ആനുകാലിക വിഷയങ്ങൾ-ഖുർആൻ & ഹദീസ് ألأشياء اليومية Current Subjects QURAN & HADITH

بسم الله الرحمن الرحيم الحمد لله والصلاة والسلام على رسول الله ، وعلى آله وصحبه ومن اتبع هداه ، أما بعد :السلام عليكم ورحمة الله وبركاته ഒരു മുസ്ലിമിന്റെ ഓരോ ദിവസവും കഴിഞ്ഞു പോകുമ്പോൾ അവന്റെ ഇസ്ലാമിക ജീവിതവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ കഴിഞ്ഞു പോകുന്നുണ്ട്. അവൻ ജീവിക്കുന്ന ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളിലും ഇസ്ലാമിന് പറയാൻ പല കാര്യങ്ങളുമുണ്ട് .പലപ്പോഴും അവനതു അറിയുന്നില്ല.ഖുർആൻ, ഹദീസ് എന്നിവ അടിസ്ഥാനമാക്കി നമുക്ക് നമ്മുടെ ദൈനംദിന ജീവിതത്തെ മുന്നോട്ടു നയിക്കാം.ഇന്ഷാ അല്ലാഹു .ഇതിലെ പോസ്റ്റുകൾ ആധികാരിക ഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്.

Tuesday, 20 October 2015

മുഹറം പഠന പരമ്പര 3 സൂറ അത്തൗബ 38 തഫ്സീർ ഇബ്നു കസീർ സഹിതം Surah At-thoubah 38 with Thafsir Ibnu Kathir Malayalam

മുഹറം പഠന പരമ്പര 3 സൂറ അത്തൗബ 38 തഫ്സീർ ഇബ്നു കസീർ സഹിതം Surah At-thoubah 38 with Thafsir Ibnu Kathir
يَا أَيُّهَا الَّذِينَ آمَنُوا مَا لَكُمْ إِذَا قِيلَ لَكُمُ انفِرُوا فِي سَبِيلِ اللَّهِ اثَّاقَلْتُمْ إِلَى الْأَرْضِ أَرَضِيتُم بِالْحَيَاةِ الدُّنْيَا مِنَ الْآخِرَةِ فَمَا مَتَاعُ الْحَيَاةِ الدُّنْيَا فِي الْآخِرَةِ إِلَّا قَلِيلٌ (38) (التوبة) 
സത്യവിശ്വാസികളേ, നിങ്ങള്‍ക്കെന്തുപറ്റി ? അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ( ധര്‍മ്മസമരത്തിന്ന്‌ ) നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ട്‌ കൊള്ളുക. എന്ന്‌ നിങ്ങളോട്‌ പറയപ്പെട്ടാല്‍ നിങ്ങള്‍ ഭൂമിയിലേക്ക്‌ തൂങ്ങിക്കളയുന്നു! പരലോകത്തിന്‌ പകരം ഇഹലോകജീവിതം കൊണ്ട്‌ നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ ? എന്നാല്‍ പരലോകത്തിന്‍റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു.

Thafsir Ibnu Kathir Malayalam
تفسير إبن كثير
തഫ്സീർ ഇബ്നു കസീറിൽ ഈ ആയത്തിന്റെ വ്യാഖ്യാനം നല്കിയിട്ടുള്ളത് ദയവായി കാണുക.അറബി മൂലം പൂർണ്ണമായും മലയാളത്തിൽ സാരാംശവും നല്കിയിട്ടുണ്ട് .

هَذَا شُرُوع فِي عِتَاب مَنْ تَخَلَّفَ عَنْ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ فِي غَزْوَة تَبُوك حِين طَابَتْ الثِّمَار وَالظِّلَال فِي شِدَّة الْحَرّ وَحَمَارَة الْقَيْظ 
അത്യുഷ്ണമുള്ള കാലാവസ്ഥയിൽ തോട്ടങ്ങളിലെ തണലും പഴുത്തു പാകമായിക്കിടക്കുന്ന പഴങ്ങളും മനസ്സിനെ കൊതിപ്പിക്കുന്ന ഘട്ടത്തിൽ , തബൂക്ക് യുദ്ധത്തിനു നബി സ്വല്ലല്ലാഹു അലൈഹി വ  സല്ലമയോട് കൂടെ യുദ്ധം ചെയ്യാൻ തബൂക്കിലേക്ക് പുറപ്പെടാൻ മടിച്ചു നിന്നവരെ ഉണര്തുകയാണ് അള്ളാഹു ഈ വചനത്തിൽ ....
فَقَالَ تَعَالَى " يَا أَيّهَا الَّذِينَ آمَنُوا مَا لَكُمْ إِذَا قِيلَ لَكُمْ اِنْفِرُوا فِي سَبِيل اللَّه " أَيْ إِذَا دُعِيتُمْ إِلَى الْجِهَاد فِي سَبِيل اللَّه " اِثَّاقَلْتُمْ فِي الْأَرْض " أَيْ تَكَاسَلْتُمْ وَمِلْتُمْ إِلَى الْمُقَام فِي الدَّعَة وَالْخَفْض وَطِيب الثِّمَار
അല്ലാഹു 
يَا أَيّهَا الَّذِينَ آمَنُوا مَا لَكُمْ إِذَا قِيلَ لَكُمْ اِنْفِرُوا فِي سَبِيل اللَّه "
സത്യവിശ്വാസികളേ, നിങ്ങള്‍ക്കെന്തുപറ്റി ? അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ( ധര്‍മ്മസമരത്തിന്ന്‌ ) നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ട്‌ കൊള്ളുക. എന്ന്‌ നിങ്ങളോട്‌ പറയപ്പെട്ടാല്‍...'' എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ,നിങ്ങളെ അല്ലാഹുവിന്റെ മാര്ഗ്ഗതിലുള്ള ജിഹാദിലേക്ക് ക്ഷണിച്ചാൽ ' എന്നാണു.
اِثَّاقَلْتُمْ فِي الْأَرْض " 
നിങ്ങള്‍ ഭൂമിയിലേക്ക്‌ തൂങ്ങിക്കളയുന്നു!'' എന്ന് പറഞ്ഞാൽ,'' നിങ്ങൾ പഴ വർഗ്ഗങ്ങളും, തോട്ടങ്ങളുടെ തണലും ശാന്തതയും ആഗ്രഹിച്ചു കൊണ്ട് അലസന്മാരായി അവിടെ തന്നെ ഒതുങ്ങിക്കൂടുന്നു ' എന്നർത്ഥം.
 " أَرَضِيتُمْ بِالْحَيَاةِ الدُّنْيَا مِنْ الْآخِرَة " أَيْ مَا لَكُمْ فَعَلْتُمْ هَكَذَا رِضًا مِنْكُمْ بِالدُّنْيَا بَدَلًا مِنْ الْآخِرَة
അല്ലാഹു 
 " أَرَضِيتُمْ بِالْحَيَاةِ الدُّنْيَا مِنْ الْآخِرَة "
പരലോകത്തിന്‌ പകരം ഇഹലോകജീവിതം കൊണ്ട്‌ നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ ?' എന്ന്  ചോദിക്കുന്നതിന്റെ  സാരം ഇതാണ് :അതായത് നിങ്ങൾ ഇങ്ങിനെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ത്യാഗ പരിശ്രമങ്ങൾ നടത്താൻ ഇറങ്ങി പുറപ്പെടാതിരിക്കുന്നത് പരലോകത്തിന് പകരം നിങ്ങൾ ഇഹലോകത്തെ വിഭവങ്ങൾ ഇഷ്ട്ടപ്പെട്ടത്‌ കൊണ്ടല്ലേ?നിങ്ങൾക്കു എന്ത് പറ്റി?
 ثُمَّ زَهَّدَ تَبَارَكَ وَتَعَالَى فِي الدُّنْيَا  وَرَغَّبَ فِي الْآخِرَة فَقَالَ " فَمَا مَتَاع الْحَيَاة الدُّنْيَا فِي الْآخِرَة إِلَّا قَلِيل " كَمَا قَالَ الْإِمَام أَحْمَد : حَدَّثَنَا وَكِيع وَيَحْيَى بْن سَعِيد قَالَا : حَدَّثَنَا إِسْمَاعِيل بْن أَبِي خَالِد عَنْ قَيْس عَنْ الْمُسْتَوْرِد أَخِي بَنِي فِهْر قَالَ : قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " مَا الدُّنْيَا فِي الْآخِرَة إِلَّا كَمَا يَجْعَل أَحَدكُمْ أُصْبُعه هَذِهِ فِي الْيَمّ فَلِيَنْظُر بِمَا تَرْجِع ؟ وَأَشَارَ بِالسَّبَّابَةِ اِنْفَرَدَ بِإِخْرَاجِهِ مُسْلِم . 
ശേഷം അല്ലാഹു മനുഷ്യന് ഇഹലോകത്തോടുള്ള അഭിനിവേശം കുറയ്ക്കുകയും പരലോകത്തിൽ ആഗ്രഹം ജനിപ്പിക്കുകയും ചെയ്യുന്നു 
فَمَا مَتَاع الْحَيَاة الدُّنْيَا فِي الْآخِرَة إِلَّا قَلِيل "
എന്നാൽ  പരലോകത്തിന്‍റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു.' എന്ന പ്രസ്താവന അതാണ്‌ സൂചിപ്പിക്കുന്നത്.
ഇമാം അഹ്മദ് റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസ് കാണുക.
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:
مَا الدُّنْيَا فِي الْآخِرَة إِلَّا كَمَا يَجْعَل أَحَدكُمْ أُصْبُعه هَذِهِ فِي الْيَمّ فَلِيَنْظُر بِمَا تَرْجِع 
ഇഹലോക ജീവിതം പരലോക ജീവിതവുമായി താരതമ്യപ്പെടുത്തുന്നത് നിങ്ങളുടെ ഒരു വിരൽ സമുദ്രത്തിൽ  മുക്കുന്നത്‌ പോലെയാണ് ;അങ്ങിനെ മുക്കുമ്പോൾ അവന്റെ വിരലിൽ എത്ര വെള്ളം ശേഖരിക്കാൻ അവനു കഴിയുന്നു എന്ന് അവൻ ചിന്തിക്കട്ടെ......നബി ചൂണ്ടു വിരൽകാണിച്ചു കൊണ്ടാണ് ഇങ്ങിനെ പറഞ്ഞത്. മുസ്ലിമും ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
وَرَوَى اِبْن أَبِي حَاتِم حَدَّثَنَا بِشْر بْن مُسْلِم بْن عَبْد الْحَمِيد الْحِمْصِيّ بِحِمْص حَدَّثَنَا الرَّبِيع بْن رَوْح حَدَّثَنَا مُحَمَّد بْن خَالِد الْوَهْبِيّ حَدَّثَنَا زِيَاد يَعْنِي الْجَصَّاص عَنْ أَبِي عُثْمَان قَالَ : قُلْت يَا أَبَا هُرَيْرَة سَمِعْت مِنْ إِخْوَانِي بِالْبَصْرَةِ أَنَّك تَقُول سَمِعْت نَبِيّ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُول " إِنَّ اللَّه يَجْزِي بِالْحَسَنَةِ أَلْف أَلْف حَسَنَة " قَالَ أَبُو هُرَيْرَة : بَلْ سَمِعْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُول " إِنَّ اللَّه يَجْزِي بِالْحَسَنَة أَلْفَيْ أَلْف حَسَنَة " ثُمَّ تَلَا هَذِهِ الْآيَة " فَمَا مَتَاع الْحَيَاة الدُّنْيَا فِي الْآخِرَة إِلَّا قَلِيل " فَالدُّنْيَا مَا مَضَى مِنْهَا وَمَا بَقِيَ مِنْهَا عِنْد اللَّه قَلِيل .
ഇബ്നു അബീ ഹാത്തിം ഉദ്ധരിക്കുന്ന ഒരു ഹദീസ് കാണുക :അബൂ ഉസ്മാൻ പറയുന്നു:ഞാൻ അബൂ ഹുറൈറയോട് ചോദിച്ചു:ഓ , അബൂ ഹുറൈറ ...അല്ലാഹു  ഒരു നന്മയ്ക്കു ആയിരം ആയിരം നന്മ പ്രതിഫലമായി നല്കുമെന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറയുന്നതായി താങ്കൾ കേട്ടുവെന്നു താങ്കൾ പറഞ്ഞതായി ഞാൻ ബസ്രയിലെ എന്റെ ചില സഹോദരങ്ങളിൽ നിന്ന് കേട്ടുവല്ലോ?അപ്പോൾ  അബൂ ഹുറൈറ റദിയല്ലാഹു അൻഹു പ്രതിവചിച്ചു:എന്നാൽ ,.അല്ലാഹു  ഒരു നന്മയ്ക്കു രണ്ടായിരം ആയിരം നന്മ പ്രതിഫലമായി നല്കുമെന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്.തുടർന്ന് അദ്ദേഹം ഈ സൂക്തം ഓതി ,
فَمَا مَتَاع الْحَيَاة الدُّنْيَا فِي الْآخِرَة إِلَّا قَلِيل 
'' എന്നാല്‍ പരലോകത്തിന്‍റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു'' തുടർന്ന് അദ്ദേഹം പറഞ്ഞു:എന്നാല്‍ ദുനിയാവ് എന്നത് കഴിഞ്ഞു പോയതാണ് ;അതിൽ നിന്ന് ബാക്കിയുല്ലതാകട്ടെ അല്ലാഹുവിന്റെ അടുക്കൽ വളരെതുച്ഛം മാത്രമാകുന്നു
 وَقَالَ الثَّوْرِيّ عَنْ الْأَعْمَش فِي الْآيَة " فَمَا مَتَاع الْحَيَاة الدُّنْيَا فِي الْآخِرَة إِلَّا قَلِيل " قَالَ كَزَادِ الرَّاكِب
അല്ലാഹു 
فَمَا مَتَاع الْحَيَاة الدُّنْيَا فِي الْآخِرَة إِلَّا قَلِيل 
'' എന്നാല്‍ പരലോകത്തിന്‍റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു' എന്ന് പറഞ്ഞതിന്റെ വ്യാഖ്യാനത്തിൽ സൗരി പറയുന്നു:അത് ഒരു യാത്രക്കാരാൻ എത്ര മാത്രം സാധനം കൈവശം വയ്ക്കുമോ അത് പോലെയാണ് .
 وَقَالَ عَبْد الْعَزِيز بْن أَبِي حَازِم
 عَنْ أَبِيهِ لَمَّا حَضَرَتْ عَبْد الْعَزِيز بْن مَرْوَان الْوَفَاة قَالَ : اِئْتُونِي بِكَفَنِي الَّذِي أُكَفَّن فِيهِ أَنْظُر إِلَيْهِ فَلَمَّا وُضِعَ بَيْن يَدَيْهِ نَظَرَ إِلَيْهِ فَقَالَ : أَمَا لِي مِنْ كَبِير مَا أُخَلِّف مِنْ الدُّنْيَا إِلَّا هَذَا ؟ ثُمَّ وَلَّى ظَهْره فَبَكَى وَهُوَ يَقُول أُفّ لَك مِنْ دَار إِنْ كَانَ كَثِيرك لَقَلِيل وَإِنْ كَانَ قَلِيلك لَقَصِير وَإِنْ كُنَّا مِنْك لَفِي غُرُور .
അബ്ദുൽ അസീസ് ബ്നു അബീ ഹാസിം അവരുടെ പിതാവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു:അബ്ദുൽ അസീസ് ബ്നു മർവാനു മരണം ആസന്നമായപ്പോൾ അദ്ദേഹം പറഞ്ഞു:എനിയ്ക്കുള്ള കഫൻ പുടവ ഒന്ന് കൊണ്ട് വരൂ;ഞാനൊന്ന് നോക്കട്ടെ.കഫൻ പുടവ കൊണ്ട് വന്നു അദ്ധേഹത്തിന്റെ മുമ്പിൽ വച്ചപ്പോൾ അദ്ദേഹം പറഞ്ഞു:ഇത് മാത്രം  കൊണ്ടാണോ ഞാൻ ഈ ദുനിയാവിൽ നിന്ന് വിട്ടു പിരിയുന്നത്?എന്നിട്ട്  അദ്ദേഹം തിരിഞ്ഞു കിടന്നു കരയുകയും ഇപ്രകാരം പറയുകയും ചെയ്തു:
أُفّ لَك مِنْ دَار إِنْ كَانَ كَثِيرك لَقَلِيل وَإِنْ كَانَ قَلِيلك لَقَصِير وَإِنْ كُنَّا مِنْك لَفِي غُرُور 
ദുനിയാവേ .............നിനയ്ക്ക് നാശം ,നിന്റെ പെരുമ വളരെ കുറച്ചാണ് .ആ കുറച്ചു ഉള്ളതാകട്ടെ കുറഞ്ഞ കാലത്തേയ്ക്ക് ആണ്.നിന്നിൽ ഞങ്ങൾ പരമ വഞ്ചിതർ ആയിരിക്കുന്നു .

No comments:

Post a Comment