ആനുകാലിക വിഷയങ്ങൾ-ഖുർആൻ & ഹദീസ് ألأشياء اليومية Current Subjects QURAN & HADITH

بسم الله الرحمن الرحيم الحمد لله والصلاة والسلام على رسول الله ، وعلى آله وصحبه ومن اتبع هداه ، أما بعد :السلام عليكم ورحمة الله وبركاته ഒരു മുസ്ലിമിന്റെ ഓരോ ദിവസവും കഴിഞ്ഞു പോകുമ്പോൾ അവന്റെ ഇസ്ലാമിക ജീവിതവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ കഴിഞ്ഞു പോകുന്നുണ്ട്. അവൻ ജീവിക്കുന്ന ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളിലും ഇസ്ലാമിന് പറയാൻ പല കാര്യങ്ങളുമുണ്ട് .പലപ്പോഴും അവനതു അറിയുന്നില്ല.ഖുർആൻ, ഹദീസ് എന്നിവ അടിസ്ഥാനമാക്കി നമുക്ക് നമ്മുടെ ദൈനംദിന ജീവിതത്തെ മുന്നോട്ടു നയിക്കാം.ഇന്ഷാ അല്ലാഹു .ഇതിലെ പോസ്റ്റുകൾ ആധികാരിക ഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്.

Sunday, 18 October 2015

മുഹറം പഠന പരമ്പര 2 സൂറ അത്തൗബ 37 തഫ്സീർ ഇബ്നു കസീർ സഹിതം Thoubah 37 malayalam with Thafsir Ibnu Kathir

മുഹറം പഠന പരമ്പര 2 
സൂറ അത്തൗബ 37 തഫ്സീർ ഇബ്നു കസീർ സഹിതം Thoubah 37 malayalam 
with Thafsir Ibnu Kathir
إِنَّمَا النَّسِيءُ زِيَادَةٌ فِي الْكُفْرِ يُضَلُّ بِهِ الَّذِينَ كَفَرُواْ يُحِلِّونَهُ عَامًا وَيُحَرِّمُونَهُ عَامًا لِّيُوَاطِؤُواْ عِدَّةَ مَا حَرَّمَ اللّهُ فَيُحِلُّواْ مَا حَرَّمَ اللّهُ زُيِّنَ لَهُمْ سُوءُ أَعْمَالِهِمْ وَاللّهُ لاَ يَهْدِي الْقَوْمَ الْكَافِرِينَ
വിലക്കപ്പെട്ടമാസം പുറകോട്ട്‌ മാറ്റുക എന്നത്‌ സത്യനിഷേധത്തിന്‍റെ വര്‍ദ്ധനവ്‌ തന്നെയാകുന്നു. സത്യനിഷേധികള്‍ അത്‌ മൂലം തെറ്റിലേക്ക്‌ നയിക്കപ്പെടുന്നു. ഒരു കൊല്ലം അവരത്‌ അനുവദനീയമാക്കുകയും മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയതിന്‍റെ ( മാസത്തിന്‍റെ ) എണ്ണമൊപ്പിക്കുവാനും എന്നിട്ട്‌, അല്ലാഹു നിഷിദ്ധമാക്കിയത്‌ ഏതോ അത്‌ അനുവദനീയമാക്കുവാനും വേണ്ടിയാണ്‌ അവരങ്ങനെ ചെയ്യുന്നത്‌. അവരുടെ ദുഷ്പ്രവൃത്തികള്‍ അവര്‍ക്ക്‌ ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
Thafsir Ibnu Kathir
تفسيرإبن كثير
ഇനി തഫ്സീർ ഇബ്നു കസീറിൽ ഈ ആയത്തിന് നല്കിയിട്ടുള്ള വ്യാഖ്യാനത്തിന്റെ അറബി മൂലവും മലയാളത്തിൽ ആശയ സാരാംശവും ചുവടെ ചേർക്കുന്നു

هَذَا مِمَّا ذَمَّ اللَّه تَعَالَى بِهِ الْمُشْرِكِينَ مِنْ تَصَرُّفهمْ فِي شَرْع اللَّه بِآرَائِهِمْ الْفَاسِدَة وَتَغْيِيرهمْ أَحْكَام اللَّه بِأَهْوَائِهِمْ الْبَارِدَة وَتَحْلِيلهمْ مَا حَرَّمَ اللَّه وَتَحْرِيمهمْ مَا أَحَلَّ اللَّه فَإِنَّهُمْ كَانَ فِيهِمْ مِنْ الْقُوَّة الْغَضَبِيَّة وَالشَّهَامِيَّة مَا اِسْتَطَاعُوا بِهِ مُدَّة الْأَشْهُر الثَّلَاثَة فِي التَّحْرِيم الْمَانِع لَهُمْ مِنْ قَضَاء أَوْطَارهمْ مِنْ قِتَال أَعْدَائِهِمْ فَكَانُوا قَدْ أَحْدَثُوا قَبْل الْإِسْلَام بِمُدَّةٍ تَحْلِيل الْمُحَرَّم فَأَخَّرُوهُ إِلَى صَفَر فَيُحِلُّونَ الشَّهْر الْحَرَام وَيُحَرِّمُونَ الشَّهْر الْحَلَال لِيُوَاطِئُوا عِدَّة مَا حَرَّمَ اللَّه الْأَشْهُر الْأَرْبَعَة كَمَا قَالَ شَاعِرهمْ وَهُوَ عُمَيْر بْن قَيْس الْمَعْرُوف بِجِذْلِ الطِّعَان : لَقَدْ عَلِمَتْ مَعَدّ بِأَنَّ قَوْمِي كِرَام النَّاس أَنَّ لَهُمْ كِرَامَا أَلَسْنَا النَّاسِئِينَ عَلَى مَعَدّ شُهُور الْحِلّ نَجْعَلهَا حَرَامَا فَأَيّ النَّاس لَمْ نُدْرِك بِوِتْرٍ وَأَيّ النَّاس لَمْ نَعْلِك لِجَامَا
അറേബ്യയിലെ ബഹു ദൈവ വിശ്വാസികൾ അവർക്ക് യുദ്ധം ചെയ്യാനുള്ള സൌകര്യാർത്ഥം , അവരുടെ തന്നിഷ്ട്ടങ്ങൾക്കും താല്പര്യങ്ങൾക്കും അനുയോജ്യമാം വിധം അല്ലാഹു യുദ്ധം നിഷിദ്ധമാക്കിയ മാസങ്ങളെ  ചിലപ്പോൾ  അനുവദനീയമായ മാസങ്ങളാക്കി കണക്കാകുകയും അതിനു പകരം യുദ്ധം അനുവദനീയമായ മാസങ്ങളെ യുദ്ധം നിഷിദ്ധമായ മാസങ്ങളാക്കുകയും ചെയ്തു കൊണ്ട് അല്ലാഹുവിന്റെ നിയമങ്ങളെ മാറ്റി മറിച്ചിരുന്നുതിനെയാണ് അല്ലാഹു ഇവിടെ നിന്ദ്യമാണെന്ന് വ്യക്തമാക്കുന്നത്.ഉദാഹരണത്തിന് അവർ യുദ്ധം നിഷിദ്ധമായ മുഹറം മാസത്തിൽ യുദ്ധം അനുവദനീയമാക്കുകയും പകരം യുദ്ധ നിരോധനമില്ലാത്ത സഫർ മാസത്തിലേക്ക് നിരോധനം നീക്കി  വയ്ക്കുകയും അങ്ങിനെ യുദ്ധം നിഷിദ്ധമായ എണ്ണം ഒപ്പിയ്ക്കുകയും അത് വഴി തങ്ങളുടെ ശത്രുക്കളെ അവർ ഉദ്ദേശിക്കുന്ന സമയങ്ങളിൽ വകവരുത്തുന്നതിനു ന്യായം കണ്ടെത്തുകയും ചെയ്തിരുന്നു.
................................
 وَقَالَ عَلِيّ بْن أَبِي طَلْحَة عَنْ اِبْن عَبَّاس فِي قَوْله " إِنَّمَا النَّسِيء زِيَادَة فِي الْكُفْر " قَالَ النَّسِيء أَنَّ جُنَادَة بْن عَوْف بْن أُمَيَّة الْكِنَانِيّ كَانَ يُوَافِي الْمَوْسِم فِي كُلّ عَام وَكَانَ يُكَنَّى أَبَا ثُمَامَة فَيُنَادِي أَلَا إِنَّ أَبَا ثُمَامَة لَا يُجَاب وَلَا يُعَاب أَلَا وَإِنَّ صَفَر الْعَام الْأَوَّل الْعَام حَلَال فَيُحِلّهُ لِلنَّاسِ فَيُحَرِّم صَفَرًا عَامًا وَيُحَرِّم الْمُحَرَّم عَامًا فَذَلِكَ قَوْل اللَّه " إِنَّمَا النَّسِيء زِيَادَة فِي الْكُفْر " يَقُول يَتْرُكُونَ الْمُحَرَّم عَامًا وَعَامًا يُحَرِّمُونَهُ وَرَوَى الْعَوْفِيّ عَنْ اِبْن عَبَّاس نَحْوه
إِنَّمَا النَّسِيء زِيَادَة فِي الْكُفْر
നസീഉ /വിലക്കപ്പെട്ട മാസം പുറകോട്ട്‌ മാറ്റുക എന്നത്‌ സത്യനിഷേധത്തിന്‍റെ വര്‍ദ്ധനവ്‌ തന്നെയാകുന്നു'  എന്ന അല്ലാഹുവിന്റെ വചനം സംബന്ധിച്ച്  അലിയ്യ് ബ്നു അബീ ത്വല്ഹ എന്നവർ ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹുവിൽ നിന്ന് ഉദ്ധരിക്കുന്നു:അബൂ സുമാമ എന്ന് വിളിക്കപ്പെട്ടിരുന്ന   ജുനാദതു ബ്നു ഔഫു ബ്നു ഉമയ്യതു അൽ കിനാനി എന്ന ഒരാൾ ഓരോ വർഷവും വന്നു ഇങ്ങിനെ ഒരു പ്രഖ്യാപനം നടത്തുമായിരുന്നു:അബൂ സുമാമ തിരസ്ക്കരിക്കപ്പെട്ടവനല്ല ,ഒന്നാം വർഷത്തെ സഫർ യുദ്ധം അനുവദനീയമാണ്.അങ്ങിനെ ജനങ്ങൾ ഒരു അയാളുടെ നിർദേശ പ്രകാരം ഒരു വർഷം സഫറിനെയുംഒരു വർഷം മുഹരമിനെയു യുദ്ധം നിഹിദ്ധമായി കണക്കാക്കിയിരുന്നു.അതായത് ഒരു വർഷം മുഹറം യുദ്ധം നിഷിദ്ധമല്ലെന്നും അടുത്ത വർഷം മുഹറം യുദ്ധം നിഷിദ്ധമെന്നും അവർ കണക്കാക്കി.
 وَقَالَ لَيْث بْن أَبِي سُلَيْم عَنْ مُجَاهِد : كَانَ رَجُل مِنْ بَنِي كِنَانَة يَأْتِي كُلّ عَام إِلَى الْمَوْسِم عَلَى حِمَار لَهُ فَيَقُول أَيّهَا النَّاس : إِنِّي لَا أُعَاب وَلَا أُجَاب وَلَا مَرَدّ لِمَا أَقُول إِنَّا قَدْ حَرَّمْنَا الْمُحَرَّم وَأَخَّرْنَا صَفَر . ثُمَّ يَجِيء الْعَام الْمُقْبِل بَعْده فَيَقُول مِثْل مَقَالَته وَيَقُول إِنَّا قَدْ حَرَّمْنَا صَفَر وَأَخَّرْنَا الْمُحَرَّم فَهُوَ قَوْله " لِيُوَاطِئُوا عِدَّة مَا حَرَّمَ اللَّه " قَالَ : يَعْنِي الْأَرْبَعَة فَيُحِلُّوا مَا حَرَّمَ اللَّه بِتَأْخِيرِ هَذَا الشَّهْر الْحَرَام وَرُوِيَ عَنْ أَبِي وَائِل وَالضَّحَّاك وَقَتَادَة نَحْو هَذَا
സമാനമായി മറ്റു റിപ്പോർട്ടുകളും വന്നിട്ടുള്ളത് സംബന്ധിച്ച പരാമർശം ആണ്  മുകളിൽ.
 وَقَالَ عَبْد الرَّحْمَن بْن زَيْد بْن أَسْلَم فِي قَوْله " إِنَّمَا النَّسِيء زِيَادَة فِي الْكُفْر " الْآيَة . قَالَ هَذَا رَجُل مِنْ بَنِي كِنَانَة يُقَال لَهُ الْقَلَمَّس وَكَانَ فِي الْجَاهِلِيَّة لَا يُغِير بَعْضهمْ عَلَى بَعْض فِي الشَّهْر الْحَرَام يَلْقَى الرَّجُل قَاتِل أَبِيهِ وَلَا يَمُدّ إِلَيْهِ يَده فَلَمَّا كَانَ هُوَ قَالُوا اُخْرُجُوا بِنَا قَالُوا لَهُ هَذَا الْمُحَرَّم قَالَ نُنْسِئهُ الْعَام هُمَا الْعَام صَفَرَانِ فَإِذَا كَانَ الْعَام الْقَابِل قَضَيْنَا جَعَلْنَاهُمَا مُحَرَّمَيْنِ قَالَ فَفَعَلَ ذَلِكَ فَلَمَّا كَانَ عَام قَابِل قَالَ لَا تَغْزُوا فِي صَفَر حَرِّمُوهُ مَعَ الْمُحَرَّم هُمَا مُحَرَّمَانِ فَهَذِهِ صِفَة غَرِيبَة فِي النَّسِيء وَفِيهَا نَظَر لِأَنَّهُمْ فِي عَام إِنَّمَا يُحَرِّمُونَ عَلَى هَذَا ثَلَاثَة أَشْهُر فَقَطْ وَفِي الْعَام الَّذِي يَلِيه يُحَرِّمُونَ خَمْسَة أَشْهُر فَأَيْنَ هَذَا مِنْ قَوْله تَعَالَى " يُحِلُّونَهُ عَامًا وَيُحَرِّمُونَهُ عَامًا لِيُوَاطِئُوا عِدَّة مَا حَرَّمَ اللَّه "
إِنَّمَا النَّسِيء زِيَادَة فِي الْكُفْر
നസീഉ /വിലക്കപ്പെട്ടമാസം പുറകോട്ട്‌ മാറ്റുക എന്നത്‌ സത്യനിഷേധത്തിന്‍റെ വര്‍ദ്ധനവ്‌ തന്നെയാകുന്നു' എന്ന അല്ലാഹുവിന്റെ വചനം സംബന്ധിച്ച് അബ്ദു റഹ്മാന് ബ്നു സൈദു ബ്നു അസ്ലം പറയുന്ന അത്ര ആധികാരികമല്ലാത്ത ഗരീബു ആയ ഒരു റിപ്പോർട്ടിൽ ഇങ്ങിനെ കാണുന്നു.ജാഹിലിയ്യാ കാലഘട്ടത്തിലും ആളുകൾ പവിത്ര മാസങ്ങളിൽ പരസ്പരം കലഹിച്ചിരുന്നില്ല.അങ്ങിനെയിരിക്കെ ഒരാൾ യുദ്ധം ഹറാമായ പവിത്ര മാസത്തിൽ /മുഹറമിൽ   തന്റെ പിതാവിന്റെ ഘാതകനെ കാണുന്നു.ബനൂ കിനാന ഗോത്രത്തിലെ ഖലമ്മസ് എന്നൊരാൾ ഇതിനു പ്രതിവിധി പറയുന്നു.അയാളുടെ പ്രതിവിധി ഇതായിരുന്നു.നമുക്ക് ഈ വർഷം രണ്ടു സഫർ ആണ്;അതായത് ഈ വർഷം മുഹറം മാസം ഇല്ല.അടുത്ത വർഷം നമുക്ക് ഇത് ഖദാ വീട്ടാം.അതായത് അടുത്ത വർഷം നമുക്ക് രണ്ടു മുഹറം ആണ് .ഈ റിപ്പോർട്ട്  പ്രകാരം ഒരു വർഷം 3 പവിത്ര മാസങ്ങളും അടുത്ത വർഷം 5 പവിത്ര മാസങ്ങളും വരുമെന്നതിനാൽ ഈ രീതി അല്ലാഹു 
يُحِلُّونَهُ عَامًا وَيُحَرِّمُونَهُ عَامًا لِيُوَاطِئُوا عِدَّة مَا حَرَّمَ اللَّه
അല്ലാഹു നിഷിദ്ധമാക്കിയതിന്‍റെ ( മാസത്തിന്‍റെ ) എണ്ണമൊപ്പിക്കുവാനും എന്നിട്ട്‌, അല്ലാഹു നിഷിദ്ധമാക്കിയത്‌ ഏതോ അത്‌ അനുവദനീയമാക്കുവാനും വേണ്ടിയാണ്‌ അവരങ്ങനെ ചെയ്യുന്നത്‌'' എന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ല .
 وَقَدْ رُوِيَ عَنْ مُجَاهِد صِفَة أرى غَرِيبَة أَيْضًا فَقَالَ عَبْد الرَّزَّاق : أَنَا مَعْمَر عَنْ أَبِي نَجِيح عَنْ مُجَاهِد فِي قَوْله تَعَالَى " إِنَّمَا النَّسِيء زِيَادَة فِي الْكُفْر " الْآيَة قَالَ فَرَضَ اللَّه عَزَّ وَجَلَّ الْحَجّ فِي ذِي الْحَجَّة قَالَ : وَكَانَ الْمُشْرِكُونَ يُسَمُّونَ ذَا الْحَجَّة الْمُحَرَّم وَصَفَر وَرَبِيع وَرَبِيع وَجُمَادَى وَجُمَادَى وَرَجَب وَشَعْبَان وَرَمَضَان وَشَوَّالًا وَذَا الْقَعْدَة وَذَا الْحَجَّة يَحُجُّونَ فِيهِ مَرَّة أُخْرَى ثُمَّ يَسْكُتُونَ عَنْ الْمُحَرَّم وَلَا يَذْكُرُونَهُ ثُمَّ يَعُودُونَ فَيُسَمُّونَ صَفَرًا ثُمَّ يُسَمُّونَ رَجَب جُمَادَى الْآخِر ثُمَّ يُسَمُّونَ شَعْبَان رَمَضَان ثُمَّ يُسَمُّونَ شَوَّالًا رَمَضَان ثُمَّ يُسَمُّونَ ذَا الْقَعْدَة شَوَّالًا ثُمَّ يُسَمُّونَ ذَا الْحَجَّة ذَا الْقَعْدَة ثُمَّ يُسَمُّونَ الْمُحَرَّم ذَا الْحَجَّة فَيَحُجُّونَ فِيهِ وَاسْمه عِنْدهمْ ذُو الْحَجَّة ثُمَّ عَادُوا بِمِثْلِ هَذِهِ الصِّفَة فَكَانُوا يَحُجُّونَ فِي كُلّ شَهْر عَامَيْنِ حَتَّى إِذَا وَافَقَ حَجَّة أَبِي بَكْر الْآخِر مِنْ الْعَامَيْنِ فِي ذِي الْقَعْدَة ثُمَّ حَجَّ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ حَجَّته الَّتِي حَجَّ فَوَافَقَ ذَا الْحَجَّة فَذَلِكَ حِين يَقُول النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فِي خُطْبَته " إِنَّ الزَّمَان قَدْ اِسْتَدَارَ كَهَيْئَتِهِ يَوْم خَلَقَ اللَّه السَّمَاوَات وَالْأَرْض " وَهَذَا الَّذِي قَالَهُ مُجَاهِد فِيهِ نَظَر أَيْضًا وَكَيْف تَصِحّ حَجَّة أَبِي بَكْر وَقَدْ وَقَعَتْ فِي ذِي الْقَعْدَة وَأَنَّى هَذَا ؟ وَقَدْ قَالَ اللَّه تَعَالَى " وَأَذَان مِنْ اللَّه وَرَسُوله إِلَى النَّاس يَوْم الْحَجّ الْأَكْبَر أَنَّ اللَّه بَرِيء مِنْ الْمُشْرِكِينَ وَرَسُوله " الْآيَة وَإِنَّمَا نُودِيَ بِهِ فِي حَجَّة أَبِي بَكْر فَلَوْ لَمْ تَكُنْ فِي ذِي الْحَجَّة لَمَا قَالَ تَعَالَى " يَوْم الْحَجّ الْأَكْبَر " وَلَا يَلْزَم مِنْ فِعْلهمْ النَّسِيء هَذَا الَّذِي ذَكَرَهُ مِنْ دَوَرَان السَّنَة عَلَيْهِمْ وَحَجّهمْ فِي كُلّ شَهْر عَامَيْنِ فَإِنَّ النَّسِيء حَاصِل بِدُونِ هَذَا فَإِنَّهُمْ لَمَّا كَانُوا يُحِلُّونَ شَهْر الْمُحَرَّم عَامًا يُحَرِّمُونَ عِوَضه صَفَرًا وَبَعْده رَبِيع وَرَبِيع إِلَى آخِر السَّنَة بِحَالِهَا عَلَى نِظَامهَا وَعِدَّتهَا وَأَسْمَاء شُهُورهَا ثُمَّ فِي السَّنَة الثَّانِيَة يُحَرِّمُونَ الْمُحَرَّم وَيَتْرُكُونَهُ عَلَى تَحْرِيمه وَبَعْده صَفَر وَرَبِيع وَرَبِيع إِلَى آخِرهَا " فَيُحِلُّونَهُ عَامًا وَيُحَرِّمُونَهُ عَامًا لِيُوَاطِئُوا عِدَّة مَا حَرَّمَ اللَّه فَيُحِلُّوا مَا حَرَّمَ اللَّه " أَيْ فِي تَحْرِيم أَرْبَعَة أَشْهُر مِنْ السَّنَة إِلَّا أَنَّهُمْ تَارَة يُقَدِّمُونَ تَحْرِيم الشَّهْر الثَّالِث مِنْ الثَّلَاثَة الْمُتَوَالِيَة وَهُوَ الْمُحَرَّم وَتَارَة يُنْسِئُونَهُ إِلَى صَفَر أَيْ يُؤَخِّرُونَهُ وَقَدْ قَدَّمْنَا الْكَلَام عَلَى قَوْله صَلَّى اللَّه عَلَيْهِ وَسَلَّمَ " إِنَّ الزَّمَان قَدْ اِسْتَدَارَ " الْحَدِيث أَيْ إِنَّ الْأَمْر فِي عِدَّة الشُّهُور وَتَحْرِيم مَا هُوَ مُحَرَّم مِنْهَا عَلَى مَا سَبَقَ فِي كِتَاب اللَّه مِنْ الْعَدَد وَالتَّوَالِي لَا كَمَا تَعْتَمِدهُ جَهَلَة الْعَرَب مِنْ فَصْلهمْ تَحْرِيم بَعْضهَا بِالنَّسِيءِ عَنْ بَعْض وَاَللَّه أَعْلَم 
നസീഉ സംബന്ധിച്ച മറ്റു ചില റിപ്പോർട്ടുകളാണ്/രീതികളാണ്  മുകളിൽ നല്കിയിട്ടുള്ളത്
وَقَالَ اِبْن أَبِي حَاتِم : حَدَّثَنَا صَالِح بْن بِشْر بْن سَلَمَة الطَّبَرَانِيّ حَدَّثَنَا مَكِّيّ بْن إِبْرَاهِيم حَدَّثَنَا مُوسَى بْن عُبَيْدَة عَنْ عَبْد اللَّه بْن دِينَار عَنْ اِبْن عُمَر أَنَّهُ قَالَ : وَقَفَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ بِالْعَقَبَةِ فَاجْتَمَعَ إِلَيْهِ مَنْ شَاءَ اللَّه مِنْ الْمُسْلِمِينَ فَحَمِدَ اللَّه وَأَثْنَى عَلَيْهِ بِمَا هُوَ لَهُ أَهْل ثُمَّ قَالَ " وَإِنَّمَا النَّسِيء مِنْ الشَّيْطَان زِيَادَة فِي الْكُفْر يُضَلّ بِهِ الَّذِينَ كَفَرُوا يُحِلُّونَهُ عَامًا وَيُحَرِّمُونَهُ عَامًا " فَكَانُوا يُحَرِّمُونَ الْمُحَرَّم عَامًا وَيَسْتَحِلُّونَ صَفَرًا وَيَسْتَحِلُّونَ الْمُحَرَّم وَهُوَ النَّسِيء "
ഇബ്നു അബീ ഹാത്തിം ഉദ്ധരിക്കുന്ന ഇബ്നു ഉമർ റദിയല്ലാഹു അൻഹുവിൽ  നിന്നുള്ള ഒരു ഹദീസിൽ ഇങ്ങിനെ കാണാം.നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അഖബയിൽ നിൽക്കുമ്പോൾ മുസ്ലിംകൾ നബിയ്ക്ക് ചുറ്റും ഒരുമിച്ചു കൂടി .ഹംദും സനാഇനും ശേഷം നബി അവരോടു പറഞ്ഞു:നസീഉ പൈശാചികമാണ്.അത് കൊണ്ട് സത്യനിഷേധം വർദ്ധിക്കുന്നു.സത്യ നിഷേധികൾ അത് മൂലം വഴി കേടിൽ ആവൂന്നു . ഒരു കൊല്ലം അവരത്‌ അനുവദനീയമാക്കുകയും മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു.ഒരു വർഷം മുഹറം യുദ്ധം നിഷിദ്ധമെന്നും സ്വഫർ യുദ്ധം നിഷിദ്ധമല്ലെന്നും അടുത്ത വർഷം  മുഹറം യുദ്ധം നിഷിദ്ധമല്ലെന്നും  അവർ കണക്കാക്കി
...................
 وَقَدْ تَكَلَّمَ الْإِمَام مُحَمَّد بْن إِسْحَاق عَلَى هَذَا فِي كِتَاب السِّيرَة كَلَامًا جَيِّدًا مُفِيدًا حَسَنًا فَقَالَ : كَانَ أَوَّل مَنْ نَسَأَ الشُّهُور عَلَى الْعَرَب فَأَحَلَّ مِنْهَا مَا حَرَّمَ اللَّه وَحَرَّمَ مِنْهَا مَا أَحَلَّ اللَّه عَزَّ وَجَلَّ الْقَلَمَّس وَهُوَ حُذَيْفَة بْن عَبْد فُقَيْم بْن عَدِيّ بْن عَامِر بْن ثَعْلَبَة بْن الْحَارِث بْن مَالِك بْن كِنَانَة بْن خُزَيْمَة بْن مُدْرِكَة بْن إِلْيَاس بْن مُضَر بْن نِزَار بْن مَعَدّ بْن عَدْنَان ثُمَّ قَامَ بَعْده عَلَى ذَلِكَ اِبْنه عَبَّاد ثُمَّ مِنْ بَعْد عَبَّاد اِبْنه قلع بْن عَبَّاد ثُمَّ اِبْنه أُمَيَّة بْن قلع ثُمَّ اِبْنه عَوْف بْن أُمَيَّة ثُمَّ اِبْنه أَبُو ثُمَامَة جُنَادَة بْن عَوْف وَكَانَ آخِرهمْ وَعَلَيْهِ قَامَ الْإِسْلَام فَكَانَتْ الْعَرَب إِذَا فَرَغَتْ مِنْ حَجّهَا اِجْتَمَعَتْ إِلَيْهِ فَقَامَ فِيهِمْ خَطِيبًا فَحَرَّمَ رَجَبًا وَذَا الْقَعْدَة وَذَا الْحَجَّة وَيُحِلّ الْمُحَرَّم عَامًا وَيَجْعَل مَكَانه صَفَرًا وَيُحَرِّمهُ عَامًا لِيُوَاطِئُوا عِدَّة مَا حَرَّمَ اللَّه فَيُحِلّ مَا حَرَّمَ اللَّه يَعْنِي وَيُحَرِّم مَا أَحَلَّ اللَّه . وَاَللَّه أَعْلَم .
അൽ ഇമാം മുഹമ്മദു ബ്നു ഇസ്ഹാഖ് ഇത് സംബന്ധിച്ച് തന്റെ കിതാബു സ്സീറയിൽ ഉപകാരപ്രദമായ നല്ല ഒരു പരാമര്ശം നടത്തുന്നുണ്ട്.അദ്ദേഹം പറയുന്നു: അല്ലാഹു ഹലാൽ ആക്കിയതിനെ ഹറാമാക്കുകയും അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുകയും ചെയ്യുന്ന നസീഉ  എന്ന ഈ പ്രവർത്തി അറബികളിൽ ആദ്യമായി  ആരംഭിച്ചത് ഖലമ്മസ്  എന്ന വ്യക്തിയായിരുന്നു.അദ്നാനിന്റെ മകൻ മഅദ്ദിന്റെ മകൻ നിസാറിന്റെ മകൻ മുദരിന്റെ മകൻ ഇല്യാസിന്റെ മകൻ  മുദ്രികതിന്റെ മകൻ ഖുസൈമത്തിന്റെ മകൻ കിനാനതിന്റെ മകൻ മാലികിന്റെ മകൻ ഹാരിസിന്റെ മകൻ സഅലബത്തിന്റെ  മകൻ  ആമിറിന്റെ അദിയ്യിന്റെ മകൻ അബ്ദു ഫുഖൈമിന്റെ മകൻ ഹുദൈഫയാണ് ഖലമ്മസ് എന്ന് അറിയപ്പെട്ടിരുന്നത്.ശേഷം അയാളുടെ മകൻ അബ്ബാദും തുടർന്ന് അതെ കുടുംബ പരമ്പരയിൽ ഖലഉ ,ഉമയ്യതു , ഔഫു,അവസാനമായി ഔഫിന്റെ മകൻ അബൂ സുമാമ ജുനാദതും  ഇതിനു മേല്നോട്ടവും നിർദ്ദേശവും നല്കി.അറബികൾ ഹജ്ജു കഴിഞ്ഞാൽ ഇയാൾക്ക് ചുറ്റും കൂടുകയും ഏതൊക്കെ മാസങ്ങളെ അതാതു വർഷം യുദ്ധ നിഷിദ്ധം/പവിത്രം ആയി കണക്കാക്കണം/കണക്കാക്കേണ്ട എന്നത് സംബന്ധിച്ച് ഇയാൾ നിര്ദ്ദേശം നല്കുകയും ചെയ്തിരുന്നു.അല്ലാഹു ഏറ്റവും അറിയുന്നവൻ

No comments:

Post a Comment