ആനുകാലിക വിഷയങ്ങൾ-ഖുർആൻ & ഹദീസ് ألأشياء اليومية Current Subjects QURAN & HADITH
بسم الله الرحمن الرحيم الحمد لله والصلاة والسلام على رسول الله ، وعلى آله وصحبه ومن اتبع هداه ، أما بعد :السلام عليكم ورحمة الله وبركاته
ഒരു മുസ്ലിമിന്റെ ഓരോ ദിവസവും കഴിഞ്ഞു പോകുമ്പോൾ അവന്റെ ഇസ്ലാമിക ജീവിതവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ കഴിഞ്ഞു പോകുന്നുണ്ട്. അവൻ ജീവിക്കുന്ന ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളിലും ഇസ്ലാമിന് പറയാൻ പല കാര്യങ്ങളുമുണ്ട് .പലപ്പോഴും അവനതു അറിയുന്നില്ല.ഖുർആൻ, ഹദീസ് എന്നിവ അടിസ്ഥാനമാക്കി നമുക്ക് നമ്മുടെ ദൈനംദിന ജീവിതത്തെ മുന്നോട്ടു നയിക്കാം.ഇന്ഷാ അല്ലാഹു .ഇതിലെ പോസ്റ്റുകൾ ആധികാരിക ഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്.
സഹോദരീ സഹോദരന്മാരേ.....നാട്ടിൽ ചുംബന സമരവും അത് വഴിയും അല്ലാതെയും സെക്സ് റാക്കറ്റുകളും 'മാന്യമായ വഴിയിൽ ഫ്രീ & ഓപ്പണ്‍ സെക്സിന് ' വേണ്ടി വാദിക്കുന്നവരും സ്കൂൾ കോളേജു ക്ലാസ്സുകളിൽ മുട്ടിയിരുമ്മി തന്നെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുന്നാലേ 'പഠനം പാൽപ്പായസമാവൂ' എന്ന് കരുതുന്നവരും വർദ്ധിച്ചു വരുമ്പോൾ ഓർമ്മ വന്ന ഒരു ഖുർആൻ സൂക്തവും അതിനു തഫ്സീർ ഇബ്നു കസീറിൽ നല്കിയ വ്യാഖ്യാനവും നിങ്ങളുമായി പങ്കു വയ്ക്കണമെന്ന് തോന്നി.മുഴുവൻ വായിക്കുമല്ലോ. Surah Al Isra-u 32سورة الإسراء പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 017 ഇസ്റാഅ് 32 وَلاَ تَقْرَبُواْ الزِّنَى إِنَّهُ كَانَ فَاحِشَةً وَسَاء سَبِيلاً നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു تفسير ابن كثير Thafsir Ibnu Kathir തഫ്സീർ ഇബ്നു കസീർ يَقُولُ تَعَالَى نَاهِيًا عِبَادَهُ عَنِ الزِّنَا وَعَنْ مُقَارَبَتِهِ وَهُوَ مُخَالَطَةُ أَسْبَابِهِ وَدَوَاعِيهِ - وَلَا تَقْرَبُوا الزِّنَا إِنَّهُ كَانَ فَاحِشَةً - أَيْ ذَنْبًا عَظِيمًا - وَسَاءَ سَبِيلًا - أَيْ وَبِئْسَ طَرِيقًا وَمَسْلَكًا വ്യഭിചാരത്തെ നിങ്ങൾ സമീപിച്ചു പോകരുത് എന്ന വചനത്തിലൂടെ അല്ലാഹു തന്റെ ദാസന്മാർക്കു വ്യഭിചാരം നിഷിദ്ധമാക്കുന്നു ;കൂടാതെ വ്യഭിചാരത്തിലേക്ക് നയിക്കുന്നതും അതിലേക്കു ക്ഷണിക്കുന്നതുമായ എല്ലാ കാര്യങ്ങളിൽ നിന്നും അതിനു കാരണമാകാവുന്ന വിഷയങ്ങളിൽ ഇടപെടുന്നതിൽ നിന്നും വിലക്കുന്നു.വ്യഭിചാരം വൻ പാപവും മോശമായ വഴിയുമാകുന്നു. وَقَدْ قَالَ الْإِمَامُ أَحْمَدُ حَدَّثَنَا يَزِيدُ بْنُ هَارُونَ حَدَّثَنَا جَرِيرٌ حَدَّثَنَا سُلَيْمُ بْنُ عَامِرٍ عَنْ أَبِي أُمَامَةَ قَالَ إِنَّ فَتًى شَابًّا أَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ يَا رَسُولَ اللَّهِ ائْذَنْ لِي بِالزِّنَا فَأَقْبَلَ الْقَوْمُ عَلَيْهِ فَزَجَرُوهُ وَقَالُوا مَهْ مَهْ فَقَالَ : ادْنُهْ فَدَنَا مِنْهُ قَرِيبًا فَقَالَ اجْلِسْ فَجَلَسَ ، قَالَ أَتُحِبُّهُ لِأُمِّكَ قَالَ لَا وَاللَّهِ جَعَلَنِي اللَّهُ فِدَاكَ . قَالَ وَلَا النَّاسُ يُحِبُّونَهُ لِأُمَّهَاتِهِمْ " قَالَ أَفَتُحِبُّهُ لِابْنَتِكَ " قَالَ لَا وَاللَّهِ يَا رَسُولَ اللَّهِ جَعَلَنِي اللَّهُ فِدَاكَ . قَالَ وَلَا النَّاسُ يُحِبُّونَهُ لِبَنَاتِهِمْ " قَالَ أَتُحِبُّهُ لِأُخْتِكَ " قَالَ لَا وَاللَّهِ جَعَلَنِي اللَّهُ فِدَاكَ قَالَ وَلَا النَّاسُ يُحِبُّونَهُ لِأَخَوَاتِهِمْ قَالَ أَفَتُحِبُّهُ لِعَمَّتِكَ قَالَ لَا وَاللَّهِ جَعَلَنِي اللَّهُ فِدَاكَ قَالَ وَلَا النَّاسُ يُحِبُّونَهُ لِعَمَّاتِهِمْ قَالَ أَفَتُحِبُّهُ لِخَالَتِكَ قَالَ لَا وَاللَّهِ جَعَلَنِي اللَّهُ فِدَاكَ قَالَ : " وَلَا النَّاسُ يُحِبُّونَهُ لِخَالَاتِهِمْ قَالَ فَوَضَعَ يَدَهُ عَلَيْهِ وَقَالَ اللَّهُمَّ اغْفِرْ ذَنْبَهُ وَطَهِّرْ قَلْبَهُ وَحَصِّنْ فَرْجَهُ " قَالَ فَلَمْ يَكُنْ بَعْدَ ذَلِكَ الْفَتَى يَلْتَفِتُ إِلَى شَيْءٍ ഇമാം അഹ്മദ് റഹ്മതുല്ലാഹി അലൈഹി മുസ്നദിൽ രേഖപ്പെടുത്തുന്ന ഒരു ഹദീസ് കാണുക :- അബൂ ഉമാമ റിപ്പോർട്ട് ചെയ്യന്നു:ഒരിക്കൽ ഒരു യുവാവ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സമീപത്തു വന്നു പറഞ്ഞു:അല്ലാഹുവിന്റെ ദൂതരേ......എനിയ്ക്ക് വ്യഭിചാരത്തിന് അനുമതി നല്കിയാലും .ഇത് കേട്ട് ജനങ്ങൾ അദ്ദേഹത്തിനു ചുറ്റും കൂടുകയും 'നിർത്തൂ, നിർത്തൂ'' എന്ന് പറഞ്ഞു അദ്ദേഹത്തെ ആക്ഷേപിക്കുകയും ചെയ്തു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു:'അദ്ദേഹത്തെ എന്റെ അടുത്തേയ്ക്ക് കൊണ്ട് വരൂ'.ശേഷം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് പറഞ്ഞു :'ഇരിക്കൂ '.അദ്ദേഹം നബിയുടെ അടുത്ത് ഇരുന്നു.നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് ചോദിച്ചു:'താങ്കൾ താങ്കളുടെ ഉമ്മയുടെ കാര്യത്തിൽ വ്യഭിചാരം ഇഷ്ട്ടപ്പെടുന്നുണ്ടോ?' അദ്ദേഹം പറഞ്ഞു: 'ഇല്ല,അല്ലാഹുവാണ സത്യം,ഞാൻ താങ്കൾക്കു തെണ്ടം/സമർപ്പണം(ഇതൊരു സത്യ വാചകമാണ്).അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് പറഞ്ഞു:'ജനങ്ങളും അവരുടെ മാതാക്കളുടെ കാര്യത്തിൽ വ്യഭിചാരം ഇഷ്ട്ടപ്പെടുന്നില്ല'.തുടർന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് ചോദിച്ചു:'താങ്കൾ താങ്കളുടെ മകളുടെ കാര്യത്തിൽ വ്യഭിചാരം ഇഷ്ട്ടപ്പെടുന്നുണ്ടോ?' അദ്ദേഹം പറഞ്ഞു: 'ഇല്ല,അല്ലാഹുവാണ സത്യം,ഞാൻ താങ്കൾക്കു തെണ്ടം/സമർപ്പണം.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് പറഞ്ഞു:'ജനങ്ങളും അവരുടെ പെണ്മക്കളുടെ കാര്യത്തിൽ വ്യഭിചാരം ഇഷ്ട്ടപ്പെടുന്നില്ല'.തുടർന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് ചോദിച്ചു:'താങ്കൾ താങ്കളുടെ സഹോദരിയുടെ കാര്യത്തിൽ വ്യഭിചാരം ഇഷ്ട്ടപ്പെടുന്നുണ്ടോ?' അദ്ദേഹം പറഞ്ഞു: 'ഇല്ല,അല്ലാഹുവാണ സത്യം,ഞാൻ താങ്കൾക്കു തെണ്ടം/സമർപ്പണം.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് പറഞ്ഞു:'ജനങ്ങളും അവരുടെ സഹോദരിമാരുടെ കാര്യത്തിൽ വ്യഭിചാരം ഇഷ്ട്ടപ്പെടുന്നില്ല'.തുടർന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് ചോദിച്ചു:'താങ്കൾ താങ്കളുടെ പിതാവിന്റെ സഹോദരിയുടെ/അമ്മായിയുടെ കാര്യത്തിൽ വ്യഭിചാരം ഇഷ്ട്ടപ്പെടുന്നുണ്ടോ?' അദ്ദേഹം പറഞ്ഞു: 'ഇല്ല,അല്ലാഹുവാണ സത്യം,ഞാൻ താങ്കൾക്കു തെണ്ടം/സമർപ്പണം.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് പറഞ്ഞു:'ജനങ്ങളും അവരുടെ പിത്ര് സഹോദരിമാരുടെ കാര്യത്തിൽ വ്യഭിചാരം ഇഷ്ട്ടപ്പെടുന്നില്ല'.തുടർന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് ചോദിച്ചു:'താങ്കൾ താങ്കളുടെ മാതാവിന്റെ സഹോദരിയുടെ കാര്യത്തിൽ വ്യഭിചാരം ഇഷ്ട്ടപ്പെടുന്നുണ്ടോ?' അദ്ദേഹം പറഞ്ഞു: 'ഇല്ല,അല്ലാഹുവാണ സത്യം,ഞാൻ താങ്കൾക്കു തെണ്ടം/സമർപ്പണം.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് പറഞ്ഞു:'ജനങ്ങളും അവരുടെ മാത്ര് സഹോദരിമാരുടെ കാര്യത്തിൽ വ്യഭിചാരം ഇഷ്ട്ടപ്പെടുന്നില്ല'.തുടർന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ നബിയുടെ കൈ അദ്ദേഹത്തിനു മേൽ വച്ച് ഇങ്ങിനെ ദുആ ചെയ്തു, اللَّهُمَّ اغْفِرْ ذَنْبَهُ وَطَهِّرْ قَلْبَهُ وَحَصِّنْ فَرْجَهُ അല്ലാഹുവേ...'അദ്ധേഹത്തിന്റെ പാപം പൊറുക്കുകയും ഖൽബു ശുദ്ധീകരിക്കുകയും ലൈംഗികാവയവത്തെ കാക്കുകയും /ചാരിത്ര്യം സംരക്ഷിക്കുകയും ചെയ്യേണമേ...ഹദീസ് റിപ്പോർട്ടർ തുടരുന്നു:പിന്നീട് ആ ചെറുപ്പക്കാരൻ അത് പോലുള്ള ഒരു പ്രവര്ത്തിയിലേക്കും പോയില്ല. وَقَالَ ابْنُ أَبِي الدُّنْيَا حَدَّثَنَا عَمَّارُ بْنُ نَصْرٍ حَدَّثَنَا بَقِيَّةُ عَنْ أَبِي بَكْرِ بْنِ أَبِي مَرْيَمَ عَنِ الْهَيْثَمِ بْنِ مَالِكٍ الطَّائِيِّ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَا مِنْ ذَنْبٍ بَعْدَ الشِّرْكِ أَعْظَمُ عِنْدَ اللَّهِ مِنْ نُطْفَةٍ وَضَعَهَا رَجُلٌ فِي رَحِمٍ لَا يَحِلُّ لَهُ ഇബ്നു അബി ദ്ദുന്യാ എന്നവർ അൽ ഹൈസം ഇബ്നു മാലികി അത്താഇയ്യിയിൽ നിന്നുള്ള ഒരു ഹദീസ് പറയുന്നത് കാണുക ,അദ്ദേഹം പറഞ്ഞു:നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു:ഒരു പുരുഷൻ തനിയ്ക്ക് ഹലാൽ /അനുവദനീയം അല്ലാത്ത മാർഗ്ഗത്തിൽ തന്റെ ബീജത്തെ നിക്ഷേപിക്കുന്നത് ശിർക്ക്/ബഹു ദൈവാരാധന കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ പാപമാണ്.
മുഹറം പഠന പരമ്പര 4 Sahihu Muslim Hadith 2069 Malayalam with Sharahu from Fath'hul Mun'im صحيح مسلم സ്വഹീഹു മുസ്ലിം ഹദീസ് 2069 كتاب الصوم നോമ്പ് സംബന്ധിച്ച കിതാബു باب فَضْلِ صَوْمِ الْمُحَرَّمِ മുഹറം മാസത്തിലെ നോമ്പിന്റെ പുണ്യം സംബന്ധിച്ച ബാബു وحَدَّثَنِي زُهَيْرُ بْنُ حَرْبٍ ، حَدَّثَنَا جَرِيرٌ ، عَنْ عَبْدِ الْمَلِكِ بْنِ عُمَيْرٍ ، عَنْ مُحَمَّدِ بْنِ الْمُنْتَشِرِ ، عَنْ حُمَيْدِ بْنِ عَبْدِ الرَّحْمَنِ ، عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ ، يَرْفَعُهُ ، قَالَ : سُئِلَ : أَيُّ الصَّلَاةِ أَفْضَلُ بَعْدَ الْمَكْتُوبَةِ ؟ وَأَيُّ الصِّيَامِ أَفْضَلُ بَعْدَ شَهْرِ رَمَضَانَ ؟ فَقَالَ : أَفْضَلُ الصَّلَاةِ ، بَعْدَ الصَّلَاةِ الْمَكْتُوبَةِ ، الصَّلَاةُ فِي جَوْفِ اللَّيْلِ ، وَأَفْضَلُ الصِّيَامِ بَعْدَ شَهْرِ رَمَضَانَ ، صِيَامُ شَهْرِ اللَّهِ الْمُحَرَّمِ وحَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ ، حَدَّثَنَا حُسَيْنُ بْنُ عَلِيٍّ ، عَنْ زَائِدَةَ ، عَنْ عَبْدِ الْمَلِكِ بْنِ عُمَيْرٍ ، بِهَذَا الْإِسْنَادِ فِي ذِكْرِ الصِّيَامِ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِمِثْلِهِ ഹുമൈദു ബ്നു അബ്ദി റഹ്മാൻ എന്നവർ പറയുന്നു:അബൂ ഹുറൈറ റദിയല്ലാഹു അൻഹു പറയുന്നു: ഒരിക്കൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് ചോദിക്കപ്പെട്ടു:അഞ്ചു നേരത്തെ നിർബന്ധ നമസ്ക്കാരങ്ങൾ കഴിഞ്ഞാൽ പിന്നെ ഏതു നമസ്ക്കാരത്തിനാണ് പുണ്യം കൂടുതൽ;അത് പോലെ റമദാൻ മാസത്തിലെ നോമ്പ് കഴിഞ്ഞാൽ പിന്നെ ഏതു നോമ്പിനാണ് പുണ്യം കൂടുതൽ?അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പ്രതിവചിച്ചത് ഇപ്രകാരമാണ്:രാത്രിയിലെ നമസ്കാരമാണ് അഞ്ചു നേരത്തെ നിർബന്ധ നമസ്ക്കാരങ്ങൾ കഴിഞ്ഞാൽ പിന്നെ ഏറ്റവും ഉത്തമമായത്.അപ്രകാരം തന്നെ മുഹറമാസത്തിലെ നോമ്പാണ് റമദാൻ മാസത്തിലെ നോമ്പ് കഴിഞ്ഞാൽ പിന്നെ ഏറ്റവും ശ്രേഷ്ഠമായത് FROM FATH'HUL MUN-IM فتح المنعم شرح صحيح مسلم لـ موسى شاهين لاشين ഇനി, ഇൻ ഷാ അല്ലാഹു , ഫത്ഹുൽ മുൻഇം എന്ന കിത്താബിൽ ഈ ഹദീസിന്റെ വ്യാഖ്യാനം നൽകിയിട്ടുള്ളതിൽ നിന്നും ആദ്യ ഭാഗം മാത്രം നോക്കാം .അറബി മൂലം പൂർണ്ണമായും മലയാളത്തിൽ ആശയ സാരാംശവും നല്കിയിരിക്കുന്നു. المعنى العام ആദ്യം പൊതുവായ സാരം للزمن فضيلة ترفع من قيمة العمل الذي يقع فيه، وللمكان فضيلة كذلك، وللعمل فضيلة تختلف درجاتها، من حيث طبيعته ومن حيث الإخلاص فيه، ومن حيث حمايته من الخلل أو الدخيل ചില കാലങ്ങളിൽ/സമയങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളുടെ മൂല്യം ഉയർത്തപ്പെടുന്നതാണ്.ചില സ്ഥലങ്ങളിൽ വച്ച് ചെയ്യുന്ന കർമ്മങ്ങൾക്കും അപ്രകാരം കൂടുതൽ മൂല്യമുണ്ടായിരിക്കും .കർമ്മങ്ങളുടെ സ്വഭാവവും അത് ചെയ്യുന്നതിലെ ഇഖ്ലാസ്വ്/ആത്മാർഥത , അത് എത്രമാത്രം പിശകുകളിൽ നിന്നും ന്യൂനതകളിൽ നിന്നും മുക്തമാണ് എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിഗണിച്ചു കർമ്മങ്ങളുടെ പുണ്യവും വ്യത്യസ്തമാണ്. وقد بدأ الإمام مسلم كتاب الصوم بفضيلة شهر رمضان، فضيلة الزمن، وأخرج هناك حديث أبي هريرة: إذا جاء رمضان فتحت أبواب الجنة، وغلقت أبواب النار، وصفدت الشياطين ഇമാം മുസ്ലിം റഹ്മതുല്ലാഹി അലൈഹി നോമ്പ് സംബന്ധിച്ച കിതാബു തുടങ്ങുന്നത് തന്നെ കാലത്തിന്റെ /സമയത്തിന്റെ മഹത്വം/പുണ്യം പറഞ്ഞു കൊണ്ടാണ്.ഇമാം റമദാൻ മാസത്തിന്റെ പുണ്യം പറയുന്ന അബൂ ഹുറൈറ റദിയല്ലാഹു അൻഹുവിന്റെ ഹദീസ് ആദ്യം പറയുന്നുണ്ട്.ആ ഹദീസിൽ റമദാൻ മാസമായാൽ സ്വർഗ്ഗ വാതിലുകൾ തുറക്കപ്പെടുമെന്നും നരക വാതിലുകൾ അടയ്ക്കപ്പെടുമെന്നും ശൈത്വാന്മാർ ബന്ധിതരാവുമെന്നും പറയുന്നുണ്ട്. وفي فضيلة الزمن أيضاً يوم عرفة، ويوم الإثنين والأيام البيض، وشهر الله المحرم، وستة أيام من شوال നോമ്പുമായി ബന്ധപ്പെട്ടു കാലത്തിന്റെ /സമയത്തിന്റെ മഹത്വം/പുണ്യം സംബന്ധിച്ച് പറയുമ്പോൾ അറഫാ ദിനം ,തിങ്കളാഴ്ച ദിവസം ,അയ്യാമുൽ ബീദു ദിവസങ്ങൾ(എല്ലാ മാസവും 13,14,15 ദിവസങ്ങൾ),അല്ലാഹുവിന്റെ മാസമായ മുഹറം , ശവ്വാലിലെ ആറു ദിവസങ്ങൾ എന്നിവ പ്രസ്താവ്യങ്ങളാണ് . ومن حيث المكان سيأتي الكلام عن الاعتكاف في المسجد، ثم فضل الطاعة في المسجد الحرام സ്ഥലത്തിന്റെ മഹത്വം/പുണ്യം സംബന്ധിച്ച് പറയുമ്പോൾ അല്ലാഹുവിന്റെ പളളിയിൽ/മസ്ജിദിൽ ഇഅതികാഫു /ഭജനമിരിക്കൽ ,മസ്ജിദുൽ ഹറാമിൽ വച്ച് ചെയ്യുന്ന ആരാധനകൾ തുടങ്ങിയവ പ്രസ്താവ്യമാണ് وفي هذا الباب فضل العمل ذاته؛ فضل الصوم، وله خصوصية من بين العبادات، فكل ساعة تجزى بحسنة، والحسنة بعشر أمثالها، ثم تضاعف إلى سبعمائة ضعف، أما الصوم فيوفى صاحبه الأجر من غير حساب، مصداقاً لقوله تعالى: { { إنما يوفى الصابرون أجرهم بغير حساب } } [الزمر: 10] ഇവിടെ നോമ്പ് എന്ന കർമ്മത്തിന്റെ പുണ്യമാണ് ഈ ബാബിൽ പറയുന്നത്.നോമ്പിനു മറ്റു ആരാധനകളെ/ഇബാദതുകളെ അപേക്ഷിച്ച് ചില പ്രത്യേകതകൾ ഉണ്ട്. നോമ്പുകാരൻ നോമ്പിലായിരിക്കുന്ന ഓരോ സാഅതും /സമയവും ഓരോ നന്മയായി/ഹസനത്ത് കണക്കാക്കി പ്രതിഫലം നല്കപ്പെടുന്നതാണ്.ഓരോ ഹസനതിനും/നന്മയ്ക്കും പത്തു ഇരട്ടി പ്രതിഫലമുണ്ട് ; അത് 700 ഇരട്ടി വരെ വർദ്ധിക്കാവുന്നതാണ്.നോമ്പുകാരന് കണക്കില്ലാതെ പ്രതിഫലം നല്കപ്പെടുന്നതാണ് എന്ന് സൂറത്ത് സുമറിലെ 10-ആം വചനത്തിൽ നിന്നും വ്യക്തമാണ്.സുമറിലെ 10-ആം വചനം കാണുക قُلْ يَا عِبَادِ الَّذِينَ آمَنُوا اتَّقُوا رَبَّكُمْ لِلَّذِينَ أَحْسَنُوا فِي هَذِهِ الدُّنْيَا حَسَنَةٌ وَأَرْضُ اللَّهِ وَاسِعَةٌ إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ പറയുക: വിശ്വസിച്ചവരായ എന്‍റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തില്‍ നന്‍മ പ്രവര്‍ത്തിച്ചവര്‍ക്കാണ് സല്‍ഫലമുള്ളത്. അല്ലാഹുവിന്‍റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്. الصوم نصف الصبر، ومصداقاً لقول الله تعالى في الحديث القدسي: كل عمل يعمله ابن آدم له إلا الصوم فإنه لي وأنا أجزي به നോമ്പ് ക്ഷമയുടെ പകുതിയാണ് .ഒരു ഖുദ്സിയ്യായ ഹദീസിൽ അല്ലാഹു പറയുന്നു:ആദം സന്തതി പ്രവർത്തിക്കുന്ന നോമ്പ് ഒഴികെയുള്ള എല്ലാ കർമ്മങ്ങളും അവനുള്ളതാണ്;നോമ്പ് എനിയ്ക്കുള്ളതാണ്.ഞാനാണ് അതിനു പ്രതിഫലം നല്കുന്നത്. ولقول رسوله الكريم صلى الله عليه وسلم: والذي نفسي بيده لخلوف فم الصائم أطيب عند الله من ريح المسك അല്ലാഹുവിന്റെ റസൂൽ കരീം സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറയുന്നു:എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം , നോമ്പുകാരന്റെ വായയുടെ ഗന്ധ മാറ്റം അല്ലാഹുവിന്റെ അടുക്കൽ കസ്തൂരിയുടെ സുഗന്ധത്തേക്കാൾ സുഗന്ധമുള്ളതാണ് وقوله: للصائم فرحتان تفوقان كل أفراحه، إذا أفطر فرح بفطره، وإذا لقي ربه فرح بصومه جزاء صومه മറ്റൊരു നബി വചനം കാണുക:'നോമ്പുകാരന് രണ്ടു സന്തോഷമുണ്ട്.രണ്ടിലും അവൻ അങ്ങേയറ്റം സന്തോഷിക്കും .ഒന്ന് നോമ്പ് മുറിക്കുമ്പോൾ/ഇഫ്ത്വാർ സമയത്തെ സന്തോഷമാണ് .മറ്റൊന്ന് നോമ്പിന്റെ പ്രതിഫലമായി അവൻ അല്ലാഹുവിനെ കാണാൻ /ലിഖാഉ അവസരം കിട്ടുമ്പോൾ അവൻ അവന്റെ നോമ്പ് കാരണം സന്തോഷിക്കുന്നതാണ്. وقد كرم الله الصائمين بتخصيص باب من أبواب الجنة لهم، لا يزاحمهم فيه غيرهم، باب يسمى باب الريان، ومن دخله لا يظمأ أبداً جزاء ظمئه بالصيام، لا يدخل من هذا الباب إلا الصائمون، ويشرفون بالنداء على رءوس الخلائق، يناديهم الملائكة: أين الصائمون؟ هلموا إلى مكانتكم وشرفكم وعزكم وجنتكم، فيدخلون، حتى إذا انتهى آخرهم أغلق الباب بعدهم സ്വർഗ്ഗത്തിൽ /ജന്നത്തിൽ പ്രത്യേകമായി ഒരു വാതിലിലൂടെ പ്രവേശനം അനുവദിച്ചു കൊണ്ട് അല്ലാഹു നോമ്പുകാരെ ആദരിച്ചിരിക്കുന്നു.ബാബു റയ്യാൻ എന്ന് വിളിക്കപ്പെടുന്ന ആ വാതിലിലൂടെ മറ്റാരും പ്രവേശിക്കില്ല.നോമ്പുകൾ നോറ്റു ദാഹിച്ചതിനു പ്രതിഫലമായി ആ വാതിലിലൂടെ പ്രവേശിക്കുന്നവർക്ക് പിന്നെ ഒരിക്കലും ദാാഹിക്കയില്ല.നോമ്പുകാരല്ലാതെ ആരും അതിലൂടെ പ്രവേശിക്കയുമില്ല.മലക്കുകൾ വിളിച്ചു പറയുന്നതാണ്:നോമ്പുകാർ/സ്വാഇമീങ്ങൾ എവിടെ?നിങ്ങളുടെ ആദരവിലേക്കും ഇസ്സതിലേക്കും സ്ഥാനങ്ങളിലേക്കും സ്വർഗ്ഗത്തിലേക്കും പ്രവേശിച്ചു കൊൾക.ഈ വിളിയാളം കേട്ട് ജനങ്ങൾക്കിടയിൽ അവർ ആദരിക്കപ്പെടുന്നതാണ്.അവസാനത്തെ നോമ്പുകാരനും പ്രവേശിച്ചു കഴിഞ്ഞാൽ ആ വാതിൽ അടയ്ക്കപ്പെടുന്നതാണ് لماذا هذه الكرامة؟ وما فضل الصوم على غيره من العبادات؟ هل لأنه لا يقع إلا لله وحده فلم يتعبد به أحد لصنم؟ هل لأنه لا يظهر كعبادة، فهو بين العبد وربه، هل لأنه صفة من صفات ملائكة الله، فهم لا يأكلون ولا يشربون ولا يتناكحون؟ هل لأنه محاربة شاقة لشهوات البطن والفرج أقوى عوامل ونوازع الشر في الإنسان؟ هل لكل ذلك ولغير ذلك؟ وإذا كان الصوم بهذه الفضيلة فكيف نصونه من المؤثرات الضارة بجزائه എന്ത് കൊണ്ടാണ് നോമ്പിനു ഇത്രയധികം മാഹാത്മ്യം നല്കപ്പെട്ടിട്ടുള്ളത് ?മറ്റു ആരാധനാ കർമ്മങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നോമ്പിന്റെ മാഹാത്മ്യം എന്താണ്?അല്ലാഹുവിനു മാത്രം അർപ്പിക്കുന്നതും ബിംബങ്ങൾക്ക് വേണ്ടി ആരും ചെയ്യാത്തതുമായ ഒരു കർമ്മം എന്നത് കൊണ്ടാണോ നോമ്പിനു ഇത്രയധികം മാഹാത്മ്യം? മറ്റേതൊരു കർമ്മത്തിൽ നിന്നും വ്യത്യസ്തമായി സ്വയം വെളിപ്പെടില്ല എന്നതും അല്ലാഹുവിനും അവന്റെ ദാസനും ഇടയിൽ മാത്രം നടക്കുന്നതുമായ ഒരു കർമ്മം എന്ന നിലയ്ക്കാണോ? തിന്നുകയോ കുടിക്കുകയോ രമിക്കുകയോ ചെയ്യാത്ത അല്ലാഹുവിന്റെ മാലാഖമാരുടെ വിശേഷണവുമായി ബന്ധപ്പെട്ടതാണ് നോമ്പ് എന്നത് കൊണ്ടാണോ? ആമാശയത്തിന്റെയും ലൈംഗികാവയവങ്ങളുടെയും താല്പര്യങ്ങൾക്കെതിരായ ബുദ്ധിമുട്ടേറിയ ഒരു പോരാട്ടവും മനുഷ്യനെ തിന്മകളിൽ നിന്നും മുക്തനാക്കാൻ പ്രാപ്തമായ ഏറ്റവും ശക്തമായ ഒരു കർമ്മവുമാണ് നോമ്പ് എന്നത് കൊണ്ടാണോ?അതോ ഇക്കാരണങ്ങളും മറ്റു ചില കാരണങ്ങളും കൊണ്ടാണോ?നോമ്പിനു ഇത്ര മാത്രം മഹത്വമുള്ള സ്ഥിതിയ്ക്ക് നാം നോമ്പിന്റെ പ്രതിഫലം കുറയാതെ അതിനെ കാത്തു സൂക്ഷിക്കേണ്ടത് എങ്ങിനെയാണ് എന്ന് നോക്കാം هنا يصف لنا الحديث الشريف وسائل الوقاية إذا أصبح أحدكم يوماً صائماً فلا يرفث ولا يفحش في قول أو فعل -ولا يجهل- ولا يفعل فعل الجاهلين ولا يسخب ولا يرفع صوته بفظاظة، فإن سابه أحد أو شاتمه أو قاتله فلا يرد عليه بالمثل، وليضبط أعصابه، وليكظم غيظه فليقل في نفسه كيداً لشيطانه وبلسانه ردعاً لخصمه إني صائم فلن أرد عليك لئلا أعكر صومي إني صائم سأكظم غيظي وأعفو عنك لأنال الأجر ومثوبة الكاظمين الغيظ والعافين عن الناس إني صائم وسأقابل الإساءة بالإحسان لأن الله يحب المحسنين ഇവിടെയാണ് നോമ്പിനെ എങ്ങിനെ കാത്തു കൊള്ളണമെന്ന് ഹദീസ് ഷരീഫ് /തിരു വചനം നമുക്ക് വിശദമാക്കി തരുന്നത്.അതായത് ഒരാൾ നോമ്പിൽ പ്രവേശിച്ചാൽ പിന്നെ എല്ലാ തരം വാക്കാലോ പ്രവർത്തിയാലോ ഉള്ള തിന്മകളിൽ നിന്നും മാറി നില്ക്കണം അറിവില്ലായ്മ പ്രവർത്തിക്കരുത്.ജാഹിലീങ്ങളുടെ പ്രവർത്തികൾ ചെയ്യരുത്.പരുഷമായി ശബ്ദം ഉയർത്തി സംസാരിക്കരുത്.ആരെങ്കിലും തന്നെ ചീത്ത വിളിയ്ക്കുകയോ വഴക്ക് പറയുകയോ തന്നോട് ഏറ്റുമുട്ടലിന് വരികയോ ചെയ്‌താൽ പോലും അവനോടു അതെ നാണയത്തിൽ തിരിച്ചടിക്കരുത്.നോമ്പുകാരൻ അവന്റെ nerves പിടിച്ചു വയ്ക്കണം .ദേഷ്യത്തെ അടക്കി നിർത്തണം.അവൻ അവന്റെ നാവിനെയും അവന്റെ അകത്തുള്ള പിശാചിനെയും അടക്കി നിർത്തിയും തർക്കിക്കാനുള്ള അവന്റെ താല്പര്യത്തെ തടഞ്ഞു നിർത്തിയും സ്വയം പറയണം:''നിശ്ചയം ഞാൻ നോമ്പുകാരനാണ്,ഞാൻ നിന്നോട് എതിരിടാൻ വരുന്നില്ല,എന്റെ നോമ്പിൽ ചെളി പുരളാൻ ഞാൻ അനുവദിക്കില്ല,ജനങ്ങൾക്ക് മാപ്പ് നൽകുന്നവർക്കും ദേഷ്യം അടയ്ക്കി നിർത്തുന്നവർക്കും ഉള്ള കൂലിയും പ്രതിഫലവും എനിയ്ക്ക് ലഭിക്കുന്നതിനായി ഞാൻ എന്റെ ദേഷ്യത്തെ അടക്കി നിർത്തുകയും ഞാനിതാ നിനയ്ക്ക് മാപ്പ് നല്കുകയും ചെയ്യുന്നു, ഞാൻ തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കും,കാരണം നിശ്ചയം അല്ലാഹു മുഹ്സിനീങ്ങളെ/നന്മയുടെ വക്താക്കളെ സ്നേഹിക്കുന്നവനാണ്.എന്ന് (അവനെ എതിരിടാൻ വരുന്നവനോട് പറയണം ). وهكذا يمسك الصائم عن المحرمات يمسك جوارحه به، يمسك عن إرادة الشر نفسه، فينقي صيامه مما يكدر أجره وثوابه ഇപ്രകാരം, ഹറാമായ /നിഷിദ്ധമായ കാര്യങ്ങളിൽ നിന്ന് സ്വന്തം അവയവങ്ങളെ അവൻ പിടിച്ചു വയ്ക്കണം.തിന്മ ഉദ്ദേശിക്കുന്നത് തന്നെ അവൻ നിയന്ത്രിക്കണം.അങ്ങിനെ നോമ്പിന്റെ കൂലിയിലും പ്രതിഫലത്തിലും ഒരു ചെളിയും പുരളാത്ത നല്ല ശുദ്ധമായ നോമ്പ് അവനു ലഭിക്കുന്നതാണ് . ولقد عرف الصحابة فضل الصوم من معلمهم الأكبر ورسولهم الأعظم صلى الله عليه وسلم، الذي كان يصوم حتى يقول من حوله لكثرة ما يصوم: إنه لا يفطر، عرفوا أنه كان يصبح صائماً، فإذا وجد عند أهله طعاماً أفطر، وإن لم يجد ظل صائماً، نعم لم يصم صلى الله عليه وسلم شهراً كاملاً سوى رمضان، ولم يفطر شهراً كاملاً من أشهر السنة دون صيام، وكان يكثر الصوم في شعبان، حتى يظن أنه صامه كله നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സ്വഹാബതു/സഖാക്കൾ നോമ്പിന്റെ മഹത്വം മനസ്സിലാക്കിയത് ഏറ്റവും മഹാനായ അവരുടെ ഗുരുവായ/അദ്ധ്യാപകനായ അല്ലാഹുവിന്റെ ദൂതന്മാരിൽ ഏറ്റവും മഹാനായ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്നുമാണ്.ചിലപ്പോൾ നബി ഒന്നും കഴിക്കാതെ/നോമ്പുകാരനായി നേരം പുലരും ; വീട്ടുകാരുടെ അടുത്ത് എന്തെങ്കിലും കഴിക്കാൻ ഉണ്ടെങ്കിൽ നബി നോമ്പ് മുറിക്കും , ഇല്ലെങ്കിൽ നബി നോമ്പ് തുടരും(സുന്നത് നോമ്പ്).അതെ , ഒരു മാസം സമ്പൂർണ്ണമായി നബി നോമ്പ് നോറ്റതു റമദാൻ മാസത്തിൽ മാത്രമാണ്.നോമ്പ് തീരെയില്ലാത്ത ഒരു മാസവും നബിയുടെ ജീവിതത്തിൽ ഉണ്ടായിട്ടുമില്ല.ശഅബാൻ ഏറെക്കുറെ പൂർണ്ണമായും നബി നോമ്പ് നോറ്റിരുന്നു. نعم عرف الصحابة فضل الصوم فأكثروا منه، لكن أفراداً بالغوا في عبادتهم، وعلى رأسهم عبد الله بن عمرو بن العاص الذي حلف أن يصوم العام كله لا يفطر إلا العيدين، وأن يقوم الليل كله لا ينام، وأن يقرأ القرآن كله كل ليلة അതെ , സ്വഹാബാക്കൾ നോമ്പിന്റെ മാഹാത്മ്യം മനസ്സിലാക്കിയവരായിരുന്നു.എന്നാൽ അവരിൽ ചിലർ ആരാധനയുടെ കാര്യത്തിൽ തീവ്ര സ്വഭാവം പുലര്ത്തിയവരായിരുന്നു.അങ്ങിനെയുല്ലവരിൽ പ്രമുഖനായിരുന്നു അബ്ദുല്ലാഹി ബ്നുൽ അമ്ര് ബ്നുൽ ആസ്വ് .വർഷത്തിൽ രണ്ടു പെരുന്നാൾ ദിനങ്ങൾ അല്ലാത്ത എല്ലാ ദിവസങ്ങളിലും നോമ്പ് നോല്ക്കുമെന്നും രാത്രി തീരെ ഉറങ്ങാതെ നിസ്ക്കാരത്തിലും ഖുർആൻ പാരായനതിലും മുഴുകുമെന്നും അദ്ദേഹം ശപഥം ചെയ്തു. وعلم الرسول صلى الله عليه وسلم، شاع خبره فأخبر به، وجاء أبوه عمرو بن العاص إلى النبي صلى الله عليه وسلم يشكو ابنه عبد الله يقول: زوجته امرأة ذات حسب ونسب فعضلها، يصوم النهار، ويقوم الليل، ولا يؤدي حقها നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുക്കൽ ഈ വിവരമെത്തി.അബ്ദുല്ലാഹ് റദിയല്ലാഹു അൻഹുവിന്റെ പിതാവ് അമ്ര് ബ്നുൽ ആസ്വ് റദിയല്ലാഹു അൻഹു മകൻ രാത്രി മുഴുവൻ നിസ്ക്കാരത്തിലും പകൽ മുഴുവൻ നോമ്പിലും ആണെന്നും മകൻ അയാളുടെ ഭാര്യോടുള്ള ബാധ്യത നിറവേറ്റുന്നില്ലെന്നും സ്വന്തം മകനെ സംബന്ധിച്ച് നബിയുടെ അടുക്കൽ വന്നു പരാതി പറഞ്ഞു. فدعاه رسول الله صلى الله عليه وسلم، وقال له: أنت الذي تقول وتحلف وتفعل كذا وكذا وكذا قال: نعم يا رسول الله، وما أردت إلا الخير قال صلى الله عليه وسلم: لا تفعل إن لبدنك عليك حقاً، ولزوجك عليك حقاً، ولضيفك عليك حقاً صم وأفطر، وقم ونم، واقرأ القرآن في شهر إن أفضل العمل عند الله أدومه، وإنه قد يطول بك العمر فتكبر فتعجز عن أداء ما التزمت ألم تر إلى فلان كان يقوم الليل فترك قيامه، فياليته لم يقم لا تشددوا على أنفسكم إن الله لا يمل حتى تملوا അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അബ്ദുല്ലാഹ് റദിയല്ലാഹു അൻഹുവിനെ വിളിപ്പിച്ചു. എന്നിട്ട് ചോദിച്ചു:താങ്കൾ ഇങ്ങിനെയൊക്കെ ശപഥം ചെയ്തതായും ഇങ്ങിനെ ഇങ്ങിനെയൊക്കെ ചെയ്യുന്നതായും( എല്ലാ പകലിലും നോമ്പനുഷ്ഠിക്കുന്നതായും രാത്രി മുഴുവന്‍ നിന്ന് നമസ്കരിക്കുന്നതായും) താങ്കളെ സംബന്ധിച്ച് എനിക്ക് വിവരം ലഭിക്കുകയുണ്ടായല്ലോ.. അദ്ദേഹം പറഞ്ഞു: അതെ, പ്രവാചകരേ! ഞാൻ നന്മയല്ലാതെ ഉദ്ദേശിച്ചിട്ടില്ല.നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: എങ്കില്‍ താങ്കൾ അപ്രകാരം ചെയ്യരുത്. നിശ്ചയം താങ്കളുടെ ശരീരത്തിനും താങ്കളുടെ ഭാര്യക്കും താങ്കളുടെ അതിഥിക്കും താങ്കളിൽ അവകാശമുണ്ട്. താങ്കൾ നോമ്പനുഷ്ഠിക്കുക. ചില ദിവസങ്ങളില്‍ നോമ്പ് ഉപേക്ഷിക്കുക. താങ്കൾ രാത്രി നമസ്കരിക്കുക. ഉറങ്ങുകയും ചെയ്യുക.മാസത്തിൽ ഖുർആൻ പാരായണം നടത്തുക .പതിവായി ചെയ്യുന്ന കർമ്മങ്ങൾക്കാണ് അല്ലാഹുവിന്റെ അടുക്കൽ കൂടുതൽ പുണ്യം ഉള്ളത് .താങ്കൾക്കു വയസ്സ് കൂടും , വാർദ്ധക്യം വരും , അപ്പോൾ താങ്കൾ നിർബന്ധം പോലെ ചെയ്ത ഈ കർമ്മങ്ങൾ താങ്കൾക്കു ചെയ്യാൻ സാധിക്കാത്ത ഒരു സാഹചര്യം വരും.രാത്രി മുഴുവൻ നിന്ന് നിസ്ക്കരിച്ചിരുന്ന ഇന്നാലിന്ന വ്യക്തി രാത്രി നിസ്ക്കാരം പാടേ ഉപേക്ഷിച്ചത് താങ്കൾക്കു അറിയില്ലേ?ഇപ്പോൾ അയാളുടെ രാത്രി നിസ്ക്കാരം എവിടെ?നിങ്ങൾ നിങ്ങളുടെ നഫ്സുകളെ കഠിനതരം ആക്കരുത്.നിങ്ങൾക്ക്(ആരാധനയിൽ) മടുക്കുവോളം അല്ലാഹുവിനു മടുക്കുകയില്ല(പ്രതിഫലം നൽകുന്നതിൽ) وظن عبد الله أن النصيحة قصد بها الإشفاق والتيسير، وأن العبادة خير مهما بلغت، فاستمر، فعلم صلى الله عليه وسلم، فزاره في بيته، وكان عبد الله زاهداً حتى في فراش بيته، فلم يجد ما يفرشه للرسول صلى الله عليه وسلم سوى وسادة من جلد حشوها ليف، فقدمها للرسول صلى الله عليه وسلم ليجلس عليها، فوضعها رسول الله صلى الله عليه وسلم متكأ بينه وبينه، ثم عاتبه أو حاسبه ഇങ്ങിനെയൊക്കെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞെങ്കിലും അബ്ദുല്ലാഹി ബ്നു അമ്ര് റദിയല്ലാഹു അൻഹു വിചാരിച്ചത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ തന്നോടുള്ള വാത്സല്യം കൊണ്ടും തനിക്ക് ബുദ്ധിമൂട്ടു ഉണ്ടാകാതിരിക്കാനുമാണ് അങ്ങിനെ പറയുന്നത് എന്നും ആരാധനകൾ എത്ര അധികമായാലും നല്ലത് തന്നെയാ ണെന്നും ആണ് .അതിനാൽ അദ്ദേഹം തന്റെ പഴയ രീതി തന്നെ തുടർന്നു. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഈ വിവരമറിഞ്ഞ് അബ്ദുല്ലാഹി ബ്നു അമ്ര് റദിയല്ലാഹു അൻഹുവിനെ വീട്ടിൽ ചെന്ന് സന്ദർശിച്ചു.അദ്ദേഹം തന്റെ വീട്ടിൽ തീർത്തും ഒരു സാഹിദു/പരിത്യാഗി/യോഗി ആയി വിരിപ്പിൽ കഴിഞ്ഞു കൂടുകയായിരുന്നു.നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയ്ക്ക് വിരിച്ചു കൊടുക്കാൻ തോലിന്റെ ഒരു വിരിപ്പല്ലാതെ മറ്റൊന്നും ആ വീട്ടിൽ ഉണ്ടായിരുന്നില്ല.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയ്ക്ക് ഇരിക്കാൻ വേണ്ടി ആ വിരിപ്പ് അദ്ദേഹം വച്ച് നീട്ടി.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ആ വിരിപ്പ് നബിയവർകളുടെയും അദ്ദേഹത്തിന്റെയും ഇടയിൽ ചാരി വച്ചു.എന്നിട്ട് അബ്ദുല്ലാഹി ബ്നു അമ്ര് റദിയല്ലാഹു അൻഹുവിനെ ഗുണദോഷിച്ചു/വിചാരണ ചെയ്തു . قال: لقد أخبرت أنك تصوم النهار، وتقوم الليل. قال: نعم يا رسول الله إني أفعل ذلك. قال: إنك إذا فعلت ذلك ضعفت عينك، وملت نفسك وقل نشاطك. صم من كل شهر ثلاثة أيام ولك أجر الشهر، قال: إني أطيق أكثر من ذلك. قال: صم من الشهر خمساً. قال: إني أطيق أكثر من ذلك؟ قال: صم عشراً. قال: إني أطيق أكثر من ذلك. قال: صم يوماً وأفطر يوماً. قال: إني أطيق خيراً من ذلك. قال: لا أفضل من ذلك. وذلك صيام داود عليه السلام، وخير القيام قيامه، كان ينام نصف الليل، ويقوم ثلثه، وينام سدسه നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു: താങ്കൾ എല്ലാ പകലിലും നോമ്പനുഷ്ഠിക്കുന്നതായും രാത്രി മുഴുവന്‍ നിന്ന് നമസ്കരിക്കുന്നതായും താങ്കളെ സംബന്ധിച്ച് എനിക്ക് വിവരം ലഭിക്കുകയുണ്ടായല്ലോ?അബ്ദുല്ലാഹി ബ്നു അമ്ര് റദിയല്ലാഹു അൻഹു പറഞ്ഞു: അതെ,അല്ലാഹുവിന്റെ റസൂലേ .ഞാൻ അങ്ങിനെ ചെയ്യാറുണ്ട്.താങ്കൾ ഇങ്ങിനെ ചെയ്‌താൽ താങ്കളുടെ കണ്ണുകൾ ബലഹീനമാകും,നഫ്സു തളരും,താങ്കളുടെ ഉന്മേഷം കുറയും,താങ്കൾക്കു മാസത്തില്‍ മൂന്നു ദിവസം നോമ്പനുഷ്ഠിച്ചാല്‍ മതിയാകുന്നതാണ്. അതു ഒരു വര്‍ഷത്തെ നോമ്പിന്റെ കൂലി ലഭിക്കുന്നതാണ്.അപ്പോൾ അദ്ദേഹം പറഞ്ഞു:''എനിക്ക് കൂടുതല്‍ ചെയ്യാനുള്ള ശക്തിയുണ്ട്''.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു: എങ്കിൽ മാസത്തിൽ അഞ്ചു നോമ്പ് നോല്ക്കുക .അപ്പോൾ അദ്ദേഹം പറഞ്ഞു:''എനിക്ക് കൂടുതല്‍ ചെയ്യാനുള്ള ശക്തിയുണ്ട്''.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു: എങ്കിൽ മാസത്തിൽ പത്തു നോമ്പ് നോല്ക്കുക .അപ്പോൾ അദ്ദേഹം പറഞ്ഞു:''എനിക്ക് കൂടുതല്‍ ചെയ്യാനുള്ള ശക്തിയുണ്ട്''.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു: എങ്കിൽ താങ്കൾ ഒരു ദിവസം നോമ്പ് നോല്ക്കുകയും അടുത്ത ദിവസം നോമ്പ് നോല്ക്കാതിരിക്കുകയും ചെയ്യുക.അപ്പോൾ അദ്ദേഹം പറഞ്ഞു:''എനിക്ക് ഇതിലേറെ ഉത്തമമായി ചെയ്യാനുള്ള ശക്തിയുണ്ട്''. അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു: അതിലേറെ ഉത്തമമായ നോമ്പ് ഇല്ല .അതാണ് ദാവൂദു നബി അലൈഹിസ്സലാമിന്റെ നോമ്പ്.ഏറ്റവും ഉത്തമമായ രാത്രി നിസ്ക്കാരവുംദാവൂദു നബിയുടേത് തന്നെ.അദ്ദേഹം രാത്രിയുടെ പകുതി ഭാഗം ഉറങ്ങുകയും മൂന്നിൽ ഒരു ഭാഗം നിസ്ക്കരിക്കുകയും വീണ്ടും ആറിലൊരു ഭാഗം ഉറങ്ങുകയും ചെയ്യുമായിരുന്നു. وسئل صلى الله عليه وسلم عن مؤمن يصوم الدهر كله قال: لم يصم من صام الدهر، أي لم يصم الصوم المطلوب المحبوب شرعاً من صام الدهر، وسئل عن صوم يومين وإفطار يوم قال: ومن يطيق ذلك. إن في ذلك مشقة، ولا يحب الله لعبده هذه المشقة، وسئل عن صوم يوم وإفطار يومين قال: ليت الله قوانا لذلك، وسئل عن صوم يوم الإثنين فقال: حسن. ذاك يوم ولدت فيه، وبعثت فيه، വർഷം മുഴുവൻ നോമ്പ് പിടിക്കുന്നത് സംബന്ധിച്ച് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് ചോദിക്കപ്പെട്ടപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ മറുപടി പറഞ്ഞത് വർഷം മുഴുവൻ നോമ്പ് പിടിക്കുന്നവന് നോമ്പ് ഇല്ല എന്നാണു.അതായത് വർഷം മുഴുവൻ നോമ്പ് പിടിക്കുന്ന വ്യക്തി ശറഇന്റെ തേട്ടം ആവശ്യപ്പെടുന്നതും പ്രിയങ്കരവുമായ നോമ്പ് പിടിച്ചിട്ടില്ല എന്ന് സാരം.രണ്ടു ദിവസം നോമ്പ് പിടിക്കുകയും ഒരു ദിവസം നോമ്പ് നോല്ക്കാതിരിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് ചോദിക്കപ്പെട്ടപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ മറുപടി പറഞ്ഞു: ''ആർക്കാണ് അതിനു സാധിക്കുക, അത് ബുദ്ധിമുട്ടാണ്,അല്ലാഹു തന്റെ ദാസന് ബുദ്ധിമുട്ട് ഇഷ്ട്ടപ്പെടുന്നില്ല. ഒരു ദിവസം നോമ്പ് നോല്ക്കുകായു രണ്ടു ദിവസം നോമ്പ് നോൽക്കാതിരിക്ക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് ചോദിക്കപ്പെട്ടപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ മറുപടി പറഞ്ഞു: അല്ലാഹു അതിനു ശക്തി നല്കട്ടെ /നല്കിയേക്കാം.തിങ്കളാഴ്ച ദിവസം നോമ്പ് നോല്ക്കുന്നത് സംബന്ധിച്ച് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് ചോദിക്കപ്പെട്ടപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ മറുപടി പറഞ്ഞു: അത് നല്ലതാണ് ,അന്നാണ് ഞാൻ ജനിച്ചത് , എന്നെ ദൈവ ദൂതരായി നിയോഗിച്ചതും തിങ്കളാഴ്ചയാണ്. وسئل عن صوم يوم عرفة. فقال: يكفر السنة الماضية والباقية، وسئل عن صوم يوم عاشوراء فقال: يكفر السنة الماضية، وكان يقول: من صام رمضان وأتبعه ستاً من شوال كان كصيام الدهر അറഫാ ദിവസത്തിലെ നോമ്പ് സംബന്ധിച്ച് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് ചോദിക്കപ്പെട്ടപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ മറുപടി പറഞ്ഞു: ''അത് മൂലം കഴിഞ്ഞു പോയ ഒരു വർഷത്തേയും വരാനിരിക്കുന്ന ഒരു വർഷത്തേയും പാപങ്ങൾ പൊറുത്തു കിട്ടും ''.ആശൂറാ ദിവസത്തിലെ നോമ്പ് സംബന്ധിച്ച് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് ചോദിക്കപ്പെട്ടപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ മറുപടി പറഞ്ഞു: ''അത് മൂലം കഴിഞ്ഞു പോയ ഒരു വര്ഷത്തെ പാപങ്ങൾ പൊറുത്തു കിട്ടും '.നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറയുമായിരുന്നു:റമദാൻ മാസം ഒരാൾ നോമ്പ് നോല്ക്കുകയും ശവ്വാലിൽ ആറു ദിവസങ്ങൾ കൂടി അതിനെ തുടർന്നു നോമ്പ് നോൽക്കുകയുംചെയ്താൽ വർഷം മുഴുവൻ നോമ്പ് നോറ്റ പോലെയാണ്........................................................................................
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം യുദ്ധം നിഷിദ്ധമായ മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്. ബഹുദൈവവിശ്വാസികള്‍ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
Thafsir Ibnu Kathir Malayalam
ഇനി തഫ്സീർ ഇബ്നു കസീറിൽ ഈ ആയത്തിനു നല്കിയ വ്യാഖ്യാനം കാണുക.അറബി മൂലവും മലയാളത്തിൽ ആശയ സാരവും നല്കിയിട്ടുണ്ട്.
ഇമാം അഹ്മദ് റഹ്മതുല്ലാഹി അലൈഹി രേഖപ്പെടുത്തുന്നു:അബൂ ബക്ര റിപ്പോർട്ട് ചെയ്യുന്നു:നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഹജ്ജു വേളയിൽ പറഞ്ഞു:ആകാശ ഭൂമികളെ അല്ലാഹു സ്ര്ഷ്ട്ടിച്ച നാൾ മുതൽ കാലം അതിന്റേതായ രൂപത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്നു.ഒരു വർഷത്തിൽ 12 മാസങ്ങളാണ്;അതിൽ നാല് മാസങ്ങൾ യുദ്ധം നിഷിദ്ധമായ മാസങ്ങളാണ്.ദുൽ ഖഅദ, ദുൽ ഹിജ്ജ ,മുഹറം എന്നിങ്ങനെ തുടർച്ചയായി വരുന്ന 3 മാസങ്ങളും ജുമാദയുടെയും ശഅബാനിന്റെയും ഇടയിൽ വരുന്ന മുദർ ഗോത്രത്തിന്റെ റജബു മാസവും ആണവ.തുടർന്ന് നബി ചോദിച്ചു:ഇതേതു ദിവസമാണ്?ഞങ്ങൾ പറഞ്ഞു:അല്ലാഹുവ റസൂലുഹു അഅലം /അല്ലാഹുവിനും അവന്റെ റസൂലിനും കൂടുതൽ അറിയാം
നബി അൽപ സമയം മൗനം പാലിച്ചു
;നബി മറ്റേതെങ്കിലും പേര് പറയുമോ എന്ന് ഞങ്ങൾ വിചാരിച്ചു .നബി ചോദിച്ചു:ഇത് ബലി ദിനം /ബലി പെരുന്നാൾ ദിനം അല്ലെ?ഞങ്ങൾ പറഞ്ഞു:അതെ
തുടർന്ന് നബി ചോദിച്ചു:ഇതേതു മാസമാണ് ?ഞങ്ങൾ പറഞ്ഞു:അല്ലാഹു വ റസൂലുഹു അഅലം /അല്ലാഹുവിനും അവന്റെ റസൂലിനും കൂടുതൽ അറിയാം നബി അൽപ സമയം മൗനം പാലിച്ചു
;നബി മറ്റേതെങ്കിലും പേര് പറയുമോ എന്ന് ഞങ്ങൾ വിചാരിച്ചു .നബി ചോദിച്ചു:ഇത് ദുൽ ഹിജ്ജ മാസം അല്ലെ?ഞങ്ങൾ പറഞ്ഞു:അതെ
തുടർന്ന് നബി ചോദിച്ചു:ഇതേതു നാട് ആണ് ?ഞങ്ങൾ പറഞ്ഞു:അല്ലാഹു വ റസൂലുഹു അഅലം /അല്ലാഹുവിനും അവന്റെ റസൂലിനും കൂടുതൽ അറിയാം നബി അൽപ സമയം മൗനം പാലിച്ചു
;നബി മറ്റേതെങ്കിലും പേര് പറയുമോ എന്ന് ഞങ്ങൾ വിചാരിച്ചു.നബി ചോദിച്ചു:ഇത് അൽ ബൽദതു/നമ്മുടെ നാടായ മക്ക അല്ലെ?ഞങ്ങൾ പറഞ്ഞു:അതെ
അപ്പോൾ നബി പറഞ്ഞു:
'ഈ മാസവും ഈ സ്ഥലവും ഈ ദിവസവും എപ്രകാരം പവിത്രമാണോ,അത് പോലെ നിങ്ങളുടെ രക്തവും ധനവും എന്നും പവിത്രമാണ് ! ( 'നിങ്ങളുടെ അഭിമാനവും ' എന്ന് കൂടി നബി പറഞ്ഞുവെന്നു അബൂ ബക്ര
റിപ്പോർട്ട് ചെയ്തതായി അഭിപ്രായമുണ്ട്)
ശേഷം നിങ്ങളുടെ നാഥനെ നിങ്ങൾ കണ്ടു മുട്ടും ,അപ്പോൾ അവൻ നിങ്ങളോട് നിങ്ങളുടെ കർമ്മങ്ങളെ സംബന്ധിച്ചു ചോദിക്കും.അറിയുക എന്റെ കാല ശേഷം നിങ്ങൾ പരസ്പരം കൊല നടത്തി കൊണ്ട് വഴി പിഴക്കരുതേ.അറിയുക ഞാൻ നിങ്ങൾക്കു സത്യസന്ദേശം എത്തിച്ചു തന്നില്ലയോ?ഇവിടെ സന്നിഹിതരായവർ ഇവിടെ ഹാജരില്ലാത്തവർക്ക് ഈ സന്ദേശം എത്തിക്കുക.ഒരു പക്ഷെ എന്നിൽ നിന്ന് നേരിട്ട് കേട്ട നിങ്ങളിൽ ചിലരെക്കാൾ നിങ്ങളാൽ സന്ദേശം ലഭിക്കുന്നവർ സൂക്ഷ്മമായി കാര്യങ്ങൾ ഗ്രഹിച്ചേക്കാം.
ബുഖാരിയും മുസ്ലിമും ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്
അതിൽ നാല് മാസങ്ങൾ പവിത്രങ്ങളാണ് /യുദ്ധം നിഷിദ്ധമായ മാസങ്ങളാണ് എന്ന് അല്ലാഹു പറഞ്ഞ നാല് മാസങ്ങൾ എന്ന് ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു വിശദീകരിക്കുന്നു.
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ 'ആകാശ ഭൂമികളെ അല്ലാഹു സ്ര്ഷ്ട്ടിച്ച നാൾ മുതൽ കാലം അതിന്റേതായ രൂപത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്നു' എന്ന് ആദ്യം പറയുന്നതിൽ നിന്നും ,നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ മക്കയെ കുറിച്ച്
ഈ നാടിനെആകാശ ഭൂമികളെ പടച്ച നാൾ മുതൽ തന്നെ അല്ലാഹു പവിത്രമാക്കിയിരിക്കുന്നു.അന്ത്യനാൾ വരെ അല്ലാഹു നല്കിയ ഹുർമതിനാൽ ഈ നാട് പവിത്രമാണ് 'എന്ന് പറഞ്ഞത് പോലെ മനസ്സിലാക്കാവുന്നതാണ്.
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹജ്ജു ദുൽ ഹജ്ജു മാസത്തിൽ ആയിരുന്നുവെന്നും എന്നാൽ ബഹു ദൈവ വിശ്വാസികൾ നസീഉ എന്ന ഒരു രീതി പിന്തുടർന്ന് കൊണ്ട് വര്ഷത്തിലെ പല മാസങ്ങളിലായി ഹജ്ജു ചെയ്തിരുന്നെന്നും എന്നാൽ അവർ കൂടുതലും ദുൽ ഹജ്ജു മാസത്തിൽ അല്ലാതെ ദുൽ ഖഅദു മാസത്തിലാണ് ഹജ്ജു ചെയ്തിരുന്നതെന്നും ഉലമാക്കൾ വിശദീകരിക്കുന്നു.എന്നാൽ മുസ്ലിംകളുടെയും യഹൂദി-നസാറാക്കളുടെയും ഹജ്ജു ഒരേ ദിവസം /ബലിദിനം ആയിരുന്നു എന്ന് ചില സലഫുകളിൽ നിന്ന് റിപ്പോർട്ട് ഉള്ളതായി തബ്രാനി ഗരീബു ആയ ഒരു റിപ്പോർട്ട് രേഖപ്പെടുത്തിയിരിക്കുന്നു.അല്ലാഹു ഏറ്റവും അറിയുന്നവൻ
അൽ മഷ്‌ഹൂർ ഫീ അസ്മാഇൽ അയ്യാമി വ ശുഹൂർ എന്ന ചെറു ഗ്രന്ഥത്തിൽ പറയുന്നു:
മുഹറം മാസം പവിത്രം/യുദ്ധം നിഷിദ്ധമാക്കപ്പെട്ടത് ആയതിനാൽ ആണ് ആ പേര് വന്നത് എന്ന് ഇമാം സഖാവി പറയുന്നു.മുഹറം മാസത്തിന്റെ പവിത്രത കൂടുതൽ ശക്തിയുള്ളതാണ് എന്നതാണ് ആ പേര് വരാൻ കാരണം എന്നതാണ് എന്റെ -ഇമാം ഇബ്നു കസീറിന്റെ-പക്ഷം.കാരണം അറബികൾ പണ്ട് മുഹറം മാസം ഒരു വർഷം യുദ്ധം നിഷിദ്ധമാക്കപ്പെട്ടതും അടുത്ത വർഷം യുദ്ധം അനുവദനീയമായതും എന്നിങ്ങനെ കണക്കാക്കിയിരുന്നു.
രണ്ടാമത്തെ മാസമായ സ്വഫർ എന്ന വാക്കിന്റെ അർത്ഥം ശൂന്യം എന്നാണു .അറബികൾ യുദ്ധത്തിനും യാത്രകൾക്കും വേണ്ടി ഈ മാസത്തിൽ വീട് കാലിയാക്കി പോയിരുന്നത് കൊണ്ടാവാം ഈ പേര് വന്നത് .ഒരു സ്ഥലം കാലിയാവുന്നതിനു /വിജനമാവുന്നതിനു
صَفِرَ الْمَكَان
എന്ന ഒരു പ്രയോഗമുണ്ട് .
صَفَر
എന്ന പദത്തിന്റെ ബഹുവചന രൂപം
أَصْفَار
എന്നാണു.ഒട്ടകം എന്നർത്ഥമുള്ള ജമൽ എന്ന പദത്തിന്റെ ബഹുവചന രൂപം അജ്മാൽ ആണ് എന്നത് പോലെ.
അറബികൾ ഇസ്ലാമിന്റെ ആഗമനത്തിനു മുമ്പ് ജാഹിലിയ്യാ /അജ്ഞാന കാലഘട്ടത്തിൽ തന്നെ ഈ നാല് മാസങ്ങളെ യുദ്ധം നിഷിദ്ധമായി/പവിത്രമായി കണക്കാക്കിയിരുന്നു.അല്പം തീവ്രത പുലർത്തിയിരുന്ന അൽ ബസല് എന്ന വിഭാഗക്കാർ വർഷത്തിൽ 8 മാസങ്ങളെ അങ്ങിനെ ഗണിച്ചിരുന്നു.
''അതിൽ നാല് മാസങ്ങൾ യുദ്ധം നിഷിദ്ധമായ മാസങ്ങളാണ്.ദുൽ ഖഅദ, ദുൽ ഹിജ്ജ ,മുഹറം എന്നിങ്ങനെ തുടർച്ചയായി വരുന്ന 3 മാസങ്ങളും ജുമാദയുടെയും ശഅബാനിന്റെയും ഇടയിൽ വരുന്ന മുദർ ഗോത്രത്തിന്റെ റജബു മാസവും ആണവ'' എന്ന് നബി പറഞ്ഞതിൽ നിന്നും ജുമാദയുടെയും ശഅബാനിന്റെയും ഇടയിൽ വരുന്ന മുദർ ഗോത്രത്തിന്റെ റജബു മാസം ആണ് യുദ്ധം നിഷിദ്ധമായ മാസം എന്ന് വ്യക്തമാക്കുകയാണ് നബി ചെയ്തത്.റബീഅ ഗോത്രക്കാർ ശഅബാനിന്റെയും ശവ്വാലിന്റെയും ഇടയിലായിരുന്നു റജബു മാസം കണക്കാക്കിയിരുന്നത്.എന്നാൽ ഇത് റബീഅയുടെ റജബു മാസം അല്ല ,മറിച്ച് മുദർ ഗോത്രത്തിന്റെ റജബു ആണ് എന്ന് നബി വ്യക്തമാക്കി.റബീഅയുടെ റജബു മാസം പുതിയ കലണ്ടറിൽ റമദാൻ മാസമാണ്.
യുദ്ധം നിഷിദ്ധമായ മാസങ്ങളിൽ 3 മാസങ്ങൾ തുടർന്ന് വരുന്നതുംദുൽ ഖഅദ, ദുൽ ഹിജ്ജ ,മുഹറം-- ഒരു മാസം-റജബു മാസം-ഒറ്റയുമാണ്.ഹജ്ജു -ഉമ്ര കർമ്മങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ഹുർമതു.ഹജ്ജിന്റെ ഒരു മാസം മുമ്പ് യുദ്ധങ്ങളിൽ നിന്നൊക്കെ ഒഴിയായി ഇരിക്കുന്നു-ദുൽ ഖഅദയിൽ.ദുൽ ഹിജ്ജ മാസത്തിൽ ഹജ്ജിന്റെ കർമ്മങ്ങളിൽ മുഴുകുന്നു.ഹജ്ജു മാസം കഴിഞ്ഞു വരുന്ന മുഹറം മാസത്തിൽ ഹാജിമാർ സുരക്ഷിതരായി സ്വന്തം നാടുകളിലേക്ക് മടങ്ങുന്നു.അറേബ്യൻ ഉപദ്വീപിന്റെ വിദൂര ദിക്കുകളിൽ നിന്ന് അല്ലാഹുവിന്റെ ഭവനം സന്ദർശിക്കുകയും ഉമ്ര നിർവഹിക്കുകയും ചെയ്യാൻ ധാരാളമായി ആളുകൾ റജബു മാസം വന്നിരുന്നതിനാൽ അവർക്ക് സുരക്ഷിതമായി വരികയും പോവുകയും ചെയ്യാനാണ് റജബു മാസം യുദ്ധം നിഷിദ്ധമാക്കിയത്.
' അതാണ് വക്രതയില്ലാത്ത മതം' എന്ന് പറഞ്ഞത് അല്ലാഹു രേഖപ്പെടുത്തിയ 12 മാസങ്ങളും അതിൽ അവൻ യുദ്ധം നിഷിദ്ധമാക്കിയ 4 മാസങ്ങൾ സംബന്ധിച്ചും മറ്റുമുള്ള അല്ലാഹുവിന്റെ വിധി നിർദേശങ്ങൾ പാലിക്കലാണ്.
''അതിനാല്‍ ആ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്'' എന്ന് അള്ളാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം യുദ്ധം നിഷിദ്ധമായ നാല് മാസങ്ങളിൽ സ്വന്തത്തോട് അതിക്രമം പ്രവര്ത്തിക്കുന്നതും തെറ്റുകൾ ചെയ്യുന്നതും കൂടുതൽ ഗൌരവമുള്ളതും കുറ്റകരവും ആണ് എന്നതാണ്.ഹറം പ്രദേശത്ത്-മക്കയിൽ വച്ച്-പാപം ചെയ്യുന്നതിന് ഇരട്ടി കുറ്റം ഉണ്ട് എന്നത് പോലെയാണിത്.സൂറ അൽ ഹജ്ജു 25-ആം സൂക്തം കാണുക.
തീര്‍ച്ചയായും സത്യത്തെ നിഷേധിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും, മനുഷ്യര്‍ക്ക് -സ്ഥിരവാസിക്കും പരദേശിക്കും - സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്നും ജനങ്ങളെ തടഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ ( കരുതിയിരിക്കട്ടെ ). അവിടെ വെച്ച് വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്.
ഇത് പോലെ പവിത്ര മാസങ്ങളിൽ പാപങ്ങൾ ചെയ്യുന്നത് വഴി കുറ്റം ഇരട്ടിക്കുന്നതാണ്.ഷാഫിഈ ഇമാമിന്റെ മദഹബിലും മറ്റു ധാരാളം ഉലമാക്കളുടെ അഭിപ്രായ പ്രകാരവും ദിയതും -കൊല്ലപ്പെട്ടവന്റെ കുടുംബത്തിനു/അനന്തരാവകാശിയ്ക്ക് നല്കുന്ന ബ്ലഡ് മണി- ഈ മാസങ്ങളിൽ ഇരട്ടിക്കുന്നതാണ്.ഹറമിലെ വധം,മഹ്രമിന്റെ-പരസ്പരം വിവാഹ ബന്ധം നിഷിദ്ധമായവർ-വധം എന്നീ സാഹചര്യങ്ങളിലും ഇതേ വിധി തന്നെ.
''അതിനാല്‍ ആ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്'' എന്ന് അള്ളാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം എല്ലാ മാസങ്ങളും ആണെന്ന് ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള ഒരു റിപ്പോർട്ടിൽ കാണാം.ഇവിടെ ഉദ്ദേശ്യം എല്ലാ മാസങ്ങളും ആണ് എങ്കിലും യുദ്ധം നിഷിദ്ധമായ പവിത്ര മാസങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട് എന്നും പ്രസ്തുത മാസങ്ങളിലെ പാപങ്ങൾ കൂടുതൽ കുറ്റകരവും നന്മകൾ കൂടുതൽ പ്രതിഫലാർഹവും ആണെന്നും മറ്റൊരു റിപ്പോർട്ടിൽ ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു വിശദീകരിക്കുന്നു.
''അതിനാല്‍ ആ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്'' എന്ന് അള്ളാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം സംബന്ധിച്ച് ഖതാദ വ്യാഖ്യാനിക്കുന്ന്നത് കാണുക:പവിത്ര മാസങ്ങളിൽ പാപങ്ങൾ ചെയ്യുന്നത് മറ്റു മാസങ്ങളിൽ പാപം ചെയ്യുന്നതിനേക്കാൾ കുറ്റകരമാണ്.അതിക്രമം പ്രവർത്തിക്കുന്നത് ഏതു സാഹചര്യത്തിലും കുറ്റകരം തന്നെയാണെങ്കിലും ചിലത് അല്ലാഹു മറ്റു ചിലതിനേക്കാൾ ഗൗരവതരം ആക്കിയിട്ടുണ്ട്. ഖതാദ തുടരുന്നു:അല്ലാഹു ചില സ്ര്ഷ്ട്ടികളെ മറ്റു ചിലവയെക്കാൾ ശ്രേഷ്ട്ടമാക്കി.മലക്കുകളിൽ നിന്നും മനുഷ്യരിൽ നിന്നും അല്ലാഹു ദൂതന്മാരെ തിരഞ്ഞെടുത്തു.സംസാരത്തിൽ നിന്ന് അല്ലാഹുവിന്റെ സ്മരണയെ/ദിക്രിനെ ഉന്നതമായി തിരഞ്ഞെടുത്തു.ഭൂമിയിൽ നിന്ന് പള്ളികളെ ഉന്നതമായി തിരഞ്ഞെടുത്തു.മാസങ്ങളിൽ നിന്ന് റമദാനെയും യുദ്ധം നിഷിദ്ധമായ മാസങ്ങളെയും ഉന്നതമായി തിരഞ്ഞെടുത്തു.ദിവസങ്ങളിൽ നിന്ന് വെള്ളിയാഴ്ചയെ ഉന്നതമായി തിരഞ്ഞെടുത്തു;രാത്രികളിൽ നിന്ന് ലൈലത്തുൽ ഖദ്രിനെയും .അതിനാൽ അല്ലാഹു ആദരിച്ചതിനെ/ആദരിച്ചവരെ ആദരിക്കുവീൻ.
''അതിനാല്‍ ആ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്'' എന്ന് അള്ളാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം സംബന്ധിച്ച് മുഹമ്മദ് ബ്നു ഇസ്ഹാഖ് എന്നവർ പറയുന്നു:അതിലെ ഹറാമിനെ ഹലാലും ഹലാലിനെ ഹറാമും ആക്കരുത് എന്നാണ് ഇത് കൊണ്ട് ഉദ്ദേശ്യം.മുശ്രിക്കുകൾ നസീഉ ചെയ്തിരുന്നത് പോലെ. നസീഉ അഥവാ തങ്ങളുടെ സൌകര്യത്തിനു വേണ്ടി പവിത്രമാസത്തിന്റെ യുദ്ധ നിഷിദ്ധതയെ മാറ്റി വയ്ക്കുക എന്നത് ദൈവ നിഷേധത്തിന്റെ വർദ്ധനവിനെയാനു സൂചിപ്പിക്കുന്നത്.ഈ വീക്ഷണം ഇബ്നു ജരീർ തിരഞ്ഞെടുത്തിരിക്കുന്നു.
എന്നാൽ ''ബഹുദൈവവിശ്വാസികള്‍ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക'' എന്നാകുന്നു സാരം.യുദ്ധം നിഷിദ്ധമായ മാസങ്ങളിൽ യുദ്ധം തുടങ്ങുന്നതിന്റെ വിധി സംബന്ധിച്ച് ഉലമാക്കൾക്ക് അഭിപ്രായ വ്യത്യാസമുണ്ട്.ആ വിധി മന്സൂഖ്/മായിക്കപ്പെട്ടത് ആണോ അല്ലേ എന്നതാണ് അഭിപ്രായവ്യത്യാസം.
''അതിനാല്‍ ആ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്'' എന്ന് അള്ളാഹു പറഞ്ഞതിന്റെ ശേഷം ബഹുദൈവ വിശ്വാസികളോട് അവർ ഇങ്ങോട്ട് യുദ്ധം ചെയ്യുമ്പോലെ യുദ്ധം ചെയ്യാൻ അല്ലാഹു പറഞ്ഞു എന്നതാണ് ഈ അഭിപ്രായത്തിനു തെളിവ്.നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ദുൽ ഖഅദ മാസത്തിൽ ത്വാഇഫുകാരെ വളഞ്ഞ സംഭവവും ഈ അഭിപ്രായക്കാർ തെളിവായി ഉദ്ധരിക്കുന്നുണ്ട്.
യുദ്ധം നിഷിദ്ധമായ മാസങ്ങളിൽ യുദ്ധം തുടങ്ങുന്നതിന്റെ നിരോധനം ദുർബലപ്പെട്ടിട്ടില്ല എന്നും ആ വിധി ഇപ്പോഴും നിലനില്ക്കുന്നു എന്നതുമാണ് രണ്ടാമത്തെ അഭിപ്രായം .താഴെ ചേർത്തിരിക്കുന്ന ഖുർആൻ വചനങ്ങൾ ഈ അഭിപ്രായത്തിനു ബലമേകുന്നു.
വിലക്കപ്പെട്ടമാസത്തി (ലെ യുദ്ധത്തി) ന് വിലക്കപ്പെട്ടമാസത്തില്‍ തന്നെ ( തിരിച്ചടിക്കുക. ) വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍ ലംഘിക്കുമ്പോഴും അങ്ങനെത്തന്നെ പ്രതിക്രിയ ചെയ്യേണ്ടതാണ്. അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന് തുല്യമായി അവന്‍റെനേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.
അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.
''ബഹുദൈവവിശ്വാസികള്‍ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക'' എന്ന വചനത്തിൽ നിന്നും ബഹുദൈവ വിശ്വാസികൾ മുസ്ലിംകൾക്കെതിരെ വിശുദ്ധ മാസങ്ങളിൽ യുദ്ധം തുടങ്ങി വച്ചാൽ മാത്രമാണ് അവരോടു യുദ്ധം ചെയ്യാൻ കല്പനയുള്ളത് എന്ന് മനസ്സിലാക്കാം.അതായത് അവർ നിങ്ങളോട് യുദ്ധം ചെയ്യാൻ സംഘടിക്കുകയും അതിനായി കോപ്പ് കൂട്ടുകയും അങ്ങിനെ നിങ്ങളുമായി ഒരു യുദ്ധത്തിനു വരികയുമാണെങ്കിൽ നിങ്ങളും അതെ പോലെ തിരിച്ചു യുദ്ധം ചെയ്തു പ്രതിരോധം തീർക്കുക എന്ന് സാരം.
ത്വാഇഫുകാരെ നബി വളഞ്ഞതും അവർ ആക്രമണം തുടങ്ങി വച്ചത് മൂലമായിരുന്നുവെന്നും അത് തുടങ്ങിയത് യുദ്ധം അനുവദനീയമായ മാസത്തിൽ ആയിരുന്നെന്നും എന്നാൽ യുദ്ധം അവസാനിച്ചപ്പോഴേക്കു യുദ്ധം ഹറാമായ മാസം ആവുകയാണ് ഉണ്ടായതെന്നുമാണ് ഈ വിധി മന്സൂഖ് അല്ല എന്ന അഭിപ്രായക്കാർ വിശദീകരിക്കുന്നത് എന്ന് മുകളിലെ വിവരണത്തിൽ കാണാം.അല്ലാഹു ഏറ്റവും അറിയുന്നവൻ.