمَاتهنَّ وَجَعَلَ الذَّنْب فِيهِنَّ أَعْظَم وَالْعَمَل الصَّالِح وَالْأَجْر أَعْظَم 
فَلَا تَظْلِمُوا فِيهِنَّ أَنْفُسكُمْ 
''അതിനാല്‍ ആ  മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട്‌ തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌'' എന്ന് അള്ളാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം  എല്ലാ മാസങ്ങളും ആണെന്ന് ഇബ്നു അബ്ബാസ്‌ റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള ഒരു റിപ്പോർട്ടിൽ കാണാം.ഇവിടെ ഉദ്ദേശ്യം എല്ലാ മാസങ്ങളും ആണ് എങ്കിലും യുദ്ധം നിഷിദ്ധമായ പവിത്ര മാസങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട് എന്നും പ്രസ്തുത മാസങ്ങളിലെ പാപങ്ങൾ കൂടുതൽ കുറ്റകരവും നന്മകൾ കൂടുതൽ പ്രതിഫലാർഹവും ആണെന്നും മറ്റൊരു റിപ്പോർട്ടിൽ ഇബ്നു അബ്ബാസ്‌  റദിയല്ലാഹു അന്ഹു വിശദീകരിക്കുന്നു.
وَقَالَ قَتَادَة فِي قَوْله " فَلَا تَظْلِمُوا فِيهِنَّ أَنْفُسكُمْ " إِنَّ الظُّلْم فِي الْأَشْهُر الْحُرُم أَعْظَم خَطِيئَة وَوِزْرًا مِنْ الظُّلْم فِيمَا سِوَاهَا . وَإِنْ كَانَ الظُّلْم عَلَى كُلّ حَال عَظِيمًا وَلَكِنَّ اللَّه يُعَظِّم مِنْ أَمْره مَا يَشَاء وَقَالَ : إِنَّ اللَّه اِصْطَفَى صَفَايَا مِنْ خَلْقه اِصْطَفَى مِنْ الْمَلَائِكَة رُسُلًا وَمِنْ النَّاس رُسُلًا وَاصْطَفَى مِنْ الْكَلَام ذِكْره وَاصْطَفَى مِنْ الْأَرْض الْمَسَاجِد وَاصْطَفَى مِنْ الشُّهُور رَمَضَان وَالْأَشْهُر الْحُرُم وَاصْطَفَى مِنْ الْأَيَّام يَوْم الْجُمُعَة وَاصْطَفَى مِنْ اللَّيَالِي لَيْلَة الْقَدْر فَعَظِّمُوا مَا عَظَّمَ اللَّه .
فَلَا تَظْلِمُوا فِيهِنَّ أَنْفُسكُمْ 
 فَإِنَّمَا تَعْظِيم الْأُمُور بِمَا عَظَّمَهَا اللَّه بِهِ عِنْد أَهْل الْفَهْم وَأَهْل الْعَقْل وَقَالَ الثَّوْرِيّ عَنْ قَيْس بْن مُسْلِم عَنْ الْحَسَن عَنْ مُحَمَّد بْن الْحَنَفِيَّة بِأَنْ لَا تُحَرِّمُوهُنَّ كَحُرْمَتِهِنَّ
''അതിനാല്‍ ആ  മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട്‌ തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌'' എന്ന് അള്ളാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം  സംബന്ധിച്ച് ഖതാദ വ്യാഖ്യാനിക്കുന്ന്നത് കാണുക:പവിത്ര മാസങ്ങളിൽ പാപങ്ങൾ ചെയ്യുന്നത് മറ്റു മാസങ്ങളിൽ പാപം ചെയ്യുന്നതിനേക്കാൾ കുറ്റകരമാണ്.അതിക്രമം പ്രവർത്തിക്കുന്നത് ഏതു സാഹചര്യത്തിലും കുറ്റകരം തന്നെയാണെങ്കിലും ചിലത് അല്ലാഹു മറ്റു ചിലതിനേക്കാൾ ഗൗരവതരം ആക്കിയിട്ടുണ്ട്. ഖതാദ  തുടരുന്നു:അല്ലാഹു ചില സ്ര്ഷ്ട്ടികളെ മറ്റു ചിലവയെക്കാൾ ശ്രേഷ്ട്ടമാക്കി.മലക്കുകളിൽ നിന്നും മനുഷ്യരിൽ നിന്നും അല്ലാഹു ദൂതന്മാരെ തിരഞ്ഞെടുത്തു.സംസാരത്തിൽ നിന്ന് അല്ലാഹുവിന്റെ സ്മരണയെ/ദിക്രിനെ ഉന്നതമായി തിരഞ്ഞെടുത്തു.ഭൂമിയിൽ നിന്ന് പള്ളികളെ ഉന്നതമായി തിരഞ്ഞെടുത്തു.മാസങ്ങളിൽ നിന്ന് റമദാനെയും യുദ്ധം നിഷിദ്ധമായ മാസങ്ങളെയും  ഉന്നതമായി തിരഞ്ഞെടുത്തു.ദിവസങ്ങളിൽ നിന്ന് വെള്ളിയാഴ്ചയെ ഉന്നതമായി തിരഞ്ഞെടുത്തു;രാത്രികളിൽ നിന്ന് ലൈലത്തുൽ ഖദ്രിനെയും .അതിനാൽ അല്ലാഹു ആദരിച്ചതിനെ/ആദരിച്ചവരെ ആദരിക്കുവീൻ.
............................
 وَقَالَ مُحَمَّد بْن إِسْحَاق " فَلَا تَظْلِمُوا فِيهِنَّ أَنْفُسكُمْ " أَيْ لَا تَجْعَلُوا حَرَامَهَا حَلَالًا وَلَا حَلَالهَا حَرَامًا كَمَا فَعَلَ أَهْل الشِّرْك فَإِنَّمَا النَّسِيء الَّذِي كَانُوا يَصْنَعُونَ مِنْ ذَلِكَ زِيَادَة فِي الْكُفْر " يُضَلّ بِهِ الَّذِينَ كَفَرُوا " الْآيَة وَهَذَا الْقَوْل اِخْتِيَار اِبْن جَرِير
 .
فَلَا تَظْلِمُوا فِيهِنَّ أَنْفُسكُمْ 
''അതിനാല്‍ ആ  മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട്‌ തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌'' എന്ന് അള്ളാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം  സംബന്ധിച്ച് മുഹമ്മദ്‌ ബ്നു ഇസ്ഹാഖ് എന്നവർ പറയുന്നു:അതിലെ ഹറാമിനെ ഹലാലും ഹലാലിനെ ഹറാമും ആക്കരുത് എന്നാണ് ഇത് കൊണ്ട് ഉദ്ദേശ്യം.മുശ്രിക്കുകൾ നസീഉ ചെയ്തിരുന്നത് പോലെ.  നസീഉ അഥവാ തങ്ങളുടെ സൌകര്യത്തിനു വേണ്ടി പവിത്രമാസത്തിന്റെ യുദ്ധ നിഷിദ്ധതയെ മാറ്റി വയ്ക്കുക എന്നത് ദൈവ നിഷേധത്തിന്റെ വർദ്ധനവിനെയാനു സൂചിപ്പിക്കുന്നത്.ഈ വീക്ഷണം ഇബ്നു ജരീർ തിരഞ്ഞെടുത്തിരിക്കുന്നു.
 وَقَوْله " وَقَاتِلُوا الْمُشْرِكِينَ كَافَّة " أَيْ جَمِيعكُمْ " كَمَا يُقَاتِلُونَكُمْ كَافَّة " أَيْ جَمِيعهمْ " وَاعْلَمُوا أَنَّ اللَّه مَعَ الْمُتَّقِينَ
وَقَدْ اِخْتَلَفَ الْعُلَمَاء فِي تَحْرِيم اِبْتِدَاء الْقِتَال فِي الشَّهْر الْحَرَام هَلْ هُوَ مَنْسُوخ أَوْ مُحْكَم عَلَى قَوْلَيْنِ

وَقَاتِلُوا الْمُشْرِكِينَ كَافَّة  كَمَا يُقَاتِلُونَكُمْ كَافَّة
എന്നാൽ ''ബഹുദൈവവിശ്വാസികള്‍ നിങ്ങളോട്‌ ആകമാനം യുദ്ധം ചെയ്യുന്നത്‌ പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക'' എന്നാകുന്നു സാരം.യുദ്ധം നിഷിദ്ധമായ മാസങ്ങളിൽ യുദ്ധം തുടങ്ങുന്നതിന്റെ വിധി സംബന്ധിച്ച് ഉലമാക്കൾക്ക് അഭിപ്രായ വ്യത്യാസമുണ്ട്.ആ വിധി മന്സൂഖ്/മായിക്കപ്പെട്ടത്‌ ആണോ അല്ലേ എന്നതാണ് അഭിപ്രായവ്യത്യാസം.
 " أَحَدهمَا " وَهُوَ الْأَشْهَر أَنَّهُ مَنْسُوخ لِأَنَّهُ تَعَالَى قَالَ هَهُنَا " فَلَا تَظْلِمُوا فِيهِنَّ أَنْفُسكُمْ " وَأَمَرَ بِقِتَالِ الْمُشْرِكِينَ وَظَاهِر السِّيَاق مُشْعِر بِأَنَّهُ أَمَرَ بِذَلِكَ أَمْرًا عَامًّا وَلَوْ كَانَ مُحَرَّمًا فِي الشَّهْر الْحَرَام لَأَوْشَكَ أَنْ يُقَيِّدهُ بِانْسِلَاخِهَا وَلِأَنَّ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ حَاصَرَ أَهْل الطَّائِف فِي شَهْر حَرَام وَهُوَ ذُو الْقَعْدَة كَمَا ثَبَتَ فِي الصَّحِيحَيْنِ أَنَّهُ خَرَجَ إِلَى هَوَازِن فِي شَوَّال فَلَمَّا كَسَرَهُمْ وَاسْتَفَاءَ أَمْوَالهمْ وَرَجَعَ فَلّهمْ لَجَئُوا إِلَى الطَّائِف فَعَمَدَ إِلَى الطَّائِف فَحَاصَرَهُمْ أَرْبَعِينَ يَوْمًا وَانْصَرَفَ وَلَمْ يَفْتَحهَا فَثَبَتَ أَنَّهُ حَاصَرَ فِي الشَّهْر الْحَرَام
മന്സൂഖ് ആണെന്നാണ്‌ പ്രസിദ്ധമായ അഭിപ്രായം.
فَلَا تَظْلِمُوا فِيهِنَّ أَنْفُسكُمْ 
''അതിനാല്‍ ആ  മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട്‌ തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌'' എന്ന് അള്ളാഹു പറഞ്ഞതിന്റെ ശേഷം ബഹുദൈവ വിശ്വാസികളോട് അവർ ഇങ്ങോട്ട് യുദ്ധം ചെയ്യുമ്പോലെ യുദ്ധം ചെയ്യാൻ അല്ലാഹു പറഞ്ഞു എന്നതാണ് ഈ അഭിപ്രായത്തിനു തെളിവ്.നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ദുൽ ഖഅദ മാസത്തിൽ ത്വാഇഫുകാരെ വളഞ്ഞ സംഭവവും ഈ അഭിപ്രായക്കാർ തെളിവായി ഉദ്ധരിക്കുന്നുണ്ട്.
 وَالْقَوْل الْآخَر أَنَّ اِبْتِدَاء الْقِتَال فِي الشَّهْر الْحَرَام حَرَام وَأَنَّهُ لَمْ يُنْسَخ تَحْرِيم الشَّهْر الْحَرَام لِقَوْلِهِ تَعَالَى " يَا أَيّهَا الَّذِينَ آمَنُوا لَا تُحِلُّوا شَعَائِر اللَّه وَلَا الشَّهْر الْحَرَام " وَقَالَ " الشَّهْر الْحَرَام بِالشَّهْرِ الْحَرَام وَالْحُرُمَات قِصَاص فَمَنْ اِعْتَدَى عَلَيْكُمْ فَاعْتَدُوا عَلَيْهِ بِمِثْلِ مَا اِعْتَدَى عَلَيْكُمْ " الْآيَة وَقَالَ " فَإِذَا اِنْسَلَخَ الْأَشْهُر الْحُرُم فَاقْتُلُوا الْمُشْرِكِينَ " الْآيَة وَقَدْ تَقَدَّمَ أَنَّهَا الْأَرْبَعَة الْمُقَرَّرَة فِي كُلّ سَنَة لَا أَشْهُر التَّسْيِير عَلَى أَحَد الْقَوْلَيْنِ .
യുദ്ധം നിഷിദ്ധമായ മാസങ്ങളിൽ യുദ്ധം തുടങ്ങുന്നതിന്റെ  നിരോധനം ദുർബലപ്പെട്ടിട്ടില്ല എന്നും ആ വിധി ഇപ്പോഴും നിലനില്ക്കുന്നു എന്നതുമാണ്‌ രണ്ടാമത്തെ അഭിപ്രായം .താഴെ ചേർത്തിരിക്കുന്ന ഖുർആൻ വചനങ്ങൾ ഈ അഭിപ്രായത്തിനു ബലമേകുന്നു.
സൂറ മാഇദ 5-ആം വചനം 
يَا أَيُّهَا الَّذِينَ آمَنُواْ لاَ تُحِلُّواْ شَعَآئِرَ اللّهِ وَلاَ الشَّهْرَ الْحَرَامَ وَلاَ الْهَدْيَ وَلاَ الْقَلآئِدَ وَلا آمِّينَ الْبَيْتَ الْحَرَامَ يَبْتَغُونَ فَضْلاً مِّن رَّبِّهِمْ وَرِضْوَانًا وَإِذَا حَلَلْتُمْ فَاصْطَادُواْ وَلاَ يَجْرِمَنَّكُمْ شَنَآنُ قَوْمٍ أَن صَدُّوكُمْ عَنِ الْمَسْجِدِ الْحَرَامِ أَن تَعْتَدُواْ وَتَعَاوَنُواْ عَلَى الْبرِّ وَالتَّقْوَى وَلاَ تَعَاوَنُواْ عَلَى الإِثْمِ وَالْعُدْوَانِ وَاتَّقُواْ اللّهَ إِنَّ اللّهَ شَدِيدُ الْعِقَابِ
സത്യവിശ്വാസികളേ, അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്‌. പവിത്രമായ മാസത്തെയും ( കഅ്ബത്തിങ്കലേക്ക്‌ കൊണ്ടുപോകുന്ന ) ബലിമൃഗങ്ങളെയും, ( അവയുടെ കഴുത്തിലെ ) അടയാളത്താലികളെയും നിങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹവും പൊരുത്തവും തേടിക്കൊണ്ട്‌ വിശുദ്ധ മന്ദിരത്തെ ലക്ഷ്യമാക്കിപ്പോകുന്ന തീര്‍ത്ഥാടകരെയും  നിങ്ങള്‍ അനാദരിക്കരുത്‌.  എന്നാല്‍ ഇഹ്‌റാമില്‍ നിന്ന്‌ നിങ്ങള്‍ ഒഴിവായാല്‍ നിങ്ങള്‍ക്ക്‌ വേട്ടയാടാവുന്നതാണ്‌. മസ്ജിദുല്‍ ഹറാമില്‍ നിന്ന്‌ നിങ്ങളെ തടഞ്ഞു എന്നതിന്‍റെ പേരില്‍ ഒരു ജനവിഭാഗത്തോട്‌ നിങ്ങള്‍ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന്ന്‌ നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്‌. പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
അല്‍ ബഖറ  194-ആം വചനം
الشَّهْرُ الْحَرَامُ بِالشَّهْرِ الْحَرَامِ وَالْحُرُمَاتُ قِصَاصٌ فَمَنِ اعْتَدَى عَلَيْكُمْ فَاعْتَدُواْ عَلَيْهِ بِمِثْلِ مَا اعْتَدَى عَلَيْكُمْ وَاتَّقُواْ اللَّهَ وَاعْلَمُواْ أَنَّ اللَّهَ مَعَ الْمُتَّقِينَ
വിലക്കപ്പെട്ടമാസത്തി (ലെ യുദ്ധത്തി) ന്‌ വിലക്കപ്പെട്ടമാസത്തില്‍ തന്നെ ( തിരിച്ചടിക്കുക. ) വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍ ലംഘിക്കുമ്പോഴും  അങ്ങനെത്തന്നെ  പ്രതിക്രിയ ചെയ്യേണ്ടതാണ്‌. അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക്‌ കാണിച്ച അതിക്രമത്തിന്‌ തുല്യമായി അവന്‍റെനേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക.

സൂറ തൗബ 5-ആം വചനം 
فَإِذَا انسَلَخَ الأَشْهُرُ الْحُرُمُ فَاقْتُلُواْ الْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُواْ لَهُمْ كُلَّ مَرْصَدٍ فَإِن تَابُواْ وَأَقَامُواْ الصَّلاَةَ وَآتَوُاْ الزَّكَاةَ فَخَلُّواْ سَبِيلَهُمْ إِنَّ اللّهَ غَفُورٌ رَّحِيمٌ
അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.
.................................
 وَأَمَّا قَوْله تَعَالَى " وَقَاتِلُوا الْمُشْرِكِينَ كَافَّة كَمَا يُقَاتِلُونَكُمْ كَافَّة " فَيَحْتَمِل أَنَّهُ مُنْقَطِع عَمَّا قَبْله وَأَنَّهُ حُكْم مُسْتَأْنَف وَيَكُون مِنْ بَاب التَّهْيِيج وَالتَّحْضِيض أَيْ كَمَا يَجْتَمِعُونَ لِحَرْبِكُمْ إِذَا حَارَبُوكُمْ فَاجْتَمِعُوا أَنْتُمْ أَيْضًا لَهُمْ إِذَا حَارَبْتُمُوهُمْ وَقَاتِلُوهُمْ بِنَظِيرِ مَا يَفْعَلُونَ وَيَحْتَمِل أَنَّهُ إِذْن لِلْمُؤْمِنِينَ بِقِتَالِ الْمُشْرِكِينَ فِي الشَّهْر الْحَرَام إِذَا كَانَتْ الْبُدَاءَة مِنْهُمْ كَمَا قَالَ تَعَالَى " الشَّهْر الْحَرَام بِالشَّهْرِ الْحَرَام وَالْحُرُمَات قِصَاص " وَقَالَ تَعَالَى " وَلَا تُقَاتِلُوهُمْ عِنْد الْمَسْجِد الْحَرَام حَتَّى يُقَاتِلُوكُمْ فِيهِ فَإِنْ قَاتَلُوكُمْ فَاقْتُلُوهُمْ " الْآيَة .
وَقَاتِلُوا الْمُشْرِكِينَ كَافَّة  كَمَا يُقَاتِلُونَكُمْ كَافَّة
 ''ബഹുദൈവവിശ്വാസികള്‍ നിങ്ങളോട്‌ ആകമാനം യുദ്ധം ചെയ്യുന്നത്‌ പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക'' എന്ന വചനത്തിൽ നിന്നും ബഹുദൈവ വിശ്വാസികൾ മുസ്ലിംകൾക്കെതിരെ വിശുദ്ധ മാസങ്ങളിൽ യുദ്ധം തുടങ്ങി വച്ചാൽ മാത്രമാണ് അവരോടു യുദ്ധം ചെയ്യാൻ കല്പനയുള്ളത് എന്ന് മനസ്സിലാക്കാം.അതായത് അവർ നിങ്ങളോട് യുദ്ധം ചെയ്യാൻ സംഘടിക്കുകയും  അതിനായി കോപ്പ് കൂട്ടുകയും അങ്ങിനെ നിങ്ങളുമായി ഒരു യുദ്ധത്തിനു വരികയുമാണെങ്കിൽ നിങ്ങളും അതെ പോലെ തിരിച്ചു യുദ്ധം ചെയ്തു പ്രതിരോധം തീർക്കുക എന്ന് സാരം.
.....................................
 وَهَكَذَا الْجَوَاب عَنْ حِصَار رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ أَهْل الطَّائِف وَاسْتِصْحَابه الْحِصَار إِلَى أَنْ دَخَلَ الشَّهْر الْحَرَام فَإِنَّهُ مِنْ تَتِمَّة قِتَال هَوَازِن وَأَحْلَافهَا مِنْ ثَقِيف فَإِنَّهُمْ هُمْ الَّذِينَ اِبْتَدَءُوا الْقِتَال وَجَمَعُوا الرِّجَال وَدَعَوْا إِلَى الْحَرْب وَالنِّزَال فَعِنْدَمَا قَصَدَهُمْ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ كَمَا تَقَدَّمَ فَلَمَّا تَحَصَّنُوا بِالطَّائِفِ ذَهَبَ إِلَيْهِمْ لِيُنْزِلهُمْ مِنْ حُصُونهمْ فَنَالُوا مِنْ الْمُسْلِمِينَ وَقَتَلُوا جَمَاعَة وَاسْتَمَرَّ الْحِصَار بِالْمَجَانِيقِ وَغَيْرهَا قَرِيبًا مِنْ أَرْبَعِينَ يَوْمًا وَكَانَ اِبْتِدَاؤُهُ فِي شَهْر حَلَال وَدَخَلَ الشَّهْر الْحَرَام فَاسْتَمَرَّ فِيهِ أَيَّامًا ثُمَّ قَفَلَ عَنْهُمْ لِأَنَّهُ يُغْتَفَر فِي الدَّوَام مَا لَا يُغْتَفَر فِي الِابْتِدَاء وَهَذَا أَمْر مُقَرَّر وَلَهُ نَظَائِر كَثِيرَة وَاَللَّه أَعْلَم وَلْنَذْكُرْ الْأَحَادِيث الْوَارِدَة فِي ذَلِكَ . وَقَدْ حَرَّرْنَا ذَلِكَ فِي السِّيرَة وَاَللَّه أَعْلَم
ത്വാഇഫുകാരെ നബി വളഞ്ഞതും അവർ ആക്രമണം തുടങ്ങി വച്ചത് മൂലമായിരുന്നുവെന്നും അത് തുടങ്ങിയത് യുദ്ധം അനുവദനീയമായ മാസത്തിൽ ആയിരുന്നെന്നും എന്നാൽ യുദ്ധം അവസാനിച്ചപ്പോഴേക്കു യുദ്ധം ഹറാമായ മാസം ആവുകയാണ് ഉണ്ടായതെന്നുമാണ് ഈ വിധി മന്സൂഖ് അല്ല എന്ന അഭിപ്രായക്കാർ വിശദീകരിക്കുന്നത് എന്ന് മുകളിലെ വിവരണത്തിൽ കാണാം.അല്ലാഹു ഏറ്റവും അറിയുന്നവൻ.

No comments:

Post a Comment