പ്രിയ സഹോദരീ സഹോദരന്മാരേ....അസ്സലാമു അലൈകും,ദുൽ ഹജ്ജു 10-ലെ ബലി പെരുന്നാൾ ദിനവും അതിനെ തുടർന്ന് വരുന്ന 11, 12, 13 ദിവസങ്ങളിലെ അയ്യാമു തശ്രീഖ് എന്നറിയപ്പെടുന്ന ദിവസങ്ങളും അല്ലാഹുവിനെ ദിക്ര് ചെയ്യുന്നതിനും/സ്മരിക്കുന്നതിനുംതക്ബീർ ചൊല്ലുന്നതിനും ഏറെ പ്രധാനപ്പെട്ട ദിവസങ്ങളാണ്.അറഫാ ദിനം സുബഹു നിസ്ക്കാരം മുതൽ 13-നു അസ്ർ വരെ എല്ലാ നിർബന്ധ നിസ്ക്കാരങ്ങൾക്കും ഉടനെ
തക്ബീർ ചൊല്ലൽ സുന്നതുണ്ട് .
البقرة
അൽ ബഖറ 203 തഫ്സീർ ഇബ്നു കസീർ സഹിതം
ഇവിടെ ചർച്ച ചെയ്യുന്നു.ഈ ആയത്തുമായി ബന്ധപ്പെട്ട അൽ ബഖറ 197-202 വരെയുള്ള ആയത്തുകളും പരിഭാഷയും കൂടി ചുവടെ ചേർക്കുന്നു.203.ന്റെ മാത്രം വ്യാഖ്യാനം നല്കിയിരിക്കുന്നു.
الْحَجُّ أَشْهُرٌ مَّعْلُومَاتٌ فَمَن فَرَضَ فِيهِنَّ الْحَجَّ فَلاَ رَفَثَ وَلاَ فُسُوقَ وَلاَ جِدَالَ فِي الْحَجِّ وَمَا تَفْعَلُواْ مِنْ خَيْرٍ يَعْلَمْهُ اللَّهُ وَتَزَوَّدُواْ فَإِنَّ خَيْرَ الزَّادِ التَّقْوَى وَاتَّقُونِ يَا أُولِي الأَلْبَابِ
ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സല്‍പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. ( ഹജ്ജിനു പോകുമ്പോള്‍ ) നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക.
لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُواْ فَضْلاً مِّن رَّبِّكُمْ فَإِذَا أَفَضْتُم مِّنْ عَرَفَاتٍ فَاذْكُرُواْ اللَّهَ عِندَ الْمَشْعَرِ الْحَرَامِ وَاذْكُرُوهُ كَمَا هَدَاكُمْ وَإِن كُنتُم مِّن قَبْلِهِ لَمِنَ الضَّالِّينَ
( ഹജ്ജിനിടയില്‍ ) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഭൌതികാനുഗ്രഹങ്ങള്‍ നിങ്ങള്‍ തേടുന്നതില്‍ കുറ്റമൊന്നുമില്ല. അറഫാത്തില്‍ നിന്ന് നിങ്ങള്‍ പുറപ്പെട്ടുകഴിഞ്ഞാല്‍ മശ്‌അറുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുവിന്‍. അവന്‍ നിങ്ങള്‍ക്ക് വഴി കാണിച്ച പ്രകാരം നിങ്ങളവനെ ഓര്‍ക്കുവിന്‍. ഇതിനു മുമ്പ് നിങ്ങള്‍ പിഴച്ചവരില്‍ പെട്ടവരായിരുന്നാലും.
ثُمَّ أَفِيضُواْ مِنْ حَيْثُ أَفَاضَ النَّاسُ وَاسْتَغْفِرُواْ اللَّهَ إِنَّ اللَّهَ غَفُورٌ رَّحِيمٌ
എന്നിട്ട് ആളുകള്‍ ( സാധാരണ തീര്‍ത്ഥാടകര്‍ ) എവിടെ നിന്ന് പുറപ്പെടുന്നുവോ അവിടെ നിന്നു തന്നെ നിങ്ങളും പുറപ്പെടുക. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
فَإِذَا قَضَيْتُم مَّنَاسِكَكُمْ فَاذْكُرُواْ اللَّهَ كَذِكْرِكُمْ آبَاءَكُمْ أَوْ أَشَدَّ ذِكْرًا فَمِنَ النَّاسِ مَن يَقُولُ رَبَّنَا آتِنَا فِي الدُّنْيَا وَمَا لَهُ فِي الآخِرَةِ مِنْ خَلاقٍ
അങ്ങനെ നിങ്ങള്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ പിതാക്കളെ നിങ്ങള്‍ പ്രകീര്‍ത്തിച്ചിരുന്നത് പോലെയോ അതിനെക്കാള്‍ ശക്തമായ നിലയിലോ അല്ലാഹുവെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക. മനുഷ്യരില്‍ ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ ( അനുഗ്രഹം ) നല്‍കേണമേ എന്ന്. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല.
وَمِنْهُم مَّن يَقُولُ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
മറ്റു ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്.
أُوْلَئِكَ لَهُمْ نَصِيبٌ مِّمَّا كَسَبُواْ وَاللَّهُ سَرِيعُ الْحِسَابِ
അവര്‍ സമ്പാദിച്ചതിന്‍റെഫലമായി അവര്‍ക്ക് വലിയൊരു വിഹിതമുണ്ട്. അല്ലാഹു അതിവേഗത്തില്‍ കണക്ക് നോക്കുന്നവനാകുന്നു.
وَاذْكُرُواْ اللَّهَ فِي أَيَّامٍ مَّعْدُودَاتٍ فَمَن تَعَجَّلَ فِي يَوْمَيْنِ فَلاَ إِثْمَ عَلَيْهِ وَمَن تَأَخَّرَ فَلا إِثْمَ عَلَيْهِ لِمَنِ اتَّقَى وَاتَّقُواْ اللَّهَ وَاعْلَمُوا أَنَّكُمْ إِلَيْهِ تُحْشَرُونَ
എണ്ണപ്പെട്ട ദിവസങ്ങളില്‍ നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക. ( അവയില്‍ ) രണ്ടു ദിവസം കൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം അവന് കുറ്റമില്ല. ( ഒരു ദിവസവും കൂടി ) താമസിച്ചു പോരുന്നവന്നും കുറ്റമില്ല. സൂക്ഷ്മത പാലിക്കുന്നവന്ന് ( അതാണ് ഉത്തമം ). നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുക.
وَاذْكُرُوا اللَّهَ فِي أَيَّامٍ مَّعْدُودَاتٍ ۚ فَمَن تَعَجَّلَ فِي يَوْمَيْنِ فَلَا إِثْمَ عَلَيْهِ وَمَن تَأَخَّرَ فَلَا إِثْمَ عَلَيْهِ ۚ لِمَنِ اتَّقَىٰ ۗ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ إِلَيْهِ
تُحْشَرُونَ
'എണ്ണപ്പെട്ട ദിവസങ്ങളില്‍' നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക. അവയില്‍ രണ്ടു ദിവസം കൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം അവന് കുറ്റമില്ല. ( ഒരു ദിവസവും കൂടി ) താമസിച്ചു പോരുന്നവന്നും കുറ്റമില്ല. സൂക്ഷ്മത പാലിക്കുന്നവന്ന് അതാണ് ഉത്തമം . നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുക
ഈ ആയത്തിന് തഫ്സീർ ഇബ്നു കസീറിൽ നല്കിയിട്ടുള്ള വ്യാഖ്യാനം കാണുക .അറബി മൂലവും മലയാള സാരാംശവും ചുവടെ ചേർക്കുന്നു.
قَالَ اِبْن عَبَّاس : الْأَيَّام
الْمَعْدُودَات أَيَّام التَّشْرِيق وَالْأَيَّام الْمَعْلُومَات أَيَّام الْعَشْر .
ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു പറയുന്നു:ഇവിടെ ''എണ്ണപ്പെട്ട ദിവസങ്ങൾ'' എന്നാൽ 'അയ്യാമുതശ്രീഖ്' ആണ്-ദുൽ ഹിജ്ജ 11,12,13 ദിവസങ്ങൾ.എന്നാൽ 'അറിയപ്പെട്ട ദിവസങ്ങൾ ' എന്നത് അയാമുൽ അഷർ അഥവാ ദുൽ ഹിജ്ജ 1 മുതൽ 10 വരെയുള്ള ദിവസങ്ങൾ ആണ്.
وَقَالَ عِكْرِمَة " وَاذْكُرُوا اللَّه فِي أَيَّام مَعْدُودَات " يَعْنِي التَّكْبِير فِي أَيَّام التَّشْرِيق بَعْد الصَّلَوَات الْمَكْتُوبَات : اللَّه أَكْبَر اللَّه أَكْبَر .
ഇകരിമ പറയുന്നു: ''എണ്ണപ്പെട്ട ദിവസങ്ങളില്‍' നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക'' എന്നാൽ അഞ്ചു നേരത്തെ ഫർദു നിസ്ക്കാരങ്ങൾക്ക് ശേഷം
اللَّه أَكْبَر اللَّه أَكْبَر
...........എന്ന തക്ബീർ ചൊല്ലുക എന്നാണു.
وَقَالَ الْإِمَام أَحْمَد : حَدَّثَنَا وَكِيع حَدَّثَنَا مُوسَى بْن عَلِيّ عَنْ أَبِيهِ قَالَ : سَمِعْت عُقْبَة بْن عَامِر قَالَ : قَالَ رَسُول اللَّه - صَلَّى اللَّه عَلَيْهِ وَسَلَّمَ - " يَوْم عَرَفَة وَيَوْم النَّحْر وَأَيَّام التَّشْرِيق عِيدُنَا أَهْل الْإِسْلَام وَهِيَ أَيَّام أَكْلٍ وَشُرْبٍ " وَقَالَ أَحْمَد أَيْضًا : حَدَّثَنَا هِشَام أَخْبَرَنَا خَالِد عَنْ أَبِي الْمَلِيح عَنْ نُبَيْشَة الْهُذَلِيّ قَالَ : قَالَ رَسُول اللَّه - صَلَّى اللَّه عَلَيْهِ وَسَلَّمَ - " أَيَّام التَّشْرِيق أَيَّام أَكْل وَشُرْب وَذِكْر اللَّه "
ഇമാം അഹ്മദ് റഹ്മതുല്ലാഹി അലൈഹി രേഖപ്പെടുത്തിയ ഉഖ്ബത് ബ്നു ആമിർ റദിയല്ലാഹു അൻഹുവിൽ നിന്നുള്ള ഒരു ഹദീസ് കാണുക.അദ്ദേഹം പറഞ്ഞു :റസ്സൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:
يَوْم عَرَفَة وَيَوْم النَّحْر وَأَيَّام التَّشْرِيق عِيدُنَا أَهْل الْإِسْلَام وَهِيَ أَيَّام أَكْلٍ وَشُرْبٍ
അറഫാ ദിനവും ബലി ദിനവും അയ്യാമു തശരീഖും ഇസ്ലാമിന്റെ ആളുകളായ നമ്മുടെ പെരുന്നാൾ /ഈദു ദിനങ്ങളാണ്;ആ ദിവസങ്ങൾ തീറ്റയുടെയും കുടിയുടെയും ദിവസങ്ങളാണ്.
വീണ്ടും ഇമാം അഹ്മദ് റഹ്മതുല്ലാഹി അലൈഹി തന്നെ രേഖപ്പെടുത്തിയ നുബൈശത്ത് അൽ ഹുദലിയിൽ നിന്നുള്ള ഒരു ഹദീസ് കാണുക.അദ്ദേഹം പറഞ്ഞു :റസ്സൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:
أَيَّام التَّشْرِيق أَيَّام أَكْل وَشُرْب وَذِكْر اللَّه
അയ്യാമു തശരീഖ് തീറ്റയുടെയും കുടിയുടെയും അല്ലാഹുവിനു ദിക്ര് ചെയ്യേണ്ടതിന്റെയും ദിവസങ്ങളാണ്
وَرَوَاهُ مُسْلِم أَيْضًا وَتَقَدَّمَ حَدِيث جُبَيْر بْن مُطْعِم " عَرَفَة كُلّهَا مَوْقِف وَأَيَّام التَّشْرِيق كُلّهَا ذَبْح" وَتَقَدَّمَ أَيْضًا حَدِيث عَبْد الرَّحْمَن بْن يَعْمَر الدَّيْلِيّ" وَأَيَّام مِنًى ثَلَاثَة فَمَنْ تَعَجَّلَ فِي يَوْمَيْنِ فَلَا إِثْم عَلَيْهِ وَمَنْ تَأَخَّرَ فَلَا إِثْمَ عَلَيْهِ "
മുസ്ലിം റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസ് കാണുക
عَرَفَة كُلّهَا مَوْقِف وَأَيَّام التَّشْرِيق كُلّهَا ذَبْح
അറഫാ ദിനം നില്ക്കാനുള്ളതും-അറഫാ സംഗമം- അയ്യാമു തശരീഖ് മുഴുവൻ ബലിയ്ക്കു ഉള്ള ദിവസങ്ങളുമാണ്.അബ്ദു റഹ്മാന് ബ്നു യഅമർ അദ്ദൈലിയുടെ ഹദീസ് മുമ്പ് പറഞ്ഞതാണ് .അത് കാണുക
وَأَيَّامُ مِنىً ثَلَاثَةٌ فَمَنْ تَعَجَّلَ فِي يَوْمَيْنِ فَلَا إثْمَ عَلَيْهِ وَمَنْ تَأَخَّرَ فَلَا إِثْمَ عَلَيْه
മിനാ -തശരീഖ്-ദിനങ്ങൾ മൂന്നാണ്;
وَأَيَّامُ مِنىً ثَلَاثَةٌ فَمَنْ تَعَجَّلَ فِي يَوْمَيْنِ فَلَا إثْمَ عَلَيْهِ وَمَنْ تَأَخَّرَ فَلَا إِثْمَ عَلَيْه
അവയില്‍ രണ്ടു ദിവസം കൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം അവന് കുറ്റമില്ല. ഒരു ദിവസവും കൂടി താമസിച്ചു പോരുന്നവന്നും കുറ്റമില്ല.
وَقَالَ اِبْن جَرِير : حَدَّثَنَا يَعْقُوب بْن إِبْرَاهِيم وَخَلَّاد بْن أَسْلَمَ قَالَا : حَدَّثَنَا هِشَام عَنْ عَمْرو بْن أَبِي سَلَمَة عَنْ أَبِيهِ عَنْ أَبِي هُرَيْرَة أَنَّ رَسُول اللَّه - صَلَّى اللَّه عَلَيْهِ وَسَلَّمَ - قَالَ " أَيَّام التَّشْرِيق أَيَّام طُعْم وَذِكْر اللَّه " وَحَدَّثَنَا خَالِد بْن أَسْلَمَ حَدَّثَنَا رَوْح حَدَّثَنَا صَالِح حَدَّثَنِي اِبْن شِهَاب عَنْ سَعِيد بْن الْمُسَيِّب عَنْ أَبِي هُرَيْرَة أَنَّ رَسُول اللَّه - صَلَّى اللَّه عَلَيْهِ وَسَلَّمَ - بَعَثَ عَبْد اللَّه بْن حُذَافَة يَطُوف فِي مِنًى " لَا تَصُومُوا هَذِهِ الْأَيَّام فَإِنَّهَا أَيَّام أَكْل وَشُرْب وَذِكْر اللَّه عَزَّ وَجَلَّ "
ഇബ്നു ജരീർ രേഖപ്പെടുത്തിയ അബൂ ഹുറൈറയിൽ നിന്നുള്ള ഒരു റിപ്പോർട്ട് കാണുക .
അദ്ദേഹം പറഞ്ഞു :റസ്സൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:
أَيَّام التَّشْرِيق أَيَّام طُعْم وَذِكْر اللَّه
അയ്യാമു തശരീഖ് തീറ്റയുടെയും കുടിയുടെയും അല്ലാഹുവിനു ദിക്ര് ചെയ്യേണ്ടതിന്റെയും ദിവസങ്ങളാണ്.
അബൂ ഹുറൈറയിൽ നിന്നുള്ള മറ്റൊരു റിപ്പോർട്ട് കാണുക .അദ്ദേഹം പറഞ്ഞു :റസ്സൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബ്ദുല്ലാഹി ബ്നു ഹുദാഫയെ
لَا تَصُومُوا هَذِهِ الْأَيَّام فَإِنَّهَا أَيَّام أَكْل وَشُرْب وَذِكْر اللَّه عَزَّ وَجَلَّ "
ഈ ദിവസങ്ങളിൽ നിങ്ങൾ നോമ്പ് നോല്ക്കരുത്;നിശ്ചയം ഈ ദിവസങ്ങൾ തീറ്റയുടെയും കുടിയുടെയും അല്ലാഹുവിനു ദിക്ര് ചെയ്യേണ്ടതിന്റെയും ദിവസങ്ങളാണ് എന്ന് പ്രഖ്യാപിക്കുന്നതിനായി മിനായിലൂടെ സഞ്ചരിപ്പിച്ചു.
وَحَدَّثَنَا يَعْقُوب حَدَّثَنَا هِشَام عَنْ سُفْيَان بْن حُسَيْن عَنْ الزُّهْرِيّ قَالَ : بَعَثَ رَسُول اللَّه - صَلَّى اللَّه عَلَيْهِ وَسَلَّمَ - عَبْد اللَّه بْن حُذَافَة فَنَادَى فِي أَيَّام التَّشْرِيق فَقَالَ" إِنَّ هَذِهِ أَيَّام أَكْل وَشُرْب وَذِكْر اللَّه إِلَّا مَنْ كَانَ عَلَيْهِ صَوْم مِنْ هَدْي " زِيَادَة حَسَنَة وَلَكِنْ مُرْسَلَة وَبِهِ قَالَ هِشَام عَنْ عَبْد الْمَلِك بْن أَبِي سُلَيْمَان عَنْ عَمْرو بْن دِينَار أَنَّ رَسُول اللَّه - صَلَّى اللَّه عَلَيْهِ وَآلِهِ وَسَلَّمَ - بَعَثَ بِشْر بْن سُحَيْم فَنَادَى فِي أَيَّام التَّشْرِيق فَقَالَ" إِنَّ هَذِهِ أَيَّام أَكْل وَشُرْب وَذِكْر اللَّه " وَقَالَ هُشَيْم عَنْ اِبْن أَبِي لَيْلَى عَنْ عَطَاء عَنْ عَائِشَة قَالَتْ : نَهَى رَسُول اللَّه صَلَّى اللَّه عَلَيْهِ وَعَلَى آلِهِ وَسَلَّمَ عَنْ صَوْم أَيَّام التَّشْرِيق قَالَ " وَهِيَ أَيَّام أَكْل وَشُرْب وَذِكْر اللَّه "
സമാനമായ മറ്റു റിപ്പോർട്ടുകളാണ് മുകളിൽ.ഒരു റിപ്പോർട്ടിൽ ഹദ്യിന്റെ നോമ്പ് വീട്ടാനുള്ളവന് ഒഴികെ നോമ്പ് പാടില്ല എന്ന് കാണാം .ബിശ്രു ബ്നു സുഹിം എന്ന സഹാബിയെയും നബി ഇങ്ങിനെ പ്രഖ്യാപിക്കുന്നതിനായി പറഞ്ഞു വിട്ടതായി കാണാം.ആയിഷ ബീവിയിൽ നിന്നും സമാനമായ ഹദീസ് വന്നിട്ടുണ്ട്.
وَقَالَ مُحَمَّد بْن إِسْحَاق عَنْ حَكِيم بْن حَكِيم عَنْ مَسْعُود بْن الْحَكَم الزُّرَقِيّ عَنْ أُمّه قَالَتْ : لَكَأَنِّي أَنْظُر إِلَى عَلِيّ عَلَى بَغْلَة رَسُول اللَّه - صَلَّى اللَّه عَلَيْهِ وَسَلَّمَ - الْبَيْضَاء حَتَّى وَقَفَ عَلَى شِعْب الْأَنْصَار وَهُوَ يَقُول : يَا أَيّهَا النَّاس إِنَّهَا لَيْسَتْ بِأَيَّامِ صِيَام إِنَّمَا هِيَ أَيَّام أَكْل وَشُرْب وَذِكْر اللَّه .
മസ്ഊദു ബ്നു ഹകം അസ്സുറഖി എന്നവർ തന്റെ മാതാവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു:റസ്സൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കോവർ കഴുതയുടെ പുറത്തു അലി റദിയല്ലാഹു അൻഹു ഇരിക്കുന്നത് ഇപ്പോഴും ഞാൻ കാണുന്നത് പോലെയുണ്ട്;എന്നിട്ട് അന്സാരികളുടെ ഭാഗത്ത് വന്നു അദ്ദേഹം പറഞ്ഞു:
يَا أَيّهَا النَّاس إِنَّهَا لَيْسَتْ بِأَيَّامِ صِيَام إِنَّمَا هِيَ أَيَّام أَكْل وَشُرْب وَذِكْر اللَّه .
അല്ലയോ ജനങ്ങളേ....ഇത് നോമ്പിന്റെ ദിനങ്ങളല്ല;മറിച്ചു തീറ്റയുടെയും കുടിയുടെയും അല്ലാഹുവിനു ദിക്ര് ചെയ്യേണ്ടതിന്റെയും ദിവസങ്ങളാണ്.
وَقَالَ مِقْسَم عَنْ اِبْن عَبَّاس : الْأَيَّام الْمَعْدُودَات أَيَّام التَّشْرِيق أَرْبَعَة أَيَّام يَوْم النَّحْر وَثَلَاثَة بَعْده وَرُوِيَ عَنْ اِبْن عُمَر وَابْن الزُّبَيْر وَأَبِي مُوسَى وَعَطَاء وَمُجَاهِد وَعِكْرِمَة وَسَعِيد بْن جُبَيْر وَأَبِي مَالِك وَإِبْرَاهِيم النَّخَعِيّ وَيَحْيَى بْن أَبِي كَثِير وَالْحَسَن وَقَتَادَة وَالسُّدِّيّ وَالزُّهْرِيّ وَالرَّبِيع بْن أَنَس وَالضَّحَّاك وَمُقَاتِل بْن حَيَّان وَعَطَاء الْخُرَاسَانِيّ وَمَالِك بْن أَنَس وَغَيْرهمْ مِثْل ذَلِكَ
ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു പറഞ്ഞതായി മിഖ്സം പറയുന്നു:''എണ്ണപ്പെട്ട ദിവസങ്ങൾ'' എന്നാൽ ബലി ദിനവും അതിനെ തുടർന്ന് വരുന്ന മൂന്നു ദിവസങ്ങളുമാണ് .പല പ്രമുഖരിൽ നിന്നും സമാനമായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
وَقَالَ عَلِيّ بْن أَبِي طَالِب هِيَ ثَلَاثَة : يَوْم النَّحْر وَيَوْمَانِ بَعْده اِذْبَحْ فِي أَيّهنَّ شِئْت وَأَفْضَلهَا أَوَّلهَا
അലിയ്യ് ബ്നു അബീ ത്വാലിബു റദിയല്ലാഹു അൻഹു പറയുന്നു: ''എണ്ണപ്പെട്ട ദിവസങ്ങൾ'' എന്നാൽ ബലി ദിനവും -പെരുന്നാൾ ദിനം-ശേഷം വരുന്ന രണ്ടു ദിവസങ്ങളുമാണ്.ഇതിൽ എതു ദിവസവും ബലി അർപ്പിക്കാം;എന്നാൽ ഏറ്റവും ശ്രേഷ്ട്ടം ആദ്യ ദിവസം അറുക്കുന്നതാണ്.
وَالْقَوْل الْأَوَّل هُوَ الْمَشْهُور وَعَلَيْهِ دَلَّ ظَاهِر الْآيَة الْكَرِيمَة حَيْثُ قَالَ" فَمَنْ تَعَجَّلَ فِي يَوْمَيْنِ فَلَا إِثْمَ عَلَيْهِ وَمَنْ تَأَخَّرَ فَلَا إِثْمَ عَلَيْهِ " فَدَلَّ عَلَى ثَلَاثَة بَعْد النَّحْر وَيَتَعَلَّق بِقَوْلِهِ " وَاذْكُرُوا اللَّهَ فِي أَيَّام مَعْدُودَات " ذِكْر اللَّه عَلَى الْأَضَاحِيّ وَقَدْ تَقَدَّمَ أَنَّ الرَّاجِح فِي ذَلِكَ مَذْهَب الشَّافِعِيّ رَحِمَهُ اللَّه وَهُوَ أَنَّ وَقْت الْأُضْحِيَّة مِنْ يَوْم النَّحْر إِلَى آخِر أَيَّام التَّشْرِيق
എന്നാൽ ആദ്യ അഭിപ്രായമാണ് മഷ്ഹൂറ്/പ്രശസ്തം.
فَمَنْ تَعَجَّلَ فِي يَوْمَيْنِ فَلَا إثْمَ عَلَيْهِ وَمَنْ تَأَخَّرَ فَلَا إِثْمَ عَلَيْه
അവയില്‍ രണ്ടു ദിവസം കൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം അവന് കുറ്റമില്ല. ഒരു ദിവസവും കൂടി താമസിച്ചു പോരുന്നവന്നും കുറ്റമില്ല'' എന്ന ഖുർആൻ വചനങ്ങൾ സൂചിപ്പിക്കുന്നത് അതാണ്.ഇതിൽ നിന്നും പെരുന്നാൾ ദിനം/യൌമുന്നഹർ കഴിഞ്ഞ ശേഷം മൂന്നു ദിവസം ഉണ്ടെന്നു വ്യക്തമാണ്.
وَاذْكُرُوا اللَّهَ فِي أَيَّام مَعْدُودَات
''എണ്ണപ്പെട്ട ദിവസങ്ങളില്‍' നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക'' എന്ന വചനം ഉദുഹിയ്യ /ബലി മ്ര്ഗത്തിനെ ബലി നടത്തുമ്പോൾ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.ഉദുഹിയ്യ /ബലിയുടെ സമയം ഷാഫിഈ മദ്ഹബു പ്രകാരം പെരുന്നാൾ ദിനം (പെരുന്നാൾ നിസ്ക്കാരം കഴിഞ്ഞ ശേഷം )മുതൽ അയ്യാമു തശ്രീഖിന്റെ അവസാന ദിനം വരെയാണ്.
وَيَتَعَلَّق بِهِ أَيْضًا الذِّكْر الْمُؤَقَّت خَلْف الصَّلَوَات وَالْمُطْلَق فِي سَائِر الْأَحْوَال وَفِي وَقْته أَقْوَال لِلْعُلَمَاءِ أَشْهَرُهَا الَّذِي عَلَيْهِ الْعَمَل أَنَّهُ مِنْ صَلَاة الصُّبْح يَوْم عَرَفَة إِلَى صَلَاة الْعَصْر مِنْ آخِر أَيَّام التَّشْرِيق وَهُوَ آخِر النَّفْر الْآخِر وَقَدْ جَاءَ فِيهِ حَدِيث رَوَاهُ الدَّارَقُطْنِيّ وَلَكِنْ لَا يَصِحّ مَرْفُوعًا وَاَللَّه أَعْلَم .
നിസ്ക്കാരത്തിന് ശേഷമുള്ള നിർണ്ണിതമായ ദിക്റുകളും അല്ലാത്ത സമയങ്ങളിൽ അല്ലാഹുവിനെ ദിക്ര് ചെയ്യുന്നതും ഇതുമായി ബന്ധപ്പെട്ടതാണ്.ഇത് സംബന്ധിച്ച പണ്ഡിതാഭിപ്രായങ്ങളിൽ ഏറ്റവും പ്രസിദ്ധമായ അഭിപ്രായം അറഫയുടെ ഫജ്രു നിസ്ക്കാരം/സുബ്ഹി മുതൽ അയ്യാമു തശ്രീഖിന്റെ അവസാന ദിനം അസ്ർ നിസ്ക്കാരം വരെ അമൽ ചെയ്യലാണ്.ഇത് സംബന്ധിച്ച് ദാറ് ഖുത്നി ഒരു ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അല്ലാഹു ഏറ്റവും അറിയുന്നവൻ
وَقَدْ ثَبَتَ أَنَّ عُمَر بْن الْخَطَّاب - رَضِيَ اللَّه عَنْهُ - كَانَ يُكَبِّر فِي قُبَّته فَيُكَبِّر أَهْل السُّوق بِتَكْبِيرِهِ حَتَّى تَرْتَجّ مِنًى تَكْبِيرًا وَيَتَعَلَّق بِذَلِكَ أَيْضًا التَّكْبِير وَذِكْر اللَّه عِنْد رَمْي الْجَمَرَات كُلّ يَوْم مِنْ أَيَّام التَّشْرِيق وَقَدْ جَاءَ فِي الْحَدِيث الَّذِي رَوَاهُ أَبُو دَاوُد وَغَيْره إِنَّمَا جُعِلَ الطَّوَاف بِالْبَيْتِ وَالسَّعْي بَيْن الصَّفَا وَالْمَرْوَة وَرَمْي الْجِمَار لِإِقَامَةِ ذِكْر اللَّه عَزَّ وَجَلَّ .
ഈ ദിവസങ്ങളില ഉമർ റദിയല്ലാഹു അന്ഹു ഖുബ്ബയിൽ വച്ച് തക്ബീർ ചൊല്ലുമായിരുന്നെന്നും ആളുകൾ അതേറ്റു ചൊല്ലുമായിരുന്നെന്നും അങ്ങിനെ മിനാ തക്ബീറിനാൽ പ്രകമ്പനം കൊള്ളുമായിരുന്നെന്നും സ്ഥിരപ്പെട്ട റിപ്പോർട്ട് വന്നിട്ടുണ്ട്.അയ്യാമു തശ്രീഖിൽ ജമ്രകളെ കല്ലെറിയലും തക്ബീർ , അല്ലാഹുവിനെ ദിക്ര് ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ടതാണ്.അബൂ ദാവൂദും മറ്റും റിപ്പോർട്ട് ചെയ്ത ഹദീസിൽ കഅബ ത്വവാഫു/പ്രദക്ഷിണം ചെയ്യലും സ്വഫാ - മർവാ കുന്നുകൾക്കിടയിലെ സഅയും ജമ്രകളിലെ കല്ലേറും എല്ലാം അല്ലാഹുവിന്റെ ദിക്ര്/സ്മരണ നില നിർത്തുന്നതിനാണ് എന്ന ഹദീസ് വന്നിട്ടുണ്ട്.
وَلَمَّا ذَكَرَ اللَّه تَعَالَى النَّفْر الْأَوَّل وَالثَّانِي وَهُوَ تَفَرُّق النَّاس مِنْ مَوْسِم الْحَجّ إِلَى سَائِر الْأَقَالِيم وَالْآفَاق بَعْد اِجْتِمَاعهمْ فِي الْمَشَاعِر وَالْمَوَاقِف قَالَ " وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ إِلَيْهِ تُحْشَرُونَ" كَمَا قَالَ " وَهُوَ الَّذِي ذَرَأَكُمْ فِي الْأَرْض وَإِلَيْهِ تُحْشَرُونَ " .
ഇവിടെ അല്ലാഹു ആദ്യ പുറപ്പാട് /നഫർ സംബന്ധിച്ച് പറയുകയും
ഇപ്പോൾ , മൌഖിഫുകളിലും മഷ്അരുകളിലും എല്ലാം ഹജ്ജാജിമാർ ഒരുമിച്ചു കൂടിയ ശേഷം ഹജ്ജു കർമ്മങ്ങൾ കഴിഞ്ഞു അവരവരുടെ സ്വന്തം നാടുകളിലേക്ക് പോകുന്ന രണ്ടാം പുറപ്പാട് /നഫർ സംബന്ധിച്ചും അല്ലാഹു പറയുന്നത് കാണുക.
وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ إِلَيْهِ تُحْشَرُونَ
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുക എന്നാണ് അല്ലാഹു പറയുന്നത്.ഇത് പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 023 അല്‍ മുഅ്മിനൂന്‍/79-ൽ അല്ലാഹു
وَهُوَ الَّذِي ذَرَأَكُمْ فِي الأَرْضِ وَإِلَيْهِ تُحْشَرُونَ
അവനാകുന്നു ഭൂമിയില്‍ നിങ്ങളെ സൃഷ്ടിച്ചു വ്യാപിപ്പിച്ചവന്‍. അവന്‍റെ അടുക്കലേക്കാകുന്നു നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതും. '' എന്ന് പറഞ്ഞത് പോലെയാണ്.
ഇനി ഇമാം ബുഖാരി സ്വഹീഹിൽ കിതാബുൽ ഈദൈനിയിൽ
باب فَضْلِ الْعَمَلِ فِي أَيَّامِ التَّشْرِيقِ
അയ്യാമു തശ്രീഖിലെ അമലിനെ/കർമ്മത്തിന്റെ മഹത്വം എന്ന ബാബിൽ രേഖപ്പെടുത്തിയിട്ടുള്ളതു കാണുക
وَقَالَ ابْنُ عَبَّاسٍ وَاذْكُرُوا اللَّهَ فِي أَيَّامٍ مَعْلُومَاتٍ أَيَّامُ الْعَشْرِ، وَالأَيَّامُ الْمَعْدُودَاتُ أَيَّامُ التَّشْرِيقِ.
وَكَانَ ابْنُ عُمَرَ وَأَبُو هُرَيْرَةَ يَخْرُجَانِ إِلَى السُّوقِ فِي أَيَّامِ الْعَشْرِ يُكَبِّرَانِ، وَيُكَبِّرُ النَّاسُ بِتَكْبِيرِهِمَا.
وَكَبَّرَ مُحَمَّدُ بْنُ عَلِيٍّ خَلْفَ النَّافِلَةِ.
'എണ്ണപ്പെട്ട ദിവസങ്ങളില്‍' നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക എന്ന് അല്ലാഹു പറഞ്ഞ ''എണ്ണപ്പെട്ട ദിവസങ്ങൾ'' എന്നാൽ 'അയ്യാമുതശ്രീഖ്' ആണ്-ദുൽ ഹിജ്ജ 11,12,13 ദിവസങ്ങൾ.എന്നാൽ 'അറിയപ്പെട്ട ദിവസങ്ങൾ ' എന്നത് അയാമുൽ അഷർ അഥവാ ദുൽ ഹിജ്ജ 1 മുതൽ 10 വരെയുള്ള ദിവസങ്ങൾ ആണ്.
ഇബ്നു ഉമറും അബൂ ഹുറൈറയും (റ) ദുൽ ഹജ്ജിലെ ആദ്യത്തെ പത്തു ദിവസങ്ങളിൽ അങ്ങാടികളിൽ/ചന്തകളിൽ പോയി തക്ബീർ ചൊല്ലുമായിരുന്നു;ജനങ്ങള് അത് ഏറ്റു ചൊല്ലുമായിരുന്നു.മുഹമ്മദു ബ്നു അലിയ്യ് നാഫിലതു/സുന്നത് നിസ്ക്കാരങ്ങൾക്ക് ശേഷവും തക്ബീർ ചൊല്ലുമായിരുന്നു.
ആനുകാലിക വിഷയങ്ങൾ-ഖുർആൻ & ഹദീസ് ألأشياء اليومية Current Subjects QURAN & HADITH
بسم الله الرحمن الرحيم الحمد لله والصلاة والسلام على رسول الله ، وعلى آله وصحبه ومن اتبع هداه ، أما بعد :السلام عليكم ورحمة الله وبركاته
ഒരു മുസ്ലിമിന്റെ ഓരോ ദിവസവും കഴിഞ്ഞു പോകുമ്പോൾ അവന്റെ ഇസ്ലാമിക ജീവിതവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ കഴിഞ്ഞു പോകുന്നുണ്ട്. അവൻ ജീവിക്കുന്ന ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളിലും ഇസ്ലാമിന് പറയാൻ പല കാര്യങ്ങളുമുണ്ട് .പലപ്പോഴും അവനതു അറിയുന്നില്ല.ഖുർആൻ, ഹദീസ് എന്നിവ അടിസ്ഥാനമാക്കി നമുക്ക് നമ്മുടെ ദൈനംദിന ജീവിതത്തെ മുന്നോട്ടു നയിക്കാം.ഇന്ഷാ അല്ലാഹു .ഇതിലെ പോസ്റ്റുകൾ ആധികാരിക ഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment